Just In
- 33 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 42 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 3 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നേഹ കക്കര്‍ ഗര്‍ഭിണി, വിവാഹം കഴിഞ്ഞ് രണ്ടാം മാസം സന്തോഷ വാര്‍ത്ത, പങ്കുവെച്ച് ഗായിക
ബോളിവുഡ് ഗായിക നേഹ കക്കറുടെ വിവാഹം സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ഗായകനും അടുത്ത സുഹൃത്തുമായിരുന്ന രോഹന് പ്രീത് സിംഗാണ് നേഹയെ വിവാഹം കഴിച്ചത്. ഇക്കഴിഞ്ഞ ഒക്ടേബര് 24നായിരുന്നു ഇരുവരും വിവാഹിതരായത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. തുടര്‍ന്ന് ദുബായിലേക്കായിരുന്നു നേഹയും റോഹനും ഹണിമൂണിനായി പോയത്. ഇതിന്റെ ചിത്രങ്ങളും താരദമ്പതികള്‍ പങ്കുവെച്ചിരുന്നു.
നേഹ കക്കറിന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം ഗായികയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ഗായിക എത്തിയിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന് അറിയിച്ചുകൊണ്ടുളള ഒരു ചിത്രമാണ് നേഹ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം #KhyaalRakhyaKar എന്നൊരു ഹാഷ്ടാഗും ഗായിക കുറിച്ചു. ഇതിന് താഴെയായി രോഹന് പ്രീത് സിംഗിന്റെതായി വന്ന കമന്റ് ശ്രദ്ധേയമായി മാറിയിരുന്നു.
ഇപ്പോള്‍ ഞാന്‍ നിന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഹിന്ദിയില്‍ രോഹന് പ്രീത് കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു. നേഹയുടെ സഹോദരന് ടോണി കക്കര്‍ ഉള്‍പ്പെടെയുളളവരാണ് കമന്റുകളുമായി എത്തിയത്. ഒരു സംഗീത ആല്‍ബത്തിന്റെ നിര്‍മ്മാണ സമയത്താണ് നേഹയും രോഹനും തമ്മില്‍ കാണുന്നതും പിന്നീട് പ്രണയത്തില്‍ ആകുന്നതും. ആ ആല്‍ബം വലിയ ഹിറ്റായി മാറിയിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. തുടര്‍ന്നാണ് പ്രണയം വിവാഹത്തിലേക്ക് എത്തിയത്. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹന്‍പ്രീത് സിംഗ്.
നിലവില്‍ ഇന്ത്യയില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായികമാരില്‍ ഒരാളാണ് നേഹ കക്കര്‍. നടിയുടെ മിക്ക ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഗര്‍മി, ഓ സാഖി, ദില്‍ബര്‍, കാലാ ചശ്മ എന്നീ ഗാനങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. നേഹ കക്കറിന്റെ സഹോദരന് ടോണി കക്കറും ബോളിവുഡിലെ അറിയപ്പെടുന്ന ഗായകനാണ്. ഇന്ത്യന്‍ ഐഡല്‍ എന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോയിലൂടെ മല്‍സരാര്‍ത്ഥിയായിട്ടാണ് നേഹ കക്കറിന്റെ തുടക്കം. പിന്നാലെ ബോളിവുഡ് പിന്നണി ഗാനരംഗത്തേക്കും എത്തുകയായിരുന്നു ഗായിക. ഇതിനോടകം സൂപ്പര്‍താരങ്ങളെല്ലാം നായകവേഷത്തില്‍ എത്തിയ നിരവധി സിനിമകള്‍ക്കാണ് നടി ഗാനങ്ങള്‍ ആലപിച്ചത്.