എവിടെയാണ് നിങ്ങള്‍ ഫോക്കസ് ചെയ്യുന്നത്! പാപ്പരാസികള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് നേഹ ധൂപിയ
തന്നെ പിന്തുടര്‍ന്നെത്തിയ പാപ്പരാസികള്‍ക്ക് നേരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നേഹ ധൂപിയ. മുംബൈയില്‍ ഒരു ഇവന്റിന് വേണ്ടി എത്തിയതായിരുന്നു നേഹ. അതിനിടയിലായിരുന്നു സംഭവം. അപമാനപ്പെടുത്തുന്ന തരത്തിലുള്ള പോസുകളൊന്നും എടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചിട്ടും ആരും ഗൗനിക്കുന്നുണ്ടായിരുന്നില്ല. താരങ്ങള്‍ വരുമ്പോള്‍ ഫോട്ടോയും, വീഡിയോയും എടുക്കുന്നത് സ്വഭാവികമായ കാര്യമാണ്. മാന്യതയുടെ അതിര്‍വരമ്പുകള്‍ കൈവിടാത്ത തരത്തിലായിരിക്കണം കവറേജ്. വളരെ മോശമായ തരത്തിലായിരുന്നു അവര്‍ വീഡിയോ എടുത്തത്. അവരോട് വീണ്ടും വീണ്ടും പറഞ്ഞിട്ടും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ബാക്ക് ഷോട്ടുകളായിരുന്നു അവരൊക്കെ എടുത്തത്. അതാണ് താന്‍ ചൂടായതെന്നുമായിരുന്നു നേഹ പറഞ്ഞത്. നിരവധി പേരായിരുന്നു നേഹയെ പിന്തുണച്ച് എത്തിയത്.
കരിയറിലെ തുടക്ക കാലത്ത് വളരെ മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് താന്‍ എന്നും നേഹ പറഞ്ഞിരുന്നു.10 വര്‍ഷത്തോളം ഒന്ന് ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്ന് അവര്‍ പറഞ്ഞിരുന്നു. കാസ്റ്റിംഗ് ഡയറക്ടറുടെ വാക്കുകളാണ് തന്നെ തളര്‍ത്തിയത്. കരിയറിലെ തുടക്ക കാലത്തായിരുന്നു ഈ സംഭവം. ടിവി ഷോയിലെ ഓഡിഷനിലായി പോവുന്നതിനിടയിലായിരുന്നു അത്. കാസ്റ്റിംഗ് ഡയറക്ടറുടെ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. അയാള്‍ ഇങ്ങോട്ട് നോക്കിയപ്പോള്‍ മുഖത്തുനോക്കി പുഞ്ചിരിച്ചിരുന്നു. ഇങ്ങനെ ചിരിക്കരുത്, ഇത് വളരെ മോശമാണ് നിങ്ങളുടെ ചിരി എന്നുമായിരുന്നു അയാള്‍ പറഞ്ഞത്.

അത്ര കാര്യമാക്കേണ്ടാത്തതെന്ന് തോന്നുമെങ്കിലും തന്നെ സംബന്ധിച്ച് അത് വലിയ ഷോക്കായിരുന്നുവെന്ന് നേഹ പറഞ്ഞിരുന്നു. 10 വര്‍ഷത്തോളം ചിരിച്ച് പോസ് ചെയ്യാന്‍ തന്നെ മടിയായിരുന്നു. ഫോട്ടോയിലും, ഓഡീഷനിലുമൊന്നും പിന്നീട് ചിരിക്കാറേയില്ലായിരുന്നു. എന്റെ ചിരി പോരെന്നായിരുന്നു ഞാനും വിടാകിച്ചത്. എന്നാല്‍ മിസ് ഇന്ത്യ മത്സരത്തില്‍ ജയിച്ചതോടെയായിരുന്നു അതൊക്കെ വെറും തെറ്റിദ്ധാരണയാണെന്ന് മനസിലാക്കുന്നത്. അന്നത്തെ ചിത്രങ്ങളില്‍ പോലും ചിരിക്കാതെയിരിക്കുകയായിരുന്നു.
2018ലായിരുന്നു നേഹയുടെ വിവാഹം. അതേ വര്‍ഷം തന്നെ അമ്മയായിരുന്നു. വിവാഹത്തിന് മുന്‍പേ താരം ഗര്‍ഭിണിയായിരുന്നു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം. സത്യം പറഞ്ഞാല്‍ മകളാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ഞങ്ങളുടെ പ്രണയകഥ യാഥാര്‍ത്ഥ്യമായത് അവളിലൂടെയായിരുന്നു. അവളില്ലായിരുന്നുവെങ്കില്‍ ഈ കഥ എങ്ങനെയായിരിക്കുമെന്ന് പറയാനാവില്ല.ഗര്‍ഭകാലത്ത് മുഴുവന്‍ സമയവും അംഗദ് കൂടെത്തന്നെയുണ്ടായിരുന്നു. കുഞ്ഞതിഥി വരാന്‍ പോവുകയാണെന്നറിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഇനിയങ്ങോട്ട് എന്നും ഒന്നിച്ച് നില്‍ക്കാമെന്ന് തീരുമാനിച്ചത്.
ആദ്യ കാഴ്ചയില്‍ തന്നെ താന്‍ നേഹയില്‍ ആകൃഷ്ടനായെന്നായിരുന്നു അംഗദ് പറഞ്ഞത്. എന്തൊരു ഭംഗിയാണ് കാണാന്‍ എന്നായിരുന്നു ചിന്തിച്ചത്. ജിമ്മില്‍ വെച്ചായിരുന്നു ആദ്യം കണ്ടത്. ട്രെഡ് മില്ലില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു അവള്‍. പുറകില്‍ നിന്ന് ഞാന്‍ നോക്കിനില്‍ക്കുന്നത് അവള്‍ അറിഞ്ഞിരുന്നില്ല. ഓടിക്കൊണ്ടിരിക്കുന്ന ആ രൂപം ഇപ്പോഴും മനസിലുണ്ട്. അവളൊരു അത്‌ലറ്റാണെന്നായിരുന്നു അന്ന് കരുതിയത് എന്നുമായിരുന്നു അംഗദ് പറഞ്ഞത്.


Click it and Unblock the Notifications