വിവാഹിതനായ ഒരാളുമായി പ്രണയത്തിലാവരുതെന്ന് നീന ഗുപ്ത! കാരണം ഇതാണെന്നും താരം!

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും താരങ്ങള്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പല വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുകളും പുറത്തുവരാറുണ്ട്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ നീന ഗുപ്ത. ഇന്‍സ്്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സച്ച് കഹൂന്‍ തോ എന്ന് പറഞ്ഞാണ് നീന ഗുപ്ത തുറന്നുപറച്ചിലുകള്‍ നടത്താറുള്ളത്. തന്റെ പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങളുമായാണ് ഇത്തവണ താരമെത്തിയത്.

വിവാഹിതനായ പുരുഷനുമായി ഒരിക്കലും പ്രണയത്തിലാവരുത് എന്ന് താരം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണത്തെക്കുറിച്ചും നീന ഗുപ്ത വിശദീകരിച്ചിട്ടുണ്ട്. മുന്‍പ് വിവാഹിതനായ ഒരാളുമായി താന്‍ പ്രണയത്തിലായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തിന്‍രെ ഭാര്യയോട് പറഞ്ഞാലോ എന്ന് നിരവധി തവണ താന്‍ ചിന്തിച്ചിരുന്നതായി താരം പറയുന്നു. കുറേയേറെ പ്രശ്‌നങ്ങള്‍ക്കും വഴക്കുകള്‍ക്കുമൊടുവിലായാണ് തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. വീഡിയോയിലൂടെയായിരുന്നു നീന ഗുപ്ത ഇതേക്കുറിച്ച് പറഞ്ഞത്.

Neena Gupta

വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരമായ വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള നീന ഗുപ്തയുടെ പ്രണയം വന്‍വിവാദമായി മാറിയിരുന്നു. മകള്‍ ജനിച്ചതിന് ശേഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്‌റയെയായിരുന്നു പിന്നീട് നീന ഗുപ്ത ജീവിതപങ്കാളിയാക്കിയത്. വിവിയനും മറ്റൊരു വിവാഹം നടത്തിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായെത്തുന്ന താരത്തിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X