ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് അവരുടെ ഇഷ്ടം, നടിയ്ക്കെതിരെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ
ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് നേഹ ധൂപിക. അഭിനേത്രി എന്നതിലുപരി അവതാരിക കൂടിയാണ് നേഹ നിറ വയറുമായി തന്റെ ഷോയിൽ എത്തിയത് ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത നേഹയ്ക്കെതിരെ സൈബർ ആക്രമണം വ്യാപകമാകുകയാണ്. റോഡീസ് റെവല്യൂഷന്‍ എന്ന റിയാലിറ്റി ഷോയിൽ നടി ഉന്നയിച്ച അഭിപ്രായമാണ് വൻ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. താരത്തിനെതിരെ വൻ ട്രോളാക്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഒരു സമയം അഞ്ച് പേരെ തന്റെ കാമുകി പ്രണയിച്ചിരുന്നു, ഇതറിഞ്ഞ താൻ കാമുകിയെ തല്ലി എന്ന് റിയാലിറ്റി ഷോ മത്സരാർഥി ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് നേഹ രംഗത്തെത്തിയത്. ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് ആ പെണ്‍കുട്ടിയുടെ ചോയിസാണ് എന്നായിരുന്നു നേഹയുടെ മറുപടി. ഇതോടെയാണ് നേഹക്കെതിരെ ഫേക്ക് ഫെമിനിസ്റ്റ് ട്രോളുകള്‍ ഉയരാൻ തുടങ്ങിയത്. ട്വിറ്ററിലൂടെയായിരുന്നു നേഹയ്ക്കെതിരെ ആക്രമണം. നടിയ്ക്കെതിരെ നിരവധി ഹാഷ് ടാഗുകളും ഉയരുന്നുണ്ട്. എന്നാൽ ഇതിനൊന്നും പ്രതികരണവുമായി താരം രംഗത്തെത്തിയിട്ടില്ല.
ആൺ , പെൺ വിവേചനത്തിനെതിരെ നടി എപ്പോഴും ശബ്ദം ഉയർത്താറുണ്ട്. ഷൂട്ടിങ്ങിനിടെ തനിയ്ക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്ന് നടി തുറന്നു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരം അന്ന് വെളിപ്പെടുത്തിയത്.
തനിയ്ക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം നായകൻ കഴിക്കട്ടെ എന്നായിരുന്നു അവരുടെ ഭാഗത്ത് നിന്നുള്ള മറുപടി. നായകൻ കഴിക്കുന്നത് വരെ തന്നോട് വിശന്ന് ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് നേഹ പറഞ്ഞിരുന്നു. അന്ന് നേഹയെ പിന്തുണച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. നടന്‍ അങ്കത് ബേദിയാണ് നേഹയുടെ ഭര്‍ത്താവ്. മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. നേഹ- അങ്കിത് ദമ്പതികൾക്ക് ഒരു മെഹർ എന്നൊരു മകളുണ്ട്. ഈ അടുത്തിടെയായിരുന്നു മെഹറിന്റെ ഒന്നാം പിറന്നാൾ. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ലോക മുലയൂട്ട ദിനത്തിൽ നേഹ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു. മകളെ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളിയായിരുന്നു താരം പങ്കുവെച്ചത്.


Click it and Unblock the Notifications











