ആ പ്രണയ ഗാനം കേട്ടു!! റിയാലിറ്റി ഷോയ്ക്കിടെ പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് ഗായിക...

കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് നടൻ ഹിമാൻഷ് കോലിയുമായി നേഹ പ്രണയത്തിലായിരുന്നു.

പ്രണയവും ബ്രേക്കപ്പും സിനിമ ലോകത്തെ സ്ഥിരം കാഴ്ചയാണ്. വേഗം തന്നെ പ്രണയത്തിലാകുകയും അതിലും വേഗത്തിൽ തന്നെ ഇരുവഴികളിലേയ്ക്ക് പിരിയുകയും ചെയ്യുന്നു. ചിലർ വളരെ വേഗം ഈ സാഹചര്യവുമായി പൊരുത്തപ്പെടും മറ്റു ചിലരാണെങ്കിൽ ഒരുപാട് സമയമെടുക്കും. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് പ്രണയ തകർച്ചയെ തുടർന്ന് പൊട്ടിക്കരയുന്ന ബോളിവുഡ് ഗായിക നേഹ കക്കറുടെ വീഡിയോയാണ്. റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു സംഭവം.

neha

കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് നടൻ ഹിമാൻഷ് കോലിയുമായി നേഹ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ഇൻസ്ട്രിയിൽ പരസ്യമായ രഹസ്യമായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ് പ്രണയം തകർന്ന വിവരം നേഹ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇതിനു ശേഷമായിരുന്നു റിയാലിറ്റി ഷോയ്ക്കിടെ താരം പൊട്ടിക്കരഞ്ഞത്. ഒരു മത്സരാർഥി പ്രണയ ഗാനം പാടിയപ്പോഴാണ് നേഹ വികാരനിർഭരയായത്. ഓ ഹം സഫർ എന്ന സംഗീത ആൽബം ചെയ്യുന്നതിനിടൊണ് നേഹയും ഹിമാൻഷുവും തമ്മിൽ സൗഹൃദത്തിലാകുന്നത്. പിന്നീട് ഇത് പ്രണയമായി മാറുകയായിരുന്നു.

പ്രണയ തകർച്ചയെ കുറിച്ച് നേഹ പറഞ്ഞത് ഇങ്ങനെ. അതെ എനിയ്ക്ക് അറിയാം , ഞാൻ ഒരു സെലിബ്രിറ്റിയാണ്. ഒരിക്കലും ഇത്തരം കാര്യങ്ങൾ പരസ്യമായി സംസാരിക്കാൻ പാടില്ല. അതേ സമയം ഞാനൊരു സാധാരണ മനുഷ്യയാണ്. ഞങ്ങൾക്ക് രണ്ട് ജീവിതമുണ്ട്. ഒന്ന് വ്യക്തി ജീവിതവും മറ്റൊന്ന് പ്രൊഫഷണൽ ലൈഫും. തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ എത്ര പ്രശ്നമുണ്ടായാലും തങ്ങളെ ചിരിച്ചു കൊണ്ട് കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X