താരപുത്രന്റെ വിവാഹാഘോഷത്തിനിടെ ആ സര്‍പ്രൈസ് പറഞ്ഞ് നീതു കപൂര്‍, റിഷിയുടെ കൂടെയുള്ള ഫോട്ടോയുമായി നടി
ബോളിവുഡ് സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന താരവിവാഹത്തിന്റെ ചടങ്ങുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നടന്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏപ്രില്‍ പതിനാലിന് വിവാഹിതാരവുമെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്ക് മുകളിലായി ചടങ്ങുകള്‍ നടക്കുമെന്നും അറിയുന്നു. അതേ സമയം രണ്‍ബീറിന്റെ മാതാപിതാക്കളുടെ വിവാഹ നിശ്ചയം നടന്ന ദിവസവും ഇന്നാണെന്നുള്ള കാര്യം ശ്രദ്ധേയമാവുകയാണ്.
നീതു കപൂര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനിലൂടെയുമാണ് ഇക്കാര്യം പുറത്ത് വന്നത്. ഭര്‍ത്താവിനൊപ്പം വിവാഹനിശ്ചയ സമയത്തുള്ള ചില ചിത്രങ്ങളും നീതു പങ്കുവെച്ചിരുന്നു. ഇതോടെ താരകുടുംബത്തിന് എല്ലാവിധ നന്മകളും നേര്‍ന്ന് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

'ബൈശാഖി ദിനത്തിന്റെ നല്ല ഓര്‍മ്മകള്‍. നാല്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നത്. 1979 ഏപ്രില്‍ 13 നാണെന്നും' നീതു കപൂര്‍ പറയുന്നു. റിഷി കപൂര്‍ നീതുവിന്റെ കൈയ്യില്‍ മോതിരം അണിയിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും നടി പങ്കുവെച്ചിരുന്നു. ഇതോടെ താരദമ്പതിമാര്‍ക്കുള്ള ആശംസകള്‍ സോഷ്യല്‍ മീഡിയ പേജില്‍ ഉയര്‍ന്ന് വരികയാണ്. മാത്രമല്ല മകന്റെ വിവാഹാഘോഷത്തിനിടയില്‍ മാതാപിതാക്കളുടേത് കൂടി വന്നതിന്റെ സന്തോഷവും ഉണ്ട്. അതേ സമയം ഈ ഏപ്രിലില്‍ തന്നെ റിഷി കപൂറിന്റെ വേര്‍പാടിന് രണ്ട് വര്‍ഷം പൂര്‍ത്തിയാവും എന്നതുമുണ്ട്.

1970 കളില്‍ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറായി തിളങ്ങി നിന്ന റിഷി കപൂറിന് ഒത്തിരി കാമുകിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പുതുമുഖമായി എത്തിയ നീതു സിംഗുമായി പല സിനിമകളിലുമായി ഒരുമിച്ച് അഭിനയിച്ചതോട് കൂടി താരം പ്രണയത്തിലായി. അതൊരു ശക്തമായ പ്രണയമായി മാറി. ബരൂദ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് ഇരുവരുടെയും പ്രണയം ശക്തമാവുന്നത്. പിന്നീടിങ്ങോട്ട് പതിനഞ്ചോളം സിനിമകള്‍ ചെയ്തിരുന്നു. രസകരമായ കാര്യം റിഷിയും നീതുവും പ്രണയത്തിലാവുന്ന കാലത്ത് നീതുവിന് വെറും പതിനാല് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ്.

എന്നാല്‍ പതിനാല് വയസുള്ള മകളുടെ പ്രണയത്തിന് നീതുവിന്റെ വീട്ടുകാര്‍ പിന്തുണച്ചില്ല. കരിയറില്‍ ശോഭിച്ച് വരുന്നതിന് മുന്‍പ് വിവാഹം കഴിപ്പിച്ച് വിടുന്നതിനെ നീതുവിന്റെ അമ്മ ശക്തമായി എതിര്‍ത്തു. എന്നാല്‍ റിഷി കപൂറിന്റെ കുടുംബത്തില്‍ നടന്ന മറ്റൊരു വിവാഹത്തിനിടെ നീതുവും റിഷിയും തമ്മില്‍ വിവാഹിതരാവുകയാണെന്ന് അനൗണ്‍സ് ചെയ്തു. നീതു പോലും പ്രതീക്ഷിക്കാതെയാണ് ഇത് സംഭവിക്കുന്നത്. പിന്നീട് 1980 ജനുവരി 23 നാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. ബോംബെയിലെ ആര്‍കെ സ്റ്റുഡിയോയില്‍ വെച്ച് വലിയ ആഘോഷത്തോടെയാണ് താരവിവാഹം നടന്നത്.
Recommended Video

രണ്‍ബീര്‍, റിധിമ എന്നിങ്ങനെ രണ്ട് മക്കളാണ് താരദമ്പതിമാര്‍ക്കുള്ളത്. റിധിമ സിനിമയിലേക്ക് വന്നില്ലെങ്കിലും രണ്‍ബീര്‍ നായകനായി ചുവടുറപ്പിച്ചു. പിന്നാലെ നടി ആലിയ ഭട്ടുമായി പ്രണയത്തിലായി. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ഈ ദിവസങ്ങളില്‍ വിവാഹിതരാവുകയാണ്. അതേ സമയം കുടുംബനാഥനായിരുന്ന റിഷി കപൂറിന്റെ അഭാവം മാത്രമാണ് വിഷമത്തിനുള്ള കാരണം. അസുഖബാധിതനായ റിഷി 2020 ഏപ്രില്‍ മുപ്പതിനാണ് അന്തരിച്ചത്.


Click it and Unblock the Notifications