ഋഷി കപൂറിന്റെ വിയോഗം തന്നെ മാനസികമായി തളർത്തിയെന്ന് നീതു കപൂർ

ബോളിവുഡിന്റെ മഹാ നടനും ,സംവിധായകനും നിർമാതാവുമായിരുന്നു ഋഷി കപൂർ .പിതാവായ രാജ് കപൂർ സംവിധാനം ചെയ്ത മേരാ നാം ജോക്കർ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ദേശീയ ചലച്ചിത്ര അവാർഡ്നേടിയ താരമാണ് ഋഷി കപൂർ.

മുതിർന്നതിനുശേഷം 1973 ൽ ബോബി എന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയ്‌ക്കൊപ്പം അഭിനയിക്കുകയും 1974 ലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്തു. 1973 നും 2000 നും ഇടയിൽ 92 ചിത്രങ്ങളിൽ റൊമാന്റിക് നായകനായി അദ്ദേഹം വേഷമിട്ടു. ആരാധകർക്കിടയിൽ എന്നും അദ്ദേഹം ഒരു റൊമാന്റിക് താരം തന്നെയായിരുന്നു. 2020 ഏപ്രിൽ 30നാണ് അദ്ദേഹം മരണപ്പെട്ടത് ബോളിവുഡ് സിനിമ ലോകത്തിനും പ്രേക്ഷകർക്കും താങ്ങാനാവാത്ത വാർത്തയായിരുന്നു അത്.

neetu rishii

താരത്തിന്റെ പത്നിയും ചലച്ചിത്ര താരവുമായ നീതു കപൂർ തന്റെ ഭർത്താവിന്റെ മരണത്തോടെ മാനസികമായി തളർന്നുവന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ജഗ് ജഗ്ഗ് ജീയോ എന്ന ചിത്രത്തിലൂടെ താരം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുകയാണ്. ഈ അവസരത്തിലാണ് തന്റെ ഭർത്താവിന്റെ മരണ ശേഷം താരം നേരിട്ട മാനസിക പ്രശ്നങ്ങളെ കുറിച്ച് നീതു കപൂർ സംസാരിച്ചത്.

"നിങ്ങൾക്കറിയാമോ, ജീവിതം നമ്മളെ ശക്തരാക്കുന്നു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാവും. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, ഇത് നമ്മുടെ ഏറ്റവും മോശം സമയമാണെന്ന് നമ്മൾ കരുത്തും. പക്ഷേ, അതാണ് ഏറ്റവും നല്ല സമയമെന്ന് എനിക്ക് തോന്നുന്നു, കാരണം നമ്മുടെ ജീവിതത്തിൽ വരുന്നതെന്തും നേരിടാൻ ദൈവം നമ്മെ ശക്തരാക്കുന്നത് പ്രതിസന്ധികളിലൂടെയാണ്.

എന്റെ ജീവിതത്തിൽ ഞാൻ അതിന്റെ ദുരിതങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, ഒരുപക്ഷേ അതായിരിക്കാം എല്ലാ സാഹചര്യങ്ങളെയും നേരിടാൻ എന്നെ ശക്തയാക്കിയത്. ഞാൻ എന്റെ ഭർത്താവിനേക്കാൾ ശക്തയായിരുന്നു. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഞാനായിരുന്നു അദ്ദേഹത്തിന് ശക്തി പകർന്നിരുന്നത്."

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

തന്റെ ഭർത്താവിന്റെ മരണശേഷം താൻ മാനസികമായി തകർന്നുവെന്നും തുടർന്ന് ഒരു സൈക്കാട്രിസ്റ്റിനെ കണ്ടുവെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി. ഡോക്ടർ തന്നോട് മുൻപ് താൻ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാനും ഭർത്താവിനെ കുറിച്ച് ഓർക്കുന്നത് കുറക്കാൻ ആവശ്യപ്പെട്ടെന്നും നീതു വ്യക്തമാക്കി. ഇപ്പോൾ താൻ വളരെ ആരോഗ്യവതിയാണെന്നും ഡോക്ടറെ കാണുന്നത് നിർത്തിയെന്നും വ്യക്തമാക്കിയ താരം മാനസിക ആരോഗ്യം വളരെ പ്രധാനമാണെന്നും അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: rishi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X