For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിസ്‌ക് എടുത്ത് പ്രണയിച്ച് വിവാഹിതരായി; ഒരു വര്‍ഷം കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് നടി നീന ഗുപ്ത

  |

  ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ നീന ഗുപ്തയെ കുറിച്ചുള്ള രസകരമായ കഥകളാണ് അടുത്ത കാലത്തായി ഇന്റര്‍നെറ്റില്‍ സജീവമായത്. മാസങ്ങള്‍ക്ക് മുന്‍പാണ് നീനയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. സച്ച് കഹൂന്ഡ തോ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ തന്റെ പ്രണയബന്ധങ്ങളെ കുറിച്ചും അത് അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചുമൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു.

  അതുപോലെ നടി ഗര്‍ഭിണിയായിരുന്ന കാലത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കുഞ്ഞിനെ പ്രസവിച്ചതടക്കം ആരാധകരെ ഞെട്ടിക്കുന്ന പല കഥകളും നടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ നീനയുടെ ആദ്യ വിവാഹം ഒരു വര്‍ഷം കൊണ്ട് അവസാനിക്കാനുള്ള കാരണം എന്താണെന്ന് പറയുകയാണ് താരം.

  neena-gupta-

  അംലന്‍ കുമാര്‍ ഖോഷുമായി വളരെ കുറച്ച് കാലം ഉണ്ടായിരുന്ന വിവാഹബന്ധപ്പെത്തെ കുറിച്ച് ആത്മകഥയില്‍ നടി സൂചിപ്പിച്ചിരുന്നു. ഒരു കോളേജ് പരിപാടിയില്‍ വെച്ചാണ് അംലനുമായി നീന കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. പലപ്പോഴും ഇരുവരും രഹസ്യമായി തന്നെ കണ്ടുമുട്ടിയിരുന്നു. അന്നദ്ദേഹം ഡല്‍ഹി ഐഐടി യില്‍ പഠിക്കുകയാണ്. ഇവരുടെ ബന്ധം രഹസ്യമായി തന്നെയാണ് മുന്നോട്ട് പോയത്. രണ്ട് പേരും സീരിയസ് ആയത് കൊണ്ട് തന്നെ നീന തന്റെ അമ്മയോട് ഇതിനെ കുറിച്ച് പറഞ്ഞാലോ എന്ന് ആലോചിച്ചു.

  പക്ഷേ അമ്മ അതിലൊട്ടും താല്‍പര്യം പ്രകടിപ്പിച്ചില്ല. സാധാരണ എല്ലാ മാതാപിതാക്കളെയും പോലെ നീനയുടെ മാതാപിതാക്കളും ആ ബന്ധത്തെ എതിര്‍ത്തു. ഒപ്പം അമ്മ മകളെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതോടെ നീനയ്ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അങ്ങനെ ഇരിക്കേ അംലനെ വിവാഹം കഴിക്കാനുള്ള കാരണത്തെ കുറിച്ചും നടി പറയുന്നു. ഒരിക്കല്‍ അംലനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ശ്രീനഗറിലേക്ക് ഒരു വെക്കേഷന്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. അവര്‍ക്കൊപ്പം പോകാന്‍ നീനയും ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ തമ്മിലുള്ള വിവാഹം കഴിയാതെ അവനൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് അമ്മയും വാശി പിടിച്ചു. ഇതോടെയാണ് വിവാഹം കഴിക്കാമെന്ന് ഇരുവരും തീരുമാനിക്കുന്നത്. ആര്യ സമാജര്‍ മന്ദിരത്തില്‍ പോയി ഇരുവരും വിവാഹിതരായി.

  neena-gupta-

  നീനയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയത്. അംലന്റെ കുടുംബം ഈ ബന്ധത്തിന് അംഗീകാരം നല്‍കിയതുമില്ല. വിവാഹം കഴിഞ്ഞതോടെ ഇരുവരും ശ്രീനഗറിലേക്ക് പോയി. തിരിച്ച് വന്നു. ശേഷം ഡല്‍ഹിയില്‍ തന്നെ ഒരു ചെറിയ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചു. വിവാഹം കഴിഞ്ഞതിനാല്‍ അംലന്‍ ഒരു ജോലി അന്വേഷിച്ച് തുടങ്ങി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സംസ്‌കൃതത്തില്‍ ബിരുദത്തിന് നീന ചേര്‍ന്നു. പഠനത്തിനൊപ്പം നാടകാഭിനയവും നടിയാവാനുള്ള ശ്രമങ്ങളും നീന നടത്തിയിരുന്നു. ഇതിൽ അംലൻ ഒട്ടും സന്തോഷവാനായിരുന്നില്ല.

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

  പഴയ കാലത്തേക്കൊരു തിരിഞ്ഞ് നോട്ടം, ബിഗ് ബോസ് താരവും നടിയുമായ ഓവിയയുടെ കിടിലൻ ഫോട്ടോഷൂട്ട്

  അദ്ദേഹത്തിന് നീന ഒരു വീട്ടമ്മയായി കഴിയണമെന്ന ആഗ്രഹമായിരുന്നു. വൈകാതെ രണ്ടാൾക്കും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാടുകൾ രണ്ട് തരത്തിലാണെന്ന് ഇരുവരും മനസിലാക്കി. കുറച്ച കാലമേ ഒരുമിച്ച് ജീവിച്ചുള്ളു എങ്കിലും തമ്മിൽ വഴക്ക് ഉണ്ടാക്കിയിട്ടില്ലെന്ന് നീന പുസ്തകത്തിൽ എഴുതിയിരുന്നു. മാത്രമല്ല അദ്ദേഹത്തെ കുറിച്ച് മോശമായി ഒരു കാര്യവും പറഞ്ഞിട്ടില്ല. അംലൻ അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനാണെന്നാണ് നടി സൂചിപ്പിച്ചിട്ടുള്ളത്. ഒരു വർഷം കൊണ്ട് തന്നെ ആ ബന്ധം അവസാനിപ്പിക്കാമെന്ന് ഇരുവരും തീരുമാനിച്ചത് അങ്ങനെയാണ്. നീനയുടെ ഒരു അങ്കിളായിരുന്നു ഡിവോഴ്സിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്ത് കൊടുത്തതെന്നും നടി പറയുന്നു.

  Read more about: actress നടി
  English summary
  Neena Gupta Opens Up Why Her First Wedding With Amlan Kumar Ghosh Ended Within A Year
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X