നേഹയ്ക്കും അംഗദ് ബോദിയ്ക്കും പെൺകുഞ്ഞ്!! ആശംസ അറിയിച്ച് താരങ്ങൾ , കാണൂ
2018 മെയ് 10 നായിരുന്നു നേഹയും അങ്കതും വിവാഹിതരായത്.
ബോളിവുഡ് താരങ്ങളായ നേഹ ധൂപിയയ്ക്കും അംഗദ് ബോദിയ്ക്കും പെൺകുഞ്ഞ് പിറന്നു. ഖറിലെ വിമൻസ് ഹോസ്പിറ്റലിൽ വെച്ച് രാവിലെ 11മണിയ്ക്കാണ് നേഹ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബോളിവുഡിലെ പ്രമുഖ മോഡൽ സോഫിയ ചൗദരി താരങ്ങൾ അഭിന്ദനം അറിയിച്ചിട്ടുണ്ട്. കൂടാതെ ബോളിവുഡും ഇവർക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

2018 മെയ് 10 നായിരുന്നു നേഹയും അംഗദും വിവാഹിതരായത്. ഓഗസ്റ്റിൽ നേഹ ഗർഭിണിയാമെന്നു വിവരവും ഇവർ ആരാധകരുമായി പങ്കുവെച്ചിരുന്നു.ഗർഭിണിയായിരുന്നപ്പോഴും നേഹ തന്റെ ജോലിയിൽ സജീവമായിരുന്നു. പൊതുപരിപാടിയിലും ഫാഷൻ റാമ്പിലുമെല്ലാം ചുവട് വെച്ചിരുന്നു. ജോലിയിൽ അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന് 6 മാസത്തിനു കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം പുറം ലോകത്ത് നിന്ന് മറച്ചുവെച്ചുവെന്നും നേഹ തന്നെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഓക്ടോബറിൽ നേഹയും അംഗദും ചേർന്ന് ബേബി ഷവർ നടന്നിരുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. സൊനാഷി സിൻഹ, ശിൽപ ഷെട്ടി, ജാൻവി കപൂർ, മനീഷ് മൽഹോത്ര, കരൺ ജോഹർ എന്നിവർ എത്തിയിരുന്നു. ബേബി ഷവറിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലവായിരുന്നു.


Click it and Unblock the Notifications











