നിങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് എന്നെ അപമാനിക്കുകയാണ്! ഷാരൂഖിനോടും സെയ്ഫിനോടും തുറന്നടിച്ച നടന്‍
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം നഷ്ടപ്പെട്ടതാണ് സുശാന്തിന്റെ വിയോഗത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിവുളള അഭിനേതാക്കളോട് ബോളിവുഡിലെ ഒരു വിഭാഗം ആളുകള്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ബോളിവുഡില്‍ എംഎസ് ധോണി ബയോപിക്ക്, ചിച്ചോര എന്നീ സിനിമകളിലൂടെയെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്.

Recommended Video
സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ലെന്ന് നേരത്തെ നടി കങ്കണ റാവത്തും തുറന്നുപറഞ്ഞിരുന്നു. കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ കങ്കണ പറഞ്ഞിരുന്നു. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ നടന്‍ നീല്‍ നീതിന്‍ മുകേഷിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.
തന്റെ പേരിനെക്കുറിച്ച് ഷാരൂഖ് ഖാനും സെയ്ഫ് അലി ഖാനും പറഞ്ഞ തമാശയോടുളള നടന്റെ പ്രതികരണമാണ് വീഡിയോയില്‍ കാണിക്കുന്നത്. "ആദ്യമായി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പക്ഷേ നിങ്ങളുടെ ചോദ്യം എന്നെ അപമാനിക്കുന്നതാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു സര്‍. എന്റെ പിതാവ് ഇവിടെ ഇരിക്കുന്നത് നിങ്ങള്‍ക്ക് കണ്ടുകൂടെ.
നിങ്ങള്‍ രണ്ട് പേരും വായടക്കുന്നതാകും നല്ലതെന്ന് എനിക്ക് തോന്നുന്നു. ഇന്ന് ഇവിടെ എത്തിനില്‍ക്കുവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സര്‍. ഈ അപമാനം ഞാന്‍ അര്‍ഹിക്കുന്നില്ല. നിങ്ങള്‍ എന്നോട് ചോദ്യം ചോദിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. പക്ഷേ ഇത് ശരിയല്ല. നീല്‍ നിതിന്‍ മുകേഷ് ഷാരൂഖ് ഖാനോടും സെയ്ഫ് അലി ഖാനോടുമായി പറഞ്ഞു.
സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് നീല്‍ നിതിന്‍ മുകേഷ്. ബോളിവുഡിന് പുറമെ തെന്നിന്ത്യയിലും തിളങ്ങിയിരുന്നു താരം. തമിഴില്‍ കത്തി എന്ന വിജയ് ചിത്രത്തിലൂടെയാണ് നീല്‍ നിതിന്‍ മുകേഷ് തെന്നിന്ത്യയിലും തിളങ്ങിയത്. തുടര്‍ന്ന് പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം സാഹോയിലും നടന്‍ വേഷമിട്ടിരുന്നു.


Click it and Unblock the Notifications











