സ്വർണത്തിൽ നെയ്ത സാരി, വില ലക്ഷങ്ങൾ; ഒ‌ടുവിൽ സത്യാവസ്ഥ തുറന്ന് പറഞ്ഞ് നീത ലല്ല; ഐശ്വര്യയുടെ വിവാഹ സാരി

ഇന്ത്യൻ ജനത എന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന നടിയാണ് ഐശ്വര്യ റായ്. സൗന്ദര്യം കൊണ്ട് ലോക ശ്രദ്ധ നേടിയ ഐശ്വര്യക്ക് പ്രായം അമ്പതായിട്ടും താരപ്ഭ നഷ്ടപ്പെട്ടിട്ടില്ല.സിനിമാ താരമെന്നതിനപ്പുറം ആരാധകരെ സംബന്ധിച്ച് ഐശ്വര്യ ഒരു ഐക്കണാണ്. ഫാഷൻ ലോകത്ത് ഐശ്വര്യയുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇന്ത്യൻ ഫാഷൻ രം​ഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ഐശ്വര്യ റായ്ക്ക് കഴിഞ്ഞു. ഐശ്വര്യ റായുടെ ഏത് വസ്ത്രവും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്.

കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് തുടങ്ങിയ വേദികളിലെത്തുന്ന ഐശ്വര്യയെ ലോകം ഉറ്റുനോക്കുന്നു. ഐശ്വര്യ റായുടെ വിവാഹ സാരിയും ഇത്തരത്തിൽ ചർച്ചയായതാണ്. 2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരായത്. വിവാഹ ദിനത്തിൽ ഐശ്വര്യ ധരിച്ച സാരി ഏവരുടെയും ശ്രദ്ധ നേടി. സ്വർണ നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് ഐശ്വര്യ ധരിച്ചത്.

Aishwarya Rai

ഫോട്ടോകൾ പുറത്ത് വന്നതിന് പിന്നാലെ നിരവധി വാദങ്ങൾ വന്നു. സ്വർണത്തിൽ നെയ്ത സാരിയാണ്, 75 ലക്ഷം രൂപ ചെലവ് വന്നു തുടങ്ങിയ അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യയുടെ വിവാഹ സാരി ഡിസൈൻ ചെയ്ത നീത ലല്ല. ഒരു സാധാരണ കാഞ്ചീവരം സാരിയാണ് അതെന്ന് നീല ലല്ല പറയുന്നു. കുറച്ച് സാരി വർക്കുകൾ ചെയ്ത ബ്ലൗസുമാണ് ഐശ്വര്യക്ക് വേണ്ടി ഡിസൈൻ ചെയ്തതെന്ന് നീത ല്ലല വ്യക്തമാക്കി.

നേരത്തെയും ഐശ്വര്യയുടെ വിവാഹ സാരിയെക്കുറിച്ച് നീത ലല്ല സംസാരിച്ചി‌ട്ടുണ്ട്. ജോധാ അക്ബർ എന്ന സിനിമയിൽവിവാഹ വസ്ത്രം ധരിച്ചപ്പോൾ ഇതേപോലുള്ള സാരിയല്ല തന്റെ വിവാഹത്തിന് വേണ്ടതെന്നും കാഞ്ചീവരം സാരിയാണെന്നും ഐശ്വര്യ പറഞ്ഞെന്ന് അന്ന് നീത ലല്ല വ്യക്തമാക്കി. പരമ്പ​രാ​ഗത സ്റ്റെെലിലുള്ള സാരിയാണ് ഐശ്വര്യ വിവാഹത്തിന് ധരിച്ചത്.

Aishwarya Rai

ഫാഷൻ ലോകത്തെ ഐക്കണാണെങ്കിലും ചിലപ്പോൾ ഐശ്വര്യയുടെ ഫാഷൻ ചോയ്സുകൾ വിമർശിക്കപ്പെടാറുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി പൊതുവേദികളിലെത്തുമ്പോഴെല്ലാം ഈ വിമർശനം വരുന്നുണ്ട്. ഏറ്റവും ഒടുവിൽ നടന്ന കാൻ ഫിലിം ഫെസ്റ്റിവലും ഇതിനുദാഹരണമാണ്. റെഡ് കാർപറ്റിൽ വ്യത്യസ്ത ലുക്കോടെയാണ് ഐശ്വര്യ ഇത്തവണ എത്തിയത്. എന്നാൽ ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. വിമർശനം കടുത്തെങ്കിലും നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഐശ്വര്യയുടെ പഴയ ഭം​ഗി നഷ്ട‌പ്പെട്ടെന്നും വാദമുണ്ട്. അതേസമയം ആരാധകർ ഈ വാദത്തെ അം​ഗീകരിക്കുന്നില്ല. ഐശ്വര്യക്ക് പ്രായം അമ്പതാണ്. കുറ്റപ്പെടുത്തുന്നവർ ഇത് മനസിലാക്കണം. സമൂഹത്തിൽ ബഹുമാന്യ സ്ഥാനമുള്ള താരത്തെ സോഷ്യൽ മീഡിയ ഇത്തരത്തിൽ വിചാരണ ചെയ്യരുതെന്ന് ആരാധകർ പറയുന്നു.

പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പുറത്തിറങ്ങിയത്. അവിസ്മരണീയ പ്രകടനമാണ് ചിത്രത്തിൽ ഐശ്വര്യ കാഴ്ച വെച്ചത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തിരക്ക് പിടിച്ച് തുടരെ സിനിമകൾ ചെയ്യാൻ ഐശ്വര്യ ഇന്ന് തയ്യാറാവുന്നില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X