ഗര്‍ഭ വാര്‍ത്ത സ്ഥിരീകരിച്ച് നേഹ ധൂപിയ! കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ്! ചിത്രം വൈറലാവുന്നു!
ബോളിവുഡ് സിനിമയിലെ മിന്നും താരങ്ങളിലൊരാളായ നേഹ ധൂപിയയും കുടുംബത്തെയും പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ട്. രഹസ്യമായി നടത്തിയ വിവാഹത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു നടന്നത്. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം നടത്തിയതെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. അപവാദ പ്രചാരണങ്ങളില്‍ മനംനൊന്ത് പിതാവും രംഗത്തുവന്നിരുന്നു. അംഗഡും നേഹയും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് തന്നെ ഗര്‍ഭിണിയായെന്ന വാര്‍ത്ത നിഷേധിച്ച് താരമെത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരം ഈ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുള്ളത്.
അംഗുറിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചതിന് പിന്നാലെയായാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. വയര്‍ വ്യക്തമായി കാണാവുന്ന തരത്തിലുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ആരാധകരാവട്ടെ പുതിയ വിശേഷത്തെക്കുറിച്ച് അറിഞ്ഞതിന്റെ സന്തോഷത്തിലാണ്.

സംവിധായകന്‍ കരണ്‍ ജോഹറും ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരദമ്പതികള്‍ക്ക് ആശംസയും നേര്‍ന്നിട്ടുണ്ട്. ജീവിതത്തിലെ മറ്റൊരു മനോഹരമായ അധ്യായത്തിലേക്ക് കടക്കുന്ന താരദമ്പതികള്‍ക്ക് ആശംസകളെന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. സിനിമാജീവിതത്തിന് താല്‍ക്കാലികമായി ഇടവേള നല്‍കിയിരിക്കുകയാണ് താരം.


Click it and Unblock the Notifications











