For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ഗർഭിണി ആണെന്ന് പറഞ്ഞ് കാമുകനെ വിളിച്ചപ്പോഴുള്ള പ്രതികരണം; വേണ്ടായെന്ന് പലരും ഉപദേശിച്ചിരുന്നു; നീന ​ഗുപ്ത

  |

  ചെറുപ്പ കാലത്ത് തിളങ്ങി നിന്ന് പ്രായം കൂടുമ്പോൾ കരിയറിൽ താഴ്ച സംഭവിക്കുന്നതാണ് നായിക നടിമാരുടെ കരിയർ ​ഗ്രാഫിലെ പതിവ്. ഇത്തരത്തിൽ നിരവധി നടിമാരാണ് വിവിധ ഭാഷകളിലെ സിനിമകളിൽ വന്ന് പോയത്. എന്നാൽ നടി നീന ​ഗുപ്തയുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്.

  വാർധക്യത്തിലേക്ക് കടന്നപ്പോഴാണ് നീനയെ തേടി മികച്ച അവസരങ്ങൾ വന്നിരിക്കുന്നത്. ആദ്യ കാലത്ത് സ്ഥിരം ശെെലിയിലുള്ള കഥാപാത്രങ്ങൾ ചെയ്ത നീനയ്ക്ക് ഇപ്പോൾ വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങൾ ആണ് ലഭിക്കുന്നത്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് കൊണ്ട് തന്റെ സ്റ്റെെലിലും നീന എപ്പോഴും പുതുമ കൊണ്ട് വരുന്നു.

  Also Read: അണ്ണന്‍ ദീപിക പദുക്കോണ്‍ എന്നൊക്കെ പറയും ചേച്ചി കാര്യാക്കണ്ട! തീരുമാനിച്ചുറപ്പിച്ച് അഭയ, വര്‍ക്കൗട്ട് വൈറല്‍!

  നീന ​ഗുപ്തയുടെ സ്വകാര്യ ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അന്നും അന്നും തന്റെ ജീവിതത്തെക്കുറിച്ച്തുറന്ന് സംസാരിക്കാന്‌ നീന മടിക്കാറുമില്ല. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡുമായുള്ള പ്രണയം. വേർപിരിയൽ, മകൾ മസാബ ​ഗുപ്തയെ ഒറ്റയ്ക്ക് വളർത്തേണ്ടി വന്ന സാഹചര്യം.

  തുടങ്ങിയവയെക്കുറിച്ചെല്ലാം നീന ​ഗുപ്ത സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് മകൾ കടന്നു വന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നീന ​ഗുപ്ത.

  Also Read: അച്ഛന് ​ഗുരുതരമായിരുന്നു; മമ്മൂക്കയുടെ ആ മെസേജ് മറക്കില്ല; ലാൽ അങ്കിളേക്കാളും അടുപ്പം അദ്ദഹവുമായെന്ന് നിരഞ്ജ്

  നീനയുമായി പ്രണയത്തിലാവുന്ന സമയത്ത് റിച്ചാർഡിന് സ്വന്തം നാട്ടിൽ വേറെ ഭാര്യ ഉണ്ടായിരുന്നു. എന്ന് ഇത് കണക്കിലെടുക്കാതെ രണ്ട് പേരും പ്രണയിച്ചു. ഇതിനിടെ നീന ​ഗർഭിണി ആവുകയും ചെയ്തു. സ്വന്തം ഭാര്യയെ വിട്ട് റിച്ചാർഡ് നീനയ്ക്കൊപ്പം വന്നതുമില്ല.

  ഇതോടെ മസാബയെ നീന ഒറ്റയ്ക്ക് വളർത്തുകയായിരുന്നു. താൻ ​ഗർഭിണി ആയ കാര്യം റിച്ചാർഡിനെ അറിയിച്ചതിനെക്കുറിച്ചാണ് നീന ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. ഞാനവനെ വിളിച്ചു. നിനക്ക് ഈ കുഞ്ഞിനെ വേണ്ടെങ്കിൽ ഞാൻ വേണ്ടെന്ന് വെക്കാം എന്ന് പറഞ്ഞു.

  'ഇല്ല എനിക്ക് നീ കുഞ്ഞിന് ജൻമം നൽകുന്നത് ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അത് വേണ്ട എന്ന് എന്നോട് പലരും പറഞ്ഞു. എങ്ങനെ നിനക്കിത് ഒറ്റയ്ക്ക് പറ്റും. അവൻ വേറെ കല്യാണം കഴിച്ചതാണ്, അവനൊപ്പം പോയി മറ്റൊരു നാട്ടിൽ താമസിക്കാനും പറ്റില്ലെന്ന് പറഞ്ഞു. പക്ഷെ യുവത്വത്തിൽ നമ്മൾ അന്ധരാണ്. നിങ്ങൾ പ്രണയത്തിലായിരിക്കുമ്പോൾ ആര് പറഞ്ഞാലും കേൾക്കില്ല. ഞാനും അന്ന് അങ്ങനെ തന്നെ ആയിരുന്നു,' നീന ​ഗുപ്ത പറഞ്ഞു.

  ജയ്പൂരിൽ വെച്ചായിരുന്നു നീനയും വിവിയൻ റിച്ചാർഡും ആദ്യമായി കാണുന്നത്. അന്ന് വിനോദ് ഖന്നയുടെ ഒരു സിനിമയിൽ അഭിനയിക്കുക ആയിരുന്നു നീന. ജയ്പൂർ രാഞ്ജി നീനയെയും സിനിമയിലെ മറ്റ് അം​ഗങ്ങളെയും വിരുന്നിന് ക്ഷണിച്ചു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനും ക്ഷണം ഉണ്ടായിരുന്നു. അങ്ങനെ ആണ് നീന വിവ് റിച്ചാർഡിനെ പരിചയപ്പെടുന്നത്.

  ഈ സൗഹൃദം പ്രണയമായി. ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ ആണ് നീനയുടെ മകൾ മസാബ ​ഗുപ്ത. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. 2008 ൽ നീന ​ഗുപ്ത മറ്റൊരു വിവാഹവും കഴിച്ചു. വിവേക് മെഹ്റയാണ് നീന ​ഗുപ്തയുടെ ഭർത്താവ്. കരിയറിൽ തിരക്കേറി വരികയാണ് നീന ​ഗുപ്തയ്ക്ക്. ​ഗുഡ്ബൈ, ഊഞ്ചയ് എന്നിവയാണ് നീനയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമകൾ.

  Read more about: neena gupta
  English summary
  Neena Gupta Recalls What Sir Viv Richards Said When Opens Up Her Pregnancy To Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X