അവസരം നഷ്ടമാവുമെന്ന ഭയം കാരണം ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് നേഹ ധൂപിയ!

ബോളിവുഡ് സിനിമയുടെ സ്വന്തം താരമാണ് നേഹ ധൂപിയ. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബങ്ങളിലൊന്ന് കൂടിയാണ് നേഹയുടേത്. രഹസ്യമാി വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്. വിവാഹത്തിന് മുന്‍പ് താരം ഗര്‍ഭിണിയായിരുന്നുവെന്നും അതുകൊണ്ടാണ് രഹസ്യമാക്കി നടത്തിയതെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. അതിനിടയിലാണ് താരപിതാവ് കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തുവന്നത്. അംഗഡും നേഹയും നേരത്തെ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മത പ്രകാരമാണ് ഇവര്‍ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് നിജസ്ഥിതി വ്യക്തമാക്കി കുടുംബാംഗങ്ങള്‍ രംഗത്തുവന്നത്.

അംഗഡിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയായാണ് താരം തങ്ങള്‍ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമാക്കിയത്. ലേറ്റസ്റ്റ് ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു. കരണ്‍ ജോഹര്‍ ഉള്‍പ്പടെയുള്ള സിനിമാപ്രവര്‍ത്തകര്‍ താരദമ്പതികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വയര്‍ വ്യക്തമായി കാണാന്‍ തുടങ്ങിയതിന് ശേഷമാണ് താരം ഗര്‍ഭവാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. സിനിമയില്‍ നിന്നും അവസങ്ങള്‍ ഇല്ലാതാവുമോയെന്ന ഭയം തന്നെ അലട്ടിയിരുന്നു. ആറ് മാസമായപ്പോഴാണ് വയര്‍ വ്യക്തമായി പ്രകടമായത്. നേരത്തെ വസ്ത്രധാരണത്തിലൂടെ താന്‍ അത് മറയ്ക്കുമായിരുന്നു. താന്‍ ഈ മേഖലയില്‍ തുടരാന്‍ അര്‍ഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്ന ആശങ്കയായിരുന്നു താരത്തെ അലട്ടിയത്.

Neha Dhupia

മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് നേഹ കാര്യങ്ങള്‍ വിശദീകരിച്ചത്. കുടുംബത്തിലെല്ലാവരും സന്തോഷത്തിലാണെന്നും അംഗഡ് മികച്ച പിതാവായിരിക്കമെന്നുറപ്പുണ്ടെന്നും നേഹ പറയുന്നു. സിനിമയില്‍ തന്റേതായ അവസരം നേടിയെടുത്ത് മുന്നേറുന്ന നേഹയെക്കുറിച്ച് എന്നും അഭിമാനമേ തോന്നിയിട്ടുള്ളൂവെന്ന് അംഗഡ് പറയുന്നു. മേയിലായിരുന്നു ഇരുവരും വിവാഹിതരായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X