ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാന്‍ നീരജ് മാധവ്! ഫാമിലി മാന്‍ ട്രെയിലര്‍ പുറത്ത്
മലയാളത്തില്‍ നായകനായും സഹനടനായും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച താരമാണ് നീരജ് മാധവ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും നടന്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും ബോളിവുഡിലേക്കും എത്തുകയാണ് നടന്‍. ഫാമിലി മാന്‍ എന്ന് പേരിട്ട വെബ് സീരിസിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

വെബ് സീരീസില്‍ വളരെയധികം പ്രാധാന്യമുളള ഒരു റോളിലാണ് നീരജ് എത്തുന്നതെന്ന് അറിയുന്നു. മനോജ് ബാജ്‌പേയ്, പ്രിയാണി, കിഷോര്‍ തുടങ്ങിയവരും വെബ് സീരിസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങുന്ന വെബ് സീരീസ് ത്രില്ലര്‍ സ്വഭാവത്തിലുളളതാണ്. സെപ്റ്റംബര്‍ അവസാന വാരമാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സെയ്ഫ് അലി ഖാനെ നായകനാക്കി ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്ത രാജും കൃഷ്ണയാണ് ഫാമിലി മാന്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ റോസാപ്പൂ എന്ന ചിത്രമാണ് നീരജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ഇടയ്ക്ക് അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രം നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുളള മാമാങ്കമാണ് നീരജിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന മലയാള ചിത്രം.

മാമാങ്കത്തിന് പുറമെ കാ, എന്നിലെ വില്ലന്‍, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെ മലയാളത്തില്‍ സിനിമകള്‍ അധികം ചെയ്യാത്തതുകൊണ്ട് നീരജിന് ഇപ്പോള്‍ പടമൊന്നുമില്ലേ എന്ന ചോദ്യം ഉയര്‍ന്നതായി നടന്‍ പറഞ്ഞിരുന്നു. ചിലര്‍ പരിഹാസത്തോടെയും മറ്റു ചിലര്‍ ആശങ്കകളോടെയുമാണ് നീരജിനോട് ഇതെല്ലാം ചോദിച്ചിരുന്നത്. എല്ലാത്തിനുമുളള മറുപടിയുമായിട്ടായിരുന്നു അടുത്തിടെ നീരജ് മാധവ് എത്തിയിരുന്നത്.

ഫാമിലി മാന്‍ വെബ് സീരിസിന് വേണ്ടിയായിരുന്നു താന്‍ ഇത്രയും കാലം മലയാളത്തില്‍ നിന്നും മാറിനിന്നതെന്നായിരുന്നു നീരജ് മാധവ് പറഞ്ഞിരുന്നത്. പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുളള വെബ് സീരിസ് തന്റെ കരിയറില്‍ തന്നെ വഴിത്തിരിവായേക്കുമെന്നാണ് നടന്‍ കരുതുന്നത്. പത്ത് എപ്പിസോഡുകളാണ് വെബ് സീരിസിനുളളതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ നടന്‍ വ്യക്തമാക്കിയിരുന്നു.

നാട് വിട്ടുപോവാനൊന്നും ഉദ്ദേശമില്ലെന്നും നമ്മുടെ ചോറ് മലയാള സിനിമ തന്നെയാണെന്നും നടന്‍ പറഞ്ഞു. തന്റെ പുതിയ മലയാള ചിത്രങ്ങളായ ഗൗതമന്റെ രഥം, ക എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നും നീരജ് മാധവ് അറിയിച്ചിരുന്നു. അടുത്ത് തന്നെ ചിത്രം പുറത്തിറങ്ങുമെന്നും നീരജ് മാധവ് വ്യക്തമാക്കി.


Click it and Unblock the Notifications