വിവാഹത്തിനിടെ താരങ്ങള്‍ കള്ള് കുടിച്ചിരുന്നു; 5000 പേര് പങ്കെടുത്ത വിവാഹത്തെ കുറിച്ച് നീതു കപൂർ
ഒരു ഇടവേളയ്ക്ക് ശേഷം നടി നീതു കപൂര്‍ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. ജഗ് ജഗ് ജിയോ എന്ന സിനിമയിലൂടെ പ്രധാനപ്പെട്ടൊരു വേഷം നീതു അവതരിപ്പിക്കുന്നുണ്ട്. അനില്‍ കപര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ നീതുവും പങ്കെടുത്തിരുന്നു.
അത്തരത്തില്‍ ഒരു അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ നീതു തന്റെ വിവാഹസമയത്തെ കുറിച്ചും സംസാരിച്ചിരുന്നു. അന്തരിച്ച നടന്‍ റിഷി കപൂറും നീതുവും തമ്മില്‍ വിവാഹം കഴിച്ചതിനെ പറ്റിയും വിവാഹ ദിവസത്തില്‍ ഇരുവരും തളര്‍ന്ന് പോയ നിമിഷത്തെ പറ്റിയുമൊക്കെയാണ് നടി വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം..

മുന്‍ കാമുകിയുടെയോ കാമുകന്റെയോ വിവാഹത്തിന് ക്ഷണിച്ചാല്‍ പോവുമോ? എന്നായിരുന്നു അവതാരക താരങ്ങളോട് ചോദിച്ചത്. ഇതിനോട് അനുബന്ധിച്ചാണ് സ്വന്തം വിവാഹത്തെ കുറിച്ച് നീതു കപൂറും അനില്‍ കപൂറും സംസാരിച്ചത്. എന്റെ വിവാഹത്തിന് ഞാന്‍ പോലും പങ്കെടുത്തിട്ടില്ലെന്ന് തമാശരൂപേണ അനില്‍ പറഞ്ഞിരുന്നു. അതേ സമയം തന്റെ വവാഹത്തിന് 5000 ത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് നീതു പറയുന്നത്.

നവദമ്പതിമാരായ തങ്ങള്‍ക്ക് കല്ലും ചെരുപ്പും സമ്മാനമായി നല്‍കിയവര്‍ മുതല്‍ പോക്കറ്റടിക്കാര്‍ വരെ വിവാഹത്തിന് വന്നിരുന്നു. ജനക്കൂട്ടത്തിന്റെ ബഹളം കാരണം താനും റിഷിയും വല്ലാതെ അസ്വസ്ഥരായി. ശരിക്കും ബോധം കെട്ട് പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. കൂടുതല്‍ ആളുകള്‍ ഉള്ളത് കൊണ്ട് താന്‍ ബോധം കെട്ട് വീണു. റിഷിയും ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്നു. കുതിരപ്പുറത്ത് കയറുന്നതിന് മുന്‍പ് അദ്ദേഹവും ബോധരഹിതനായെന്നാണ് നീതു പറയുന്നത്.

റിഷിയും ഞാനും വിവാഹത്തിന് ബ്രാണ്ടി കഴിച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ മദ്യപിച്ചിരുന്നത് കൊണ്ടാണ് ബോധം കെട്ടതെന്ന് തുടങ്ങി പലരും കളിയാക്കിയതിനെ നടി പരിഹാസ രൂപേണ പറയുന്നു. 1980 ജനുവരി 23 നാണ് റിഷി കപൂറും നീതു കപൂറും തമ്മില്‍ വിവാഹിതരാവുന്നത്. ബോംബെയിലെ ആര്‍കെ സ്റ്റുഡിയോയില്‍ വെച്ച് വലിയ ആഘോഷത്തോടെയാണ് അന്ന് വിവാഹം നടന്നത്. അക്കാലത്ത് റിഷി സൂപ്പര്‍സ്റ്റാറും നീതു സിനിമയിലേക്ക് വന്ന പുതുമുഖ നടിയുമായിരുന്നു.
Recommended Video

സിനിമാ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പ്രണയം തുടങ്ങുമ്പോള്‍ നീതുവിന് പതിനാല് വയസേ ഉണ്ടായിരുന്നുള്ളു. ഇക്കാര്യം മുന്‍പൊരു അഭിമുഖത്തില്‍ നടി തന്നെ വെളിപ്പെടുത്തി. കരിയര്‍ തുടങ്ങുന്നതിന് മുന്‍പേ ചെറിയ പ്രായത്തില്‍ തന്നെ നീതുവിനെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ റിഷി അത് സാധിച്ചെടുക്കുകയായിരുന്നു.
2020 ലാണ് അസുഖബാധിതനായ റിഷി കപൂര്‍ അന്തരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ താരങ്ങളുടെ മകനും ബോളിവുഡ് നടനുമായ രണ്‍ബീര്‍ കപൂര്‍ വിവാഹിതനായി.


Click it and Unblock the Notifications











