ഐശ്വര്യ റായി ഒരു കിളവിയെ പോലെയായി! മുഖം വീര്‍ത്തിരിക്കുന്നു, കൈയ്ക്ക് പരിക്ക്! നടിയെ വിമര്‍ശിച്ച് സൈബര്‍ ലോകം
വിശ്വസുന്ദരിപട്ടം നേടിയത് മുതല്‍ ഐശ്വര്യ റായ് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും നടി ഇടവേള എടുക്കുന്നത്. എന്നാല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ. എല്ലാ വര്‍ഷവും റെഡ് കാര്‍പെറ്റിലൂടെ ഐശ്വര്യ വരുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകരും.
ലോകത്തുള്ള മറ്റ് താരസുന്ദരിമാരെ പോലും കടത്തിവെട്ടുന്ന ഗെറ്റപ്പിലാണ് പലപ്പോഴും ഐശ്വര്യ എത്താറുള്ളത്. ഇപ്പോഴിതാ കാന്‍ 2024 ന്റെ വേദിയിലേക്ക് ഐശ്വര്യ എത്തിയതിനെ പറ്റിയുള്ള വിവരങ്ങളാണ് വന്നിരിക്കുന്നത്. ഇന്നലെയാണ് ഐശ്വര്യ റായ് ബച്ചന്‍ ആദ്യമായി കാന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കറുപ്പും വെളുപ്പും ഗോള്‍ഡന്‍ ഡിസൈനുകളുമൊക്കെയുള്ള ഗൗണിലാണ് ഇത്തവണ നടിയുടെ ആദ്യ വരവ്.

അതേ സമയം ഐശ്വര്യയുടെ കൈയ്ക്ക് പരിക്ക് പറ്റിയതിനാല്‍ വലത്തെ കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതും കാണാം. എന്നാല്‍ എല്ലാ തവണയും നല്ല അഭിപ്രായങ്ങള്‍ വാങ്ങാറുള്ള നടിയ്ക്ക് ഇത്തവണ നെഗറ്റീവ് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വീഴ്ച പറ്റിയൊന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്.
തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്ത് അവസാനം ഐശ്വര്യയെ കാണാന്‍ കൊള്ളില്ലാതെയായി. അവളുടെ മുഖമൊക്കെ തടിച്ച് വീര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ കണ്ടാല്‍ പ്രായമുള്ള ഒരു തള്ളയെ പോലെ തോന്നും. മാത്രമല്ല ഐശ്വര്യയുടെ ഡിസൈനര്‍ ഒരിക്കലും ഈ ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
ഇത്തവണയും ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയും കാന്‍ ഫെസ്റ്റിവലില്‍ എത്തിയിരുന്നു. അമ്മയുടെ കൂടെ മുന്‍പും താരപുത്രി കാന്‍ വേദിയില്‍ വന്നിരുന്നു. ഇത്തവണ കറുപ്പ് നിറമുള്ള പാന്റും ഷര്‍ട്ടും ധരിച്ച് വളരെ സിംപിളായിട്ടാണ് ആരാധ്യയുടെ വരവ്. മാത്രമല്ല ആരാധ്യയും തടി വെച്ചുവെന്ന് ചൂണ്ടി കാണിച്ച് വിമര്‍ശിക്കുകയാണ് ചിലര്‍.

എന്നാല്‍ ഐശ്വര്യയുടെ ലുക്കിനെ കുറിച്ച് എല്ലാ വര്‍ഷവും ഒരേ കമന്റുകള്‍ എഴുതുന്നതില്‍ ചിലര്‍ക്ക് ഒരിക്കലും മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അവള്‍ ഗര്‍ഭിണിയാണോ, തടി വെച്ചു, കാണാന്‍ ഭംഗിയില്ല എന്നിങ്ങനെ എല്ലാ വര്‍ഷവും ഒരേ അഭിപ്രായങ്ങള്‍ തന്നെയാണ് വരുന്നത്. ഇത്തവണ ഐശ്വര്യയുടെ വസ്ത്രവും മുടിയുമെല്ലാം വളരെ മനോഹരമായി തന്നെയാണ് ചെയ്തതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.
മാത്രമല്ല കൈക്ക് പരിക്കേറ്റിട്ടും കാനിലെ റെഡ് കാര്‍പെറ്റില്‍ ആത്മവിശ്വാസത്തോടെ നടന്ന ഐശ്വര്യ റായ് ബച്ചനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ വര്‍ഷം, മുഖം മുഴുവന്‍ കാണത്തക്ക വിധത്തില്‍ അവര്‍ തന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ ആരാധകരും സന്തോഷത്തിലാണ്.
'കൈയ്ക്ക് പരിക്ക് പറ്റിയ ഐശ്വര്യ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്നു. അതുപോലെ രോഗിയായ സ്വന്തം അമ്മയെ പരിചരിക്കുന്നു. മകളെ വളര്‍ത്തുന്നതിനായി ജീവിതവും കരിയറും സമര്‍പ്പിച്ചു. ഇതോടെ അവളുടെ ഭാരം വര്‍ദ്ധിച്ചു. എന്നിട്ടും ഇവിടെ അവള്‍ പുഞ്ചിരിക്കുകയാണ്. ഐശ്വര്യയുടെ പ്രായം 50-കളില്‍ എത്തി. എന്നിട്ടും ഒരു സമ്പൂര്‍ണ്ണ ദേവതയെപ്പോലെ പോസ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇതിലും കൂടുതല്‍ വേണമെന്ന് പറയുന്നത് ശരിയാണോന്നാണ് ചിലരുടെ ചോദ്യം.


Click it and Unblock the Notifications











