സ്ത്രീയെ സ്വകാര്യ വസ്തുവാക്കി!! സ്ത്രീ വിരുദ്ധത അക്കമിട്ട് പറഞ്ഞ് ബോളിവുഡ്...
ടോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു അർജുൻ റെഡ്ഡി. വിജയ് ദേവരക്കൊണ്ട ശാലിനി പാണ്ഡെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തെലുങ്കിൽ മാത്രമല്ല തമിഴിലും മലയാളത്തിലും ബോളിവുഡിലു മൊക്കെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അർജുൻ റെഡ്ഡിയ്ക്ക് അന്യഭാഷയിലും ഏറെ കാഴ്ചക്കാരെ ലഭിച്ചിരുന്ന. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് വിജയ് ദേവരെകൊണ്ടയുടേയും നായിക ശാലിനി പാണ്ഡെയുടേയും തലവര തന്നെ മാറുകയായിരുന്നു.
തെലുങ്കിൽ സൂപ്പർ ഹിറ്റായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ്. ഷാഹിദ് കപൂർ കിയാര അദ്വാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജൂൺ 21 തിയേറ്ററുകളിൽ എത്തി. അർജുൻ റെഡ്ഡിയ്ക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യതയാണ് ബോളിവുഡ് റീമേക്കിന് കാരണമായത്. എന്നാൽ ചിത്രത്തിനെ തേടി അത്ര സുഖമുള്ള അഭിപ്രായമല്ല പുറത്തു വരുന്നത്. ചിത്രത്തിൽ ഉടനീളം പുറത്തു വരുന്നത് സ്ത്രീ വിരുദ്ധയാണത്രേ. ഒരു കൂട്ടർ ചിത്രത്തെ പിന്തുണക്കുമ്പോൾ മറ്റൊരു കൂട്ടർ സ്ത്രീ വിരുദ്ധത വിരലെണ്ണി പറയുകയാണ്.

ആണത്തത്തിന്റെ ആഘോഷം
ആണത്തത്തെ ആഘോഷമാക്കി മാറ്റുന്ന ചിത്രമാണ് സന്ദീപ് വങ്കയുടെ കബീർ സിങ് എന്നാണ് നിരൂപക വിമർശനം. ചിത്രത്തി ഉടനീളം ആൺമേൽക്കോയ്മയും പല ഘട്ടത്തിലും പുരുഷന്റെ മുന്നിൽ നിശബ്ദയായി നിൽക്കേണ്ടി വരുന്ന സത്രീകളെ കാണിക്കുന്നുണ്ട് കൂടാതെ ആൺമേൽക്കോയ്മ സ്ത്രീകയ്ക്ക് മുന്നിൽ അടിച്ചേൽപ്പിക്കുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്.

ലഹരി നിറച്ച് ആഘോഷിക്കുന്ന പ്രണയ തകർച്ച
പ്രണയ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് കബീർ സിങ്. പ്രണയവും ബ്രേക്കപ്പുമൊക്കെ ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. പുരുഷന്റെ സ്വകാര്യ വസ്തുവാക്കി സ്ത്രീയെ മാറ്റി പ്രണയിച്ചതിനു ശേഷം അവൾ പിരിഞ്ഞു പോകുമ്പോൾ ലഹരി നിറച്ച് ബ്രേക്കപ്പ് ആഘോഷമാക്കുകയാണെന്നാണ് നിരൂപകരുടെ വാദം. കൂടാതെ ചിത്രത്തിൽ ഒരു ശക്തമായ ഒരു സ്ത്രീ കഥാപാത്രം പോലുമില്ല. ഇത്തരം ചിത്രങ്ങൾ സമൂഹത്തിൽ തെറ്റായ സന്ദേശം പകർത്തുമെന്നും നിരൂപകർ പറയുന്നു.

നായകന് മുന്നിൽ നിശബ്ദയായ സ്ത്രീകൾ
ജോലിക്കാരി മുതൽ പ്രണയിനി വരെ നായകനു മുന്നിൽ നിശബ്ദയായി നിൽക്കുന്ന കാഴ്ചയാണ് ചിത്രത്തിൽ. കൈ തട്ടി ഗ്ലാസ് നിലത്തു വീണു പൊട്ടിപോകുന്ന വേലക്കാരിയെ അക്രമ മനോഭാവവുമായി വിടാതെ പിന്തുടരുന്ന നായകൻ.. ഇത് തിയേറ്ററുകളിൽ വൻ കയ്യടി സൃഷ്ടിച്ചിരുന്നു. അതുപോലെ പ്രണയിനിയുടെ അനുവാദമില്ലാതെ ചുംബിക്കുകയും പല സാഹചര്യങ്ങളിലും വില കൽപിക്കാതെ സ്ത്രീകളെ അവഗണിക്കുകയും ചെയ്യുന്നുണ്ടെന്നും നിരൂപകർ വിമർശിക്കുന്നുണ്ട്. ആദ്യം കാമുകിയെ രണ്ടാമത് തന്നെ പ്രണയിക്കുന്ന പെൺകുട്ടിയെ എല്ലാം അത്തരത്തിൽ ഒഴിവാകക്കുകയാണത്രേ.

തലതാഴ്ത്തി നടക്കുന്ന നായിക
ചിത്രത്തിൽ പല അവസരത്തിലും നായിക നായകനു മുന്നിൽ തലതാഴ്ത്തി നിൽക്കുന്നുണ്ട്. ഒരിക്കൽ പോലും നായകന്റെ അഭിപ്രായങ്ങൾക്ക് എതിർ അഭിപ്രായം ഇവർക്കില്ല. സിനിമയിൽ പല സമയങ്ങളുലും നായകന്റെ ഉപഭോഗ വസ്തുമായി സ നായിക മാറപ്പെടുന്നുമുണ്ട്. പ്രമുഖ സിനിമ നിരൂപകരും മീഡിയയും 1.5 റേറ്റിങ്ങാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.



Click it and Unblock the Notifications