മുലയൂട്ടാന്‍ സ്വാതന്ത്രം വേണം; നിങ്ങളുടെ കാര്യം പറയൂ. നേഹ ധൂപിയ പറയുന്നു

ലോക മുലയൂട്ടല്‍ വാരമാണ് ഈ ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ആഴ്ച. ബോളിവുഡ് സെലിബ്രിറ്റികള്‍ മുലയൂട്ടല്‍ സന്ദേശങ്ങള്‍ പങ്കുവച്ചുതുടങ്ങി. അക്കൂട്ടത്തിലേക്കിതാ നേഹ ധൂപിയയും. മുലയൂട്ടാന്‍ വേണ്ട സ്വാതന്ത്രത്തെ കുറിച്ചാണ് നേഹ സംസാരിക്കുന്നത്.

കഴിഞ്ഞ എട്ട് മാസമായി താന്‍ ആസ്വദിയ്ക്കുന്ന മനോഹരമായ ലോകത്തെ കുറിച്ച് പങ്കുവച്ചുകൊണ്ടാണ് നേഹയുടെ ഇന്‍സ്റ്റഗ്രം പോസ്റ്റ്. ആറ് മാസം നിര്‍ബന്ധമായും കുഞ്ഞിന് മുലയൂട്ടണം. അതത്ര എളുപ്പമല്ല.. പക്ഷെ സുഖമുള്ള ഒരു അുഭൂതിയാണെന്ന് മകള്‍ക്ക് മുലയൂട്ടുന്ന ചിത്രത്തിനൊപ്പം നേഹ പറയുന്നു.

nehadhupia

എന്നാല്‍ മുലയൂട്ടാനുള്ള സൗകര്യം അമ്മമാര്‍ക്ക് പൊതു ഇടങ്ങളില്‍ ലഭിക്കാറില്ല എന്നും നേഹ ഇന്‍സ്റ്റഗ്രാമിലെഴുതി. ഫ്‌ളൈറ്റില്‍ വച്ച് മകള്‍ക്ക് മുലയൂട്ടേണ്ട സാഹചര്യം വന്നപ്പോള്‍ വാഷ്‌റൂമില്‍ പോയിരുന്നാണ് പാല് കൊടുത്തത്. അത്രയും സമയം വാഷ് റൂം ഉപയോഗിച്ചതിന് മറ്റ് യാത്രക്കാരോട് ക്ഷമയും ചോദിച്ചിരുന്നു.

എന്തിനാണ് അമ്മമാര്‍ മുലയൂട്ടുന്നതിന് ഇത്രയധികം കോണ്‍ഷ്യസ് ആകുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൂടുതല്‍ സൗകര്യം ആവശ്യമാണ്. അതിനെ കുറിച്ച് നമ്മള്‍ സംസാരിക്കുക തന്നെ വേണം. എന്നെ പോലുള്ള അമ്മമാരെ മുലയൂട്ടുന്നതിന് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. അതിനായി ഫ്രീഡം ടു ഫീഡ് (freedomtofeed) എന്ന ഹാഷ് ടാഗിനൊപ്പം അഭിപ്രായങ്ങള്‍ പറയാന്‍ നേഹ അമ്മമാരോട് ആവശ്യപ്പെടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X