താരപുത്രിയുടെ ആദ്യ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം! അച്ഛനായതിന്റെ സന്തോഷമാണ് ആ മുഖത്ത്!!
പ്രമുഖ താരങ്ങളെല്ലാം കുടുംബത്തെ ക്യാമറക്കണ്ണുകളില്‍ നിന്നും പലപ്പോഴായി ഒളിപ്പിക്കാറുണ്ട്. ഇവരില്‍ നിന്നും വ്യത്യസ്തനാണ് ബോളിവുഡ് താരം നീല്‍ നിധിന്‍ മുകേഷ്. ജനിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടാണ് താരം തന്റെ സന്തോഷം പുറത്തറിയിച്ചത്.

ഡോട്ടേഴ്‌സ് ഡേ പ്രമാണിച്ചാണ് നീല്‍ നിധിന്‍ മുകേഷ് തന്റെ പെണ്‍കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ഇനിയെന്നും ഡോട്ടേഴ്‌സ് ഡേ ആണെന്ന അടിക്കുറിപ്പോട് കൂടിയാമ് ഭാര്യ രുക്മണിയ്‌ക്കൊപ്പം താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ തന്റെ കൈയില്‍ ചേര്‍ത്ത് പിടിച്ച് അച്ഛന്റെ എല്ലാ വാത്സല്യവും താരത്തിന്റെ മുഖത്തുണ്ട്.

2017 ഫെബ്രുവരിയിലായിരുന്നു നീലും രുക്മണിയും വിവാഹിതരായത്. ഭാര്യ ഗര്‍ഭിണി ആയപ്പോഴും അല്ലാത്തപ്പോഴുമെല്ലാം നീല്‍ അക്കാര്യം ആരാധകരെ അറിയിച്ചിരുന്നു. നൂര്‍വ്വി നീല്‍ മുകേഷ് എന്നാണ് കുഞ്ഞതിഥിയ്ക്ക് പേരിട്ടിരിക്കുന്നത്. ഭാര്യയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും കുഞ്ഞ് വന്നതിന്റെ സന്തോഷത്തിലാണ് കുടുംബമെന്നും താരം പറയുന്നു.


Click it and Unblock the Notifications











