വിവാഹിതനായ പുരുഷനുമായിട്ടുള്ള ബന്ധം വേണ്ട; അനുഭവം കൊണ്ട് പറയുന്നതാണ്, നടി നീന ഗുപ്തയുടെ വെളിപ്പെടുത്തല്‍
ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കെല്ലാം പ്രിയങ്കരിയായി മാറിയ നടിയാണ് നീന ഗുപ്ത. ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്ന നീന തന്റെ പ്രണയബന്ധങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിട്ടുണ്ട്. 'സച്ച് കഹൂന്ഡ തോ'എന്ന് പേരില്‍ നടിയുടെ ആത്മകഥ പുറത്തിറങ്ങിയതോടെ രസകരമായ പല സംഭവങ്ങളും പുറത്ത് വരികയും ചെയ്തു. ഇതിലൂടെ തന്റെ പഴയ പ്രണയങ്ങളെ കുറിച്ചും പെട്ടെന്ന് തന്നെ അത് ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നൊരു വീഡിയോണ് നടി പങ്കുവെച്ചിരിക്കുന്നത്.
'വിവാഹിതനായ ഒരു പുരുഷനെ പ്രണയിക്കുകയും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വലിയൊരു സന്ദേശം നല്‍കി കൊണ്ടാണ് നീന ഗുപ്ത ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍ക്കെല്ലാം കണ്ണീര് മാത്രമായിരിക്കും തിരിച്ച് ലഭിക്കുക എന്നും നടി വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ വിഷയത്തില്‍ സംസാരിച്ച് കൊണ്ടുള്ള വീഡിയോ നീന പങ്കുവെച്ചിരുന്നു.

ഒരു പുരുഷന്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കുന്നു. എന്നാല്‍ കുട്ടികള്‍ ഉള്ളത് കൊണ്ട് ആ ബന്ധം വേര്‍പിരിക്കാന്‍ സാധിക്കാതെയും വരുന്നു. ഇതെങ്ങനെ അവര്‍ക്ക് ബോധ്യപ്പെടുത്താം എന്നായിരുന്നു വീഡിയോയിലൂടെ നീന പറയുന്നത്. അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ പോകുന്നത് ഇത്തരക്കാര്‍ക്ക് വലിയ വേദനയായിരിക്കും. കാരണം ഇതേ കുറിച്ച് കുടുംബത്തോട് അദ്ദേഹത്തിന് പലപ്പോഴും കള്ളം പറയേണ്ടി വരും. അതുപോലെ രാത്രി വൈകി വരുന്നതിനുള്ള കാരണവും കണ്ടെത്തണം.

നമ്മള്‍ അദ്ദേഹത്തോട് ഭാര്യയെ ഡിവോഴ്‌സ് ചെയ്യാനും എന്നിട്ട് നമുക്ക് വിവാഹം കഴിക്കാമെന്നും പറയും. എന്നാല്‍ ആദ്യമേ ആ ബന്ധത്തില്‍ ഒഴിവ് കഴിവുകള്‍ പറയും. സ്വത്തം ബാങ്ക് അക്കൗണ്ടുകളുമെല്ലാം ഭാര്യയുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയും. പിന്നാലെ നമുക്കത് പരിഭ്രാന്തി സൃഷ്ടിക്കും. വൈകാതെ അദ്ദേഹത്തെ ഒഴിവാക്കി പോകാന്‍ നമ്മളോട് അയാള്‍ തന്നെ ആവശ്യപ്പെടും. അതുകൊണ്ട് തന്നെ വിവാഹിതനായ ഒരാളെ പ്രണയിക്കരുത്. ഞാന്‍ ഇതിന് മുന്‍പ് അങ്ങനെ ചെയ്തിട്ടുണ്ട്. അതിലൂടെ ഒത്തിരി കഷ്ടപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളോടായി ഇത് പറയുന്നത്. നിങ്ങള്‍ എല്ലാവരും അങ്ങനെ ചെയ്യാതിരിക്കാന്‍ ശ്രമിക്കണമെന്നും നീന വ്യക്തമാക്കുന്നു.

നിരവധി പ്രണയങ്ങളും ലിവിംഗ് റിലേഷനുമൊക്കെ നടി നീന ഗുപ്തയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡുമായിട്ടുള്ള നീനയുടെ പ്രണയം എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും കുറച്ച് കാലം ഒരുമിച്ച് ജീവിച്ചിരുന്നു. അതില്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തു. റിച്ചാര്‍ഡ് നേരത്തെ വിവാഹിതനായിരുന്നു. ഇതേ കുറിച്ചാവും നടി സൂചിപ്പിച്ചതെന്നാണ് കരുതുന്നത്. 2008 ലാണ് ഡൽഹി സ്വദേശിയായ ബിസിനസുകാരൻ വിവേക് മെഹ്റയും നീനയും തമ്മിൽ നടി വിവാഹം കഴിച്ചത്.


Click it and Unblock the Notifications