പ്രിയങ്ക ചോപ്രയുടെ മിസ് വേള്‍ഡ് പ്രസംഗത്തില്‍ തെറ്റ്; കണ്ടെത്തല്‍ 24 വര്‍ഷത്തിന് ശേഷം
ബോളിവുഡിലെ പ്രിയ താരമായ പ്രിയങ്ക ചോപ്ര ഇന്ന് ഹോളിവുഡിലും തിരക്കിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന വേദനം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് പ്രിയങ്ക. 2000ത്തില്‍ മിസ് വേള്‍ഡ് ആയതിലൂടെയാണ് പ്രിയങ്ക ചോപ്രയുടെ അഭിനയ ജീവിതം തുടങ്ങുന്നത്.
ആദ്യമായി പ്രിയങ്ക ചോപ്ര അഭിനയിക്കുന്നത് വിജയ് നായകനായ ചിത്രത്തിലാണ് തമിഴ് സിനിമായ തമിഴനിലാണ്. ദ ഹീറോ: ലൗ സ്‌റ്റോറി ഓഫ് എ സ്‌പൈ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രിയങ്ക ചോപ്ര ക്രിഷ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം തന്നെ ചെയ്തു.

ബര്‍ഫിയിലെയും മേരി കോമിലെയും കഥാപാത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളാണ്. 2015 മുതല്‍ 2018 വരെ അമേരിക്കന്‍ സീരീസായ ക്വാന്റികോയിലും അഭിനയിച്ചു. 2023ല്‍ അമേരിക്കന്‍ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ടെലിവിഷന്‍ സീരീസായ സിറ്റാഡെലിലും പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പ്രിയങ്കയ്ക്ക് സാധിച്ചു. 2018ല്‍ അമേരിക്കന്‍ പോപ് ഗായകനായ നിക്ക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ചോപ്ര ഇപ്പോള്‍ കുടുംബ ജീവിതവും കരിയറും ഒരുമിച്ചുകൊണ്ടു പോവുകയാണ്.
അതേസമയം ഇന്ത്യയാണ് ഇത്തവണത്തെ മിസ്സ് വേള്‍ഡ് ബ്യൂട്ടി പേജന്റിന് ആതിഥേയത്വം വഹിച്ചത്. മുംബൈയിലെ ബികെസി ജിയോ വേള്‍ഡ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ ലോക സുന്ദരി കൂടിയായ പ്രിയങ്ക ചോപ്രയുടെ പ്രത്യേകം തയ്യാറാക്കിയ വീഡിയോ സന്ദേശവും ചടങ്ങില്‍ കാണിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ മോഡല്‍ ക്രിസ്റ്റീന പൈസ്‌കോവയോടാണ് ഇന്ത്യയുടെ സിനി ഷെട്ടിക്ക് ലോക സുന്ദരി പട്ടം നഷ്ടമായത്.
ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആകുന്നത് പ്രിയങ്ക ചോപ്ര 2000ത്തിലെ മിസ് വേള്‍ഡ് പട്ടം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ചോദിച്ച ചോദ്യത്തിന് പറഞ്ഞ മറുപടിയാണ്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ആരാണ് ഏറ്റവും മികച്ച രീതിയില്‍ വിജയം കൈവരിച്ച സ്ത്രീ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത്? അത് എന്തുകൊണ്ടാണ് അങ്ങനെ കരുതുന്നത് എന്നുമായിരുന്നു പ്രിയങ്കയോട് ചോദിച്ച ചോദ്യം.

ഇതിന് പ്രിയങ്ക മറുപടി പറഞ്ഞതിങ്ങനെ; 'താന്‍ ആരാധിക്കുന്ന ഒത്തിരി പേര്‍ ഉണ്ട്. എന്നാല്‍ അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരാള്‍ എന്ന് പറയുന്നത് മദര്‍ തെരേസയാണ്. അവര്‍ മനസലിവുള്ള, പരിഗണനയുള്ള, ദയാലുവായ സ്ത്രീയാണ്. അവര്‍ അവര്‍ക്ക് വേണ്ടിയും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടിയും ഒത്തിര കാര്യങ്ങള്‍ നേടിയിട്ടുണ്ട്. അവര്‍ എല്ലാം വിട്ടുകൊടുത്തുകൊണ്ട് മറ്റുള്ളവരുടെ ജീവിതം മനോഹരമാക്കി,' എന്നായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്.
എന്നാല്‍ പ്രിയങ്ക പറഞ്ഞതില്‍ തെറ്റുണ്ടെന്നാണ് നെറ്റിസണ്‍സ് കണ്ടെത്തിയിരിക്കുന്നത്. പ്രിയങ്കയോട് ചോദിച്ചത് ജീവിച്ചിരിക്കുന്നവരില്‍ വിജയം കൈവരിച്ചുവെന്ന് തോന്നിയ സ്ത്രീയെക്കുറിച്ചാണ്. എന്നാല്‍ മദര്‍ തെരേസ 1997ല്‍ മരിച്ചു. 2000ത്തിലാണ് പ്രിയങ്കയ്ക്ക് മിസ്സ് വേള്‍ഡ് പട്ടം കിട്ടുന്നതിനാധാരമായ ചോദ്യത്തിന് ഉത്തരം പറയുന്നതെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രിയങ്കയുടെ മറുപടിയിലുണ്ടായിരുന്ന തെറ്റ് കണ്ടുപിടിക്കപ്പെടുന്നതെന്ന് ജനങ്ങള്‍ പറയുന്നു.


Click it and Unblock the Notifications