For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛൻ്റെ രണ്ടാം വിവാഹത്തോടെ അമ്മ തകർന്നു; വീട്ടിൽ ഇടയ്ക്ക് മാത്രം വരുന്ന പിതാവിനെ കുറിച്ച് നടി നീന ഗുപ്ത

  |

  ബോളിവുഡ് നടി നീന ഗുപ്തയുടെ ജീവിതത്തെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം നീനയുടെ ആത്മകഥ പുറത്തിറക്കിയിരുന്നു. ശേഷം നടിയുടെ ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗര്‍ഭിണിയായിരുന്ന കാലത്ത് വന്ന പ്രൊപ്പോസലുകളെ കുറിച്ചാണ് നീന പറഞ്ഞത്.

  ഹോട്ട് ലുക്കിൽ നൈന ഗാംഗുലി, പുത്തൻ ഫോട്ടോസ് കാണാം

  ഇപ്പോഴിതാ അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യ ജീവിതം തകര്‍ന്നതിനെ കുറിച്ചും അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതിനെ പറ്റിയുമുള്ള കാര്യങ്ങള്‍ പ്രചരിക്കുകയാണ്. സ്വന്തം മതത്തിലുള്ള പെണ്‍കുട്ടിയുമായി വീട്ടുകാര്‍ കല്യാണം നടത്തിയതോടെ അച്ഛന്‍ പോയി. ഇതില്‍ തകര്‍ന്ന അമ്മ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നതായിട്ടാണ് നീന പറയുന്നത്. വിശദമായി വായിക്കാം.

  പ്രണയിച്ച സ്ത്രീ എന്ന നിലയില്‍ എന്റെ അമ്മയെ വിവാഹം കഴിക്കാന്‍ അച്ഛന്‍ ധൈര്യപൂര്‍വം എടുത്ത തീരുമാനം അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍ അദ്ദേഹം അച്ചടക്കമുള്ള മകനുമായിരുന്നു. സ്വന്തം മാതാപിതാക്കളോട് വിധേയത്വമുള്ള വ്യക്തി. സ്വന്തം ജാതിയില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കവിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹത്തിനത് വഴങ്ങേണ്ടി വന്നു. വിവാഹിതനാകാനുള്ള പിതാവിന്റെ തീരുമാനം അമ്മയെ മാനസികമായി തളര്‍ത്തിയിരുന്നു. അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ കുറിച്ചും നീന വെളിപ്പെടുത്തിയിട്ടുണ്ട്.

  അച്ഛന്റെ വഞ്ചന അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ഭാഗ്യവശാല്‍ അത് പരാജയപ്പെട്ടു. എല്ലാ ദിവസവും അത്താഴത്തിന് ശേഷം പിതാവ് പോകുന്നതിലെ അസ്വാഭാവികത മനസിലാക്കാന്‍ എനിക്ക് സമയം എടുത്തു. പ്രഭാത ഭക്ഷണം കഴിക്കാനോ ഓഫീസില്‍ പോവുന്നതിന് മുന്‍പ് വസ്ത്രങ്ങള്‍ മാറുന്നതിനോ അദ്ദേഹം വീട്ടില്‍ വന്നിട്ടില്ല. പിന്നീടാണ് അദ്ദേഹം അവരോടൊപ്പം ജീവിക്കുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായത്.

  തുടക്കത്തില്‍ എന്റെ ജീവിതത്തെ കുറിച്ച് എന്താണ് എഴുതുക എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. അത് വായിക്കുന്ന പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ള എന്ത് കാര്യമായിരിക്കും ഉണ്ടാവുക എന്നോര്‍ത്തു. അങ്ങനെയിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. ഇതോടെ എന്റെ ജീവിതത്തെ കുറിച്ച് വളരെയധികം ചിന്തിക്കുകയും വീണ്ടും എഴുതാന്‍ തീരുമാനിക്കുകയുമായിരുന്നു. എല്ലാം ഇപ്പോള്‍ എന്റെ സിസ്റ്റത്തിന്റെ പുറത്താണ്. വര്‍ഷങ്ങളോളം പല കാര്യങ്ങളും ഞാന്‍ മറച്ച് വെച്ചിരുന്നു. അതൊരു വലിയ ആശ്വാസമാണ്.

  Mohanlal's Aaraattu release date announced

  ഈ പുസ്തകം വായിച്ചതിന് ശേഷം ഞാന്‍ ചെയ്ത തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഒരാളെങ്കിലും അത് ആവര്‍ത്തിക്കാതെ ഇരുന്നാല്‍ അതാണ് ഏറ്റവും വലിയ കാര്യം എന്നുമാണ് നീന പറയുന്നു. നീനയുടെ അമ്മ ശകുന്തള ഗുപ്ത പഞ്ചാബ് സ്വദേശിനിയാണ്. പിതാവ് രൂപ് നരേന്‍ ഗുപ്തയ്ക്ക് രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. നിലവില്‍ ഗുഡ് ബൈ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലേക്ക് മടങ്ങി പോയിരിക്കുകയാണ് നീന ഗുപ്ത. മഹാരാഷ്ട്ര ഗവണ്‍മെന്റ് സിനിമ, ടെലിവിഷന്‍ ചിത്രീകരണത്തിനുള്ള അനുമതി നില്‍കിയിരുന്നു.

  English summary
  Neena Gupta Revealed How Her Father Second Marriage Affected Mom Shakuntala Gupta
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X