'മരിച്ച് പോകുമെന്ന് ഡോക്ടർമാർ വിധിയെഴുതി, ദൈവം പക്ഷെ കൈവിട്ടില്ല'; ശ്വാസം നിലച്ച നിമിഷത്തെ കുറിച്ച് നീരു ബജ്വ
ഒരു സ്ത്രീ ഗർഭം ധരിച്ചിരുക്കുന്നുവെന്ന് മനസിലാക്കുമ്പോൾ മുതൽ അവളുടെ മാതൃത്വത്തിലേക്കുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞു. ആദ്യത്തെ ഗർഭമാണെങ്കിലും രണ്ടാമത്തെ ഗർഭധാരണമാണെങ്കിലും അവളുടെ ചിന്തികൾ ആദ്യമായി അമ്മയാകാൻ പോകുന്ന സ്ത്രീയുടേത് പോലെ തന്നെയായിരിക്കും. കുഞ്ഞ് ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് സ്വപ്നങ്ങൾ നെയ്ത് തുടങ്ങും. ലോകത്തുള്ള എല്ലാ അമ്മമാരും ഇതേപോലെയാണ്. ദൂരെ നിന്ന് നോക്കി കാണുന്നവർക്ക് സാധാരണ സംഭവമായി തോന്നുമെങ്കിലും കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സ്ത്രീകൾക്ക് പക്ഷെ അതുപോലെയായിരിക്കില്ല.

ഒമ്പത് മാസത്തോളം ശരീരത്തിന്റെ ഭാഗമായിരുന്ന കുഞ്ഞ് പുറത്തേക്ക് വരുന്നതും ഓമനിക്കുന്നതും സ്വപ്നം കണ്ടാണ് അമ്മമാർ ജീവിക്കുന്നത് പോലും. പക്ഷെ ചിലർക്ക് അവരുടെ കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിലോ പ്രവസവത്തിനിടയിലോ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. ഇരട്ടകുട്ടികളെയാണ് ഗർഭം ധരിച്ചിരിക്കുന്നതെങ്കിൽ പലപ്പോഴും കുഞ്ഞുങ്ങളുടേയും അമ്മയുടേയും ജീവൻ പോലും നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്. പഞ്ചാബി നടി നീരു ബജ്‌വയും തന്റെ ഇരട്ടകളെ ഗർഭിണിയായിരിക്കുമ്പോൾ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. തന്റെ ശ്വാസം നിലച്ച് പോയ ആ നിമിഷത്തെ കുറിച്ച് വീണ്ടും ഓർത്തെുത്തിരിക്കുകയാണ് നടി നീരു ബജ്വ.
ജാറ്റ് ആന്റ് ജൂലിയറ്റ് താരമായ നീരു ബജ്‌വ 2015ൽ ആണ് ഇന്ത്യൻ-കനേഡിയൻ വ്യവസായിയായ ഹാരി ജവാന്ദയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം ദമ്പതികൾക്ക് ആദ്യ പെൺകുട്ടിയായി അനയ കൗർ ജവാന്ദ ജനിച്ചു. ശേഷം 2020ൽ ഇരുവർക്കും രണ്ട് പെൺകുട്ടികൾ കൂടി ജനിച്ചു. ആകിര, ആലിയ എന്നിങ്ങനെയാണ് മക്കൾക്ക് നീരു നൽകിയിരിക്കുന്ന പേരുകൾ. കഴിഞ്ഞ ദിവസമാണ് തന്റെ ഇരട്ട പെൺമക്കളുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നീരു പങ്കുവെച്ചത്. ഒപ്പം ഇരുവരും ജനിക്കുന്നതിന് മുമ്പ് താനും ഭർത്താവും കടന്നുപോയ വിഷമഘട്ടത്തെ കുറിച്ചും നീരു കുറിച്ചു.
'രണ്ടു വർഷം മുമ്പ് ഡോക്ടർ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു.... എന്റെ ഇരട്ട കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പ് മരിച്ചുപോകാൻ സാധ്യതയുണ്ട എന്നാണ് അന്ന് ഡോക്ടർ പറഞ്ഞത്. കേട്ടപ്പോൾ ഒരു നിമിഷം ശ്വാസം നിലച്ചപോലെ തോന്നി. പക്ഷെ എന്റെ രാജകുമാരികൾ ധീരരായി പോരാടി ഞങ്ങൾക്കിടയിലേക്ക് വന്നു. നിങ്ങൾ മമ്മിയുടെ ഭാഗ്യവാൻമാരാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. രണ്ടാം ജന്മദിനാശംസകൾ ആലിയയ്ക്കും ആകിരയ്ക്കും. എന്റെ ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞാൻ തെറ്റുകൾ വരുത്തിയേക്കാം പക്ഷേ എനിക്ക് എപ്പോഴും നിങ്ങളുടെ പിൻബലമുണ്ടാകണം....' നടി നീരു കുറിച്ചു.


Click it and Unblock the Notifications