പ്രിയതമന്റെ 50 വർഷങ്ങളെ കുറിച്ച് നീതു, നടിയുടെ പോസ്റ്റ് വൈറലാകുന്നു

ബോളിവുഡിന്റെ തീരാ നഷ്ടമാണ് നടൻ ഋഷി കപൂർ. നിനച്ചിരിക്കാത്ത നേരത്തായിരുന്നു നടന്റെ വിയോഗം. ഇന്നും ഋഷി കപൂർ ഇല്ലെന്നുള്ള സത്യം പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. 2020 നൽകിയ തീരാവേദനകളിൽ ഒന്നാണ് നടൻ ഋഷി കപൂറിന്റെ വേർപാട്. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരിക്കവെയാണ് താരം ഏപ്രിൽ 30 ന് വിടവാങ്ങുന്നത്.

rishi kapoor- neethu

ഋഷി കപൂറിന്റെ വിയോഗത്തിന് ശേഷമായിരുന്നു ഭാര്യയും നടിയുമായ നീതു കപൂർ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. നടന്റെ ഓർമ പങ്കുവെച്ച് നടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീതു കപൂറിന്റെ ഒരു ഹൃദയ സ്പർശിയായ പോസ്റ്റാണ്. ഋഷി കപൂറിന്റെ മനോഹരമായ 50 വർഷത്തെ സിനിമ ജീവിതത്തെ കുറിച്ചാണ് താരപത്നി പങ്കുവെച്ചിരിക്കുന്നത്. നടന്റെ വ്യത്യസ്ത കാലഘട്ടത്തിലെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഋഷി കപൂറിന്റെ 50 വർഷത്തെ കുറിച്ച് നീതു പറയുന്നത്. താരപത്നിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.

ബാലതാരമായിട്ടാണ് ഋഷി കപൂർ വെള്ളിത്തിരയിൽ എത്തുന്നത്. 1955 ൽ സിനിമയിൽ എത്തിയെങ്കിലും ജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ എന്ന ചിത്രത്തിലൂടെയായിരുന്നു. ബാലതാരമായിട്ടാണ് നടൻ എത്തിയതെങ്കിലും കുഞ്ഞ് ഋഷി കപൂറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

ഋഷി കപൂറിന്റെ കരിയറു പോലെ തന്നെ മേരാം നാം ജോക്കർ എന്ന ചിത്രം പിറന്നിട്ടും 50 വർഷമാകുകയാണ്. 1970 ഡിസംബർ 18 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ലെങ്കിലും ഋഷി കപൂറിന്റെ കരിയർ മാറി മറിയുകയായിരുന്നു. മേരാ നാം ജോക്കറിന് പിന്നാലെ ഋഷി കപൂറിനെ തേടി മികച്ച ചിത്രങ്ങൾ എത്തുകയായിരുന്നു. ഇവയെല്ലാം ബോളിവുഡിൽ വലിയ വിജയം നേടിയിരുന്നു. നീതു കപൂറിന്റെ പോസ്റ്റ് വൈറലായതോടെ ബോളിവുഡ് വീണ്ടും ഋഷിയുടെ ഓർമകളിലേയ്ക്ക് മടങ്ങി പോയിരിക്കുകയാണ്. ഋഷി കപൂർ ചിത്രങ്ങളെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

നീതു കപൂർ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: bollywood rishi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X