വിവാഹത്തിനും മുന്‍പേ നേഹ ധൂപിയ ഗര്‍ഭിണി? വിവാഹത്തിനിടയിലെ സംശയത്തെക്കുറിച്ച് പിതാവ് പറയുന്നത്?

കപൂര്‍ കുടുംബത്തിലെ താരപുത്രികളിലൊരാളായ സോനം കപൂറിന്റെ വിവാഹം അടുത്തിടെയായിരുന്നു. ബോളിവുഡ് സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ചെത്തിയ താരവിവാഹമായിരുന്നു ഇത്. സോനത്തിന്റെ വിവാഹത്തിന് പിന്നാലെയാണ് ബോളിവുഡിലെ മറ്റൊരു താരമായ നേഹ ധൂപിയ വിവാഹിതയായത്. ദില്ലിയില്‍ വെച്ചായിരുന്നു നേഹയും അംഗഡ് ബേദിയുമായുള്ള വിവാഹം നടന്നത്.

സോനം കപൂറിന്റെ വിവാഹവാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് നേഹയുടെ വിവാഹം നടന്നത്. വളരെ പെട്ടെന്ന് രഹസ്യമായി ഇവര്‍ വിവാഹം നടത്തിയതിനെക്കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരം കൂടിയാണ് നേഹ. വിവാഹത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണം കാരണം ഈ താരദമ്പതികള്‍ ചില്ലറ ബുദ്ധിമുട്ടല്ല അനുഭവിച്ചത്. അതിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം നല്‍കി നേഹയുടെ പിതാവ് രംഗത്തെത്തിയത്.

നേഹ ഗര്‍ഭിണിയാണോ?

നേഹ ഗര്‍ഭിണിയാണോ?

ഗര്‍ഭിണിയായതിനാലാണ് താരത്തിന്റെ വിവാഹം വളരെ പെട്ടെന്ന് നടത്തിയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രഹസ്യ വിവാഹം നടത്തിയതിന് പിന്നിലെ പ്രധാന കാരണം ഇതെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. നേഹയും അംഗഡും ഇത് നിഷേധിച്ചിരുന്നു. മകള്‍ ഗര്‍ഭിണിയായിരുന്നില്ലെന്ന് പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിവാഹത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ സജീവമായി തുടരുന്നതിനിടയിലാണ് താരപിതാവ് പ്രതികരിച്ചിട്ടുള്ളത്.

വ്യാജ പ്രചാരണമായിരുന്നു അത്

വ്യാജ പ്രചാരണമായിരുന്നു അത്

നേഹയും അംഗഡും തമ്മിലുള്ള വിവാഹം നേരത്തെയായിരുന്നുവെന്നും അതിന് പിന്നിലെ കാരണം ഇതാണെന്നും പാപ്പരാസികളാണ് പ്രചരിപ്പിച്ചത്. അത്തരത്തിലൊരു സംഭവമല്ല ഈ വിവാഹത്തിന് പിന്നില്‍. എല്ലാവരെയും അറിയിച്ച് തന്നെയാണ് മകളുടെ വിവാഹം നടത്തിയത്. അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് എന്തും പറയാം, എന്നുകരുതി അത് സത്യമാവണമെന്നില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. പാപ്പരാസികള്‍ക്കുള്ള കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

അവരുടെ തിരക്ക് പരിഗണിച്ച്

അവരുടെ തിരക്ക് പരിഗണിച്ച്

നേഹയുടെയും അംഗഡിന്റെയും തിരക്ക് പരിഗണിച്ചാണ് വിവാഹം പെട്ടെന്ന് നടത്തിയത്.നിരവധി സിനിമകളാണ് പൂര്‍ത്തിയാക്കാനുള്ളത്. ഇരുകുടുംബങ്ങളും ആലോചിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം നടത്തിയത്. ഒരുക്കങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് ആകെ ലഭിച്ചത് ചുരുങ്ങിയ ദിവസങ്ങളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു

തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു

നേഹയും അംഗഡും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. വിവാഹത്തെക്കുറിച്ച് അവര്‍ അവതരിപ്പിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നും ഇരുവരും വ്യക്തമാക്കിയപ്പോള്‍ തങ്ങളും അവര്‍ക്കൊപ്പം നീങ്ങുകയായിരുന്നു. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണ ഇവര്‍ക്കൊപ്പമുണ്ട്.

വയസ്സിലെ വ്യത്യാസം

വയസ്സിലെ വ്യത്യാസം

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്. ആശംസ മാത്രമല്ല വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. തന്നേക്കാള്‍ ഇളപ്പമുള്ള ആളെ വിവാഹം ചെയ്ത താരത്തിനെ പരിഹസിച്ച് രംഗത്തെത്തിയ ആരാധകന് ചുട്ട മറുപടിയായിരുന്നു നേഹ നല്‍കിയത്. രണ്ട് വയസ്സിനിളപ്പമുള്ള ആള്‍ സഹോദരനാണെന്നായുിരുന്നു ആരാധകന്റെ കമന്റ്. ഉപേദശത്തിന് നന്ദി, തനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്താല്‍ നല്ലത്, പോയി മര്യാദയ്ക്ക് ജീവിക്കൂയെന്നായിരുന്നു താരത്തിന്റെ മറുപടി.

വിവാഹത്തെക്കുറിച്ച് നേഹ പറഞ്ഞത്

വിവാഹത്തെക്കുറിച്ച് നേഹ പറഞ്ഞത്

അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പറ്റുന്നത് വലിയൊരനുഗ്രഹമാണ്. നേരത്തെ തന്നെ അറിയാവുന്നവരായതിനാല്‍ മുന്നോട്ടുള്ള യാത്ര സുഗമമാണ്. മനോഹരമായ യാത്രയാണ് തങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തന്‍രെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്ക് താരം തന്നെ മറുപടി നല്‍കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X