പ്രണയം ആരംഭിച്ച് വൈകാതെ ​ഗർഭിണിയായി, തലകറങ്ങി വീണത് സുഹൃത്തിന്റെ മുന്നിൽ, ഇന്നും ആ ചോ​ദ്യം നേരിടുന്നു; നേ​ഹ

അഭിനേത്രി, മോഡൽ, അവതാരക തുടങ്ങി നേഹ ധൂപിയയ്ക്ക് വിശേഷണങ്ങൾ പലതാണ്. ശക്തമായ നിലപാടുകളിലൂടെ തുറന്ന് പറഞ്ഞ് ശ്രദ്ധനേടിയിട്ടുള്ള നേഹ ബി-ടൗണിലെ തിരക്കുള്ള സെലിബ്രിറ്റി കൂടിയാണ്. ലക്ഷങ്ങളാണ് അവതാരക റോളിൽ തിളങ്ങുമ്പോൾ പ്രതിഫലമായി നേഹ​ കൈപറ്റാറുള്ളത്. നാൽപ്പത്തിനാലുകാരിയായ നേഹ​യുടെ വിവാഹം 2018ൽ ആയിരുന്നു. അംഗദ് ബേദിയാണ് നടിയെ വിവാഹം ചെയ്തത്. അം​ഗദ് നേഹയെക്കാൾ രണ്ട് വയസിന് ഇളയതാണ്.

സെലിബ്രിറ്റികളുടെ പ്രൊഫഷണൽ ലൈഫ് പോലെ തന്നെ വ്യക്തി ജീവിതവും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. നേഹയുടെ പ്രൈവറ്റ് ലൈഫും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. അതിന് പ്രധാന കാരണം വിവാ​ഹം കഴിഞ്ഞ് വൈകാതെ തന്നെ ദമ്പതികൾ പ്ര​ഗ്നൻസി റിവീൽ ചെയ്തു എന്നതാണ്.

Neha Dhupia
Photo Credit: Neha Dhupia / Instagram

വിവാഹത്തിന് മുമ്പ് തന്നെ നടി ഗർഭിണിയായിരുന്നു. അതിനാലാണ് കല്യാണശേഷം വൈകാതെ താൻ ​ഗർഭിണിയാണെന്ന വിവരം നേഹ പരസ്യപ്പെടുത്തിയത്. പ്ര​ഗ്നൻസി റിവീൽ ചെയ്തശേഷം സോഷ്യൽമീഡിയ വഴി പരിഹാസവും ട്രോളുകളുമെല്ലാം നേഹ​യ്ക്കും അം​ഗദിനും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തിന് മുമ്പ് ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ചും ആ സമയത്ത് തന്റെ മനസിൽ തോന്നിയ കാര്യങ്ങളെക്കുറിച്ചും നടി തുറന്ന് പറഞ്ഞു.

സമൂഹം തന്നെ എങ്ങനെയൊക്കെ ചോദ്യം ചെയ്തുവെന്നും വിവാഹത്തിന് മുമ്പ് ​ഗർഭിണി എന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പുകളെക്കുറിച്ചും നേഹ സംസാരിച്ചു. ഗർഭധാരണത്തെക്കുറിച്ച് താൻ ആദ്യം പറഞ്ഞ ആളുകളിൽ ഒരാൾ അടുത്ത സുഹൃത്ത് സോഹ അലി ഖാനാണെന്നും നടി വെളിപ്പെടുത്തി.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സോഹയും കുനാലുമാണ് ഞാൻ ​​ഗർഭിണിയാണെന്ന വിവരം ആദ്യം അറിഞ്ഞവർ. ഒരു റസ്റ്റോറന്റിൽ വെച്ച് ഞങ്ങൾ ഒരുമിച്ച് ഡിന്നർ കഴിക്കുന്നതിനിടെ കുനാലിന്റെ മുമ്പിൽ ഞാൻ ബോധംകെട്ട് വീണു. ഞാൻ ഗർഭിണിയായിരുന്നു എന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. പിറ്റേന്ന് രാവിലെ ‍ഞാൻ സോഹയേയും കുനാലിനേയും കണ്ട് ഞാൻ ഗർഭിണിയാണെന്ന് അവരോട് പറഞ്ഞു. അന്ന് ഞാനും അംഗദും പ്രണയിച്ച് തുടങ്ങിയതേയുള്ളു. നിങ്ങൾ വിവാഹിതയല്ല.

ആ വ്യക്തിയുമായി കഷ്ടിച്ച് ഡേറ്റ് ചെയ്ത് തുടങ്ങിയിട്ടേയുള്ളു. നിങ്ങൾ എത്ര യാഥാസ്ഥിതികനാണെങ്കിലും ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും ഒരു കുഞ്ഞുള്ള സുഹൃത്തുമായും പങ്കിടുന്നതാണ് മാതാപിതാക്കളോട് പറയുന്നതിനേക്കാൾ എളുപ്പം. അതിനാലാണ് സുഹൃത്തുക്കളോട് ആദ്യം ഇക്കാര്യങ്ങൾ പറഞ്ഞത്.

Neha Dhupia
Photo Credit: Neha Dhupia / Instagram

കാലം മാറിയെങ്കിലും സ്റ്റീരിയോടൈപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആളുകളുടെ പൊതു ധാരണയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ​ഗർഭിണിയാണെന്ന് പരസ്യപ്പെടുത്തിയശേഷം നിങ്ങൾ ഇപ്പോഴും ഒരുമിച്ചായിരിക്കുന്നത് ഒരു കുഞ്ഞിനെ ​ഗർഭം ധരിച്ചുവെന്ന കാരണം കൊണ്ട് മാത്രമാണോയെന്ന് ചോദിക്കാറുണ്ട് ആളുകൾ. കാരണം ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിലും ഒരുമിക്കാൻ ആഗ്രഹിച്ചിരുന്നുവോയെന്നും ചിലർ ചോദിക്കാറുണ്ടെന്നും ഇത്തരം ചോ​ദ്യങ്ങൾ മാനസിക സന്തോഷത്തെ ചിലപ്പോഴൊക്കെ ബാധിക്കാറുണ്ടെന്നും നേഹ പറയുന്നു.

നേഹയും അംഗദും ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. ഇപ്പോൾ ഇരുവരുടേയും മൂത്ത പെൺ കുഞ്ഞിന് ഏഴ് വയസും രണ്ടാമത്തെ കുഞ്ഞിന് മൂന്ന് വയസുമാണ് പ്രായം. നേഹ കൊച്ചിയിലാണ് ജനിച്ചത്. എന്നാൽ വളർന്നതെല്ലാം ‍ഡൽഹിയിലാണ്. ഒട്ടുമിക്ക താരങ്ങളേയും പോലെ ബ്യൂട്ടി പേജെന്റുകളാണ് നേഹയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.

2002ൽ ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടിയ താരം മിസ്സ് യൂണിവേഴ്സ് 2002ൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. തെലുങ്ക് സിനിമയിലൂടെയാണ് നേഹ അഭിനയത്തിലേക്ക് അരങ്ങേറുന്നത്. ശേഷമാണ് ബോളിവുഡ് സിനിമകളിലേക്കുള്ള അവസരം തുറന്ന് കിട്ടുന്നത്.

More from Filmibeat

Read more about: neha dhupia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X