ഓരോ പെണ്‍കുട്ടികളുടെ പുറകേ പോയാലും ഋഷി തനിക്ക് അരികിലേക്ക് എത്തും; ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ നീറി നീതു കപൂർ

ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചിട്ട് ഏപ്രില്‍ മുപ്പത് വരുമ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇപ്പോഴിതാ പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഋഷി കപൂറിന്റെ ഭാര്യയും നടിയുമായ നീതു കപൂര്‍. ഇന്ത്യന്‍ ഐഡളില്‍ അതിഥിയായി എത്തിയതായിരുന്നു നീതു. അവിടെ നിന്നും താരം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും പറഞ്ഞത്.

'ഓരോ പെണ്‍കുട്ടിയുടെയും പുറകേ പോയതിന് ശേഷം ഋഷി വീണ്ടും എനിക്കരികില്‍ എത്തും. ഞാന്‍ വളരെ ലാളിത്യവും സത്യസന്ധതയുള്ളവളും ആണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. അന്ന് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങള്‍ രണ്ട് പേരും രണ്ടിടങ്ങളിലായിരുന്നു. ഋഷി എനിക്കൊരു ടെലഗ്രം അയച്ചു. ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നേ അതിലുണ്ടായിരുന്നുള്ളു. അന്നാണ് അദ്ദേഹവുമായി ഞാന്‍ പ്രണയത്തിലാണെന്ന് തിരിച്ചറിയുന്നതെന്ന് നീതു പറയുന്നു.

rishi-neetu-kapoor

നീതുവുമായി പ്രണയത്തിലായ സമയത്ത് ഋഷി ഒരു നിബന്ധന കൂടി മുന്നോട്ട് വെച്ചിരുന്നു. നമുക്ക് പ്രണയിക്കാം, പക്ഷേ നിന്നെ ഞാന്‍ വിവാഹം കഴിക്കില്ലെന്ന്. ഇതിന് താനും തയ്യാറായിരുന്നു. അങ്ങനെ ഋഷിയും നീതുവും തമ്മിലുള്ള പ്രണയം മുന്നോട്ട് പോവുന്നതിനിടെയാണ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നീതുവിനെ താരം വീട്ടിലേക്ക് ക്ഷണിക്കുന്നത്. ഇതിനിടെ ഋഷിയുടെ കാമുകിയാണ് നീതുവെന്ന് മനസിലാക്കിയ കുടുംബാംഗങ്ങള്‍ വിവാഹലോചന നടത്തി. അങ്ങനെയാണ് ഇരുവരും വിവാഹിതരാവുന്നത്.

ബെഡ് റൂമിൽ നിന്നുള്ള ഷൂട്ട്, അപ്സരസിനെ പോലെ സുന്ദരിയായി നിക്കി താംപോലി, ചിത്രങ്ങൾ കാണാം

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

1980 ലാണ് വിവാഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുന്നത്. വിവാഹശേഷം അഭിനയം തുടരേണ്ടെന്ന് നീതു തന്നെയാണ് തീരുമാനിച്ചത്. ആദ്യ വര്‍ഷം തന്നെ മകള്‍ റിധിമ ജനിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം മകന്‍ രണ്‍ബീര്‍ കപൂറും. മക്കള്‍ ജനിച്ചതിന് ശേഷം ലൗ ആജ് കല്‍ എന്ന ചിത്രത്തില്‍ ഋഷിയുടെ ഭാര്യ വേഷത്തിലൂടെ നീതു വീണ്ടും അഭിനയത്തിവലേക്ക് എത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X