പതിനാല് വയസില്‍ നടനോട് തോന്നിയ പ്രണയം; സിനിമ പോലും ഉപേക്ഷിച്ച് നീതു ആ ബന്ധത്തിലേക്ക് പോവാനുണ്ടായ കാരണം

ബോളിവുഡ് സിനിമാസ്വാദകര്‍ എല്ലാ കാലത്തും ആഘോഷമാക്കിയ പ്രണയമാണ് നീതു സിംഗിന്റെയും റിഷി കപൂറിന്റേതും. അക്കാലത്തെ സൂപ്പര്‍ നായകനായിരുന്ന റിഷി ഇഷ്ടപ്പെടാത്ത നടിമാരോ റിഷിയെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരോ കുറവായിരുന്നു. എന്നാല്‍ അന്ന് അഭിനയത്തിലേക്ക് ചുവടുവെച്ച പതിനഞ്ച് വയസുകാരിയായ നീതു സിംഗിനോട് വളരെ പെട്ടെന്നാണ് റിഷി അടുപ്പത്തിലാവുന്നത്.

മുതിര്‍ന്ന നടനുമായി ഇഷ്ടം തോന്നിയ നീതു വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടാണ് റിഷിയുടെ കൂടെ ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. എന്നാല്‍ വിവാഹത്തോട് കൂടി നല്ലൊരു കരിയര്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് നീതു എത്തിയത്. ഇതിനെ പറ്റി പില്‍ക്കാലത്ത് നടി തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു.

rishi-kapoor-neetu-singh

1970 കളില്‍ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറായിരുന്നു റിഷി കപൂര്‍. പതിനാലാമത്തെ വയസില്‍ അഭിനയിക്കാനെത്തിയ നീതു സിംഗ് അക്കാലത്ത് റിഷിയുടെ സിനിമകളിലും അഭിനയിച്ചു. ഒന്നിലധികം സിനിമകളില്‍ ഒരുമിച്ചതോട് കൂടി താരങ്ങള്‍ പ്രണയത്തിലായി. ബരൂദ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ പ്രണയത്തിലായ താരങ്ങള്‍ പിന്നീട് പതിനഞ്ചോളം സിനിമകളില്‍ നായിക-നായകന്മാരായതിന് ശേഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്.

പതിനാല് വയസുള്ള മകളുടെ പ്രണയത്തിന് നീതുവിന്റെ വീട്ടുകാര്‍ പിന്തുണച്ചിരുന്നില്ല. സിനിമയിലെ അറിയപ്പെടുന്ന താരമായി മകൾ മാറുന്നത് കാത്തിരുന്ന താരമാതാപിതാക്കൾക്ക് നീതുവിൻ്റെ പ്രണയം ഒരു തിരിച്ചടിയായി. എന്നാൽ പിന്നീട് വീട്ടുകാർ കൂടി ചേർന്നാണ് റിഷിയുടെ കൂടെ വിവാഹം കഴിപ്പിച്ച് അയക്കുന്നത്.

എന്നാല്‍ 1980 ല്‍ റിഷി കപൂറും നീതുവും വിവാഹിതരാവുകയും അധികം വൈകാതെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. അങ്ങനെ വിവാഹത്തോട് കൂടി അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കാണ് നീതു എത്തിയത്. 1983 ല്‍ പുറത്തിറങ്ങിയ ഗംഗ മേരി മാ എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിക്കുന്നത്. പിന്നീട് ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി അഭിനയത്തിലേക്ക് തിരികെ എത്തി.

2009 ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല്‍ എന്ന ചിത്രത്തില്‍ ഭര്‍ത്താവ് കൂടിയായ റിഷി കപൂറിന്റെ നായികയായിട്ടാണ് നീതു അഭിനയിച്ചത്. എന്നാല്‍ ഒരു പശ്ചാതാപവും തോന്നാതെയാണ് താന്‍ സിനിമ ഉപേക്ഷിച്ചതെന്നാണ് നീതു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയിലേക്ക് എത്തിയതിന് ശേഷം തനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും പ്രശസ്തി താന്‍ നേടിയെടുത്തു. അതുകൊണ്ട് തന്നെ നായികയായി തിളങ്ങി നിന്ന കാലത്ത് അഭിനയം ഉപേക്ഷിച്ചതില്‍ തനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ലെന്നാണ് നീതു പറഞ്ഞത്.

rishi-kapoor-neetu-singh

ഭര്‍ത്താവ് എന്ന നിലയില്‍ റിഷിയില്‍ നിന്നും നല്ല സംതൃപ്തമായ ജീവിതം ലഭിച്ചതും അതിന് കാരണമായെന്നും ഒരഭിമുഖത്തില്‍ നടി കൂട്ടിച്ചേര്‍ത്തു. നാല്‍പത്തിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ റിഷിയുടെ വേര്‍പാടോട് കൂടിയാണ് ഇരുവരും പിരിയുന്നത്. കാന്‍സര്‍ ബാധിതനായി ഗുരുതരാവസ്ഥയിലായിരുന്ന റിഷി കൊവിഡ് കാലത്താണ് അന്തരിച്ചത്. മരണം വരെ നീതുവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

എന്നാല്‍ 2009 ല്‍ തിരിച്ച് വരവ് നടത്തിയതിന് ശേഷവും സിനിമയില്‍ സജീവമാകാന്‍ നീതു ശ്രമിച്ചില്ല. 2013 ന് ശേഷം വലിയൊരു ഗ്യാപ്പ് തന്നെ എടുത്തിരുന്നു. എന്നാല്‍ 2022 ല്‍ പുറത്തിറങ്ങിയ 'ജഗ്ഗുഗ് ജീയോ' എന്ന ചിത്രത്തിലാണ് നീതു തിരിച്ച് വരവ് നടത്തിയത്. ഗീത സുഖ്നാനി എന്ന പേരില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ തന്നെയാണ് നടി സിനിമയില്‍ അവതരിപ്പിച്ചത്. ശക്തമായ കഥാപാത്രത്തിലൂടെയുള്ള നടിയുടെ തിരിച്ച് വരവിന് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.

More from Filmibeat

Read more about: neetu singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X