twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്കത് മനസിലാക്കാന്‍ സമയമെടുത്തു! നിങ്ങളും നിങ്ങളുടെ ശരീരത്തോട് ദയയുളളവരാകൂ! നേഹ ധൂപിയ

    By Prashant V R
    |

    ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി നേഹ ധൂപിയ. നടിയും മോഡലുമായ നേഹ ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. അങ്കദ് ബേദിയുമായുളള നടിയുടെ പെട്ടെന്നുളള വിവാഹം ബോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വിവാഹത്തിന് മുന്‍പേ നേഹ ഗര്‍ഭിണിയായിരുന്നുവെന്നും അതാണ് പെട്ടെന്ന് നടത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്.

    nehadhupia

    2018ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. അഭിനേതാവിന് പുറമെ അവതാരകയായും നേഹ ധൂപിയ തിളങ്ങിയിരുന്നു. നേഹ ധൂപിയയുടെതായി വരാറുളള കുടുംബ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അതേസമയം നേഹയുടെതായി വന്ന പുതിയ ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

    റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍

    Recommended Video

    Vijay Babu Exclusive Interview | Soofiyum Sujathayum | FilmiBeat Malayalam

    മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ബോഡി ഷെയ്മിങ്ങിന് ഇരയായ താരമാണ് നേഹ ധൂപിയ. എന്നാല്‍ ഇത്തരം പരിഹാസങ്ങളെയെല്ലാം ഇപ്പോള്‍ ചിരിച്ചുകൊണ്ടു നേരിടുകയാണ് താരം. നമ്മുടെ നിറത്തെയും ശരീരത്തെയും സ്‌നേഹിക്കണം എന്ന് നേഹ തന്റെ പുതിയ ട്വീറ്റിലൂടെ ആരാധകരോട് പറയുന്നു. പുതിയതും പഴയതുമായ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നേഹ ധൂപിയ ട്വിറ്ററില്‍ എത്തിയത്‌.

    നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

    നിങ്ങളോടും നിങ്ങളുടെ ശരീരത്തോടും ദയയുളളവരാകൂ. ഇതെല്ലാം തിരിച്ചറിയാനും സ്വന്തം ശരീരത്തെയോര്‍ത്ത് അഭിമാനിക്കാനും സുരക്ഷിതത്വം തോന്നാനും എനിക്കല്‍പം സമയമെടുത്തു. നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലെ വൈകരുത്. നിങ്ങളുടെ തൂക്കത്തിന്റെ തോതല്ല നിങ്ങളെ നിര്‍ണയിക്കുന്നത്, നേഹ ധൂപിയ ട്വിറ്ററില്‍ കുറിച്ചു.

    അഭിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ആ കാഴ്ച! വികാരനിര്‍ഭര കുറിപ്പുമായി സീമാ ജി നായര്‍.അഭിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ആ കാഴ്ച! വികാരനിര്‍ഭര കുറിപ്പുമായി സീമാ ജി നായര്‍.

    അതേസമയം സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവമായ താരങ്ങളില്‍ ഒരാളാണ് നേഹ ധൂപിയ. നടി അവതാരികയായി എത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. മെഹര്‍ എന്നാണ് നേഹ ധൂപിയയും അന്‍ഗദ് ബേദിയും തങ്ങളുടെ ആദ്യ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നേഹയുടെ ഭര്‍ത്താവ്. മുന്‍പ് സോയ ഫാക്ടര്‍ എന്ന സിനിമയുടെ സമയത്ത് ഇവര്‍ ഒന്നിച്ചുളള ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു.

    സുശാന്ത് അങ്കിതയോട് പ്രണയം തുറന്നുപറഞ്ഞ ആ നിമിഷം! വൈറല്‍ വീഡിയോസുശാന്ത് അങ്കിതയോട് പ്രണയം തുറന്നുപറഞ്ഞ ആ നിമിഷം! വൈറല്‍ വീഡിയോ

    Read more about: neha dhupia
    English summary
    neha dhupia's reaction about body shaming comments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X