എത്ര വർഷമായി ഇത് തുടരുന്നു; ദീപികയുടെ മനസിൽ ഇന്നും രൺബീർ; താരത്തിന് നേരെ കടുത്ത വിമർശനം
ബോളിവുഡിൽ കഴിഞ്ഞയാഴ്ചകളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നടി ദീപിക പദുകോണും താരത്തിന്റെ വ്യക്തി ജീവിതവുമാണ്. രൺവീർ സിംഗുമായുള്ള പ്രണയത്തിന്റെ തുടക്ക നാളുകൾ ഓപ്പൺ റിലേഷനായിരുന്നെന്നും മറ്റ് പലരുമായും ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദീപിക തുറന്ന് പറഞ്ഞു. ദീപികയുടെ തുറന്ന് പറച്ചിൽ വലിയ തോതിൽ ചർച്ചയായി. നടിക്ക് കുറ്റപ്പെടുത്തലുകളും രൺവീറിന് പരിഹാസങ്ങളും കേൾക്കേണ്ടി വന്നു. അതേസമയം താര ദമ്പതികളെ പിന്തുണച്ചവരും ഏറെയാണ്.
ദീപികയ്ക്കെതിരെ വീണ്ടും വിമർശനങ്ങൾ വന്നിരിക്കുകയാണിപ്പോൾ. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഫോട്ടോയാണ് ഇതിന് കാരണമായത്. ദീപിക സിനിമാ രംഗത്ത് 16 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഒരു ആരാധിക പങ്കുവെച്ച ചിത്രങ്ങളാണിത്. നടി ഇത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീ ഷെയർ ചെയ്യുകയായിരുന്നു. ഫോട്ടോകളിലൊന്ന് ദീപികയും രൺവീറും ഒരുമിച്ച് നിൽക്കുന്നതാണ്. ഇരുവരും അഭിനയിച്ച യഹ് ജവാനി ഹെ ദീവാനി എന്ന സിനിമയിൽ നിന്നുള്ള ഫോട്ടോയാണിത്.

മുൻ കാമുകനായ രൺബീർ കപൂറിനെ മറക്കാൻ ദീപികയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടെല്ലെന്നാണ് സോഷ്യൽ മീഡിയയുടെ കുറ്റപ്പെടുത്തൽ. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും രൺബീറിനെ ദീപിക മറക്കാത്തതെന്തെന്നാണ് ഇവരുടെ ചോദ്യം. രണ്ട് വർഷം പോലും ഈ ബന്ധം നീണ്ട് നിന്നിരുന്നില്ല. രൺബീറിന്റെ വഞ്ചനയാണ് ബന്ധം പിരിയാൻ കാരണമെന്ന് ദീപിക നേരത്തെ സൂചിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും നടനോടുള്ള ദീപികയുടെ ഇഷ്‌ടം ഇതുവരെ കുറഞ്ഞിട്ടില്ലെന്ന് പലരും കമന്റ് ചെയ്തു.
ഭർത്താവ് രൺവീർ സിംഗിനോട് ഒരിക്കൽ പോലും ഇത്രയും അടുപ്പം ദീപിക പൊതുവിടങ്ങളിലൊന്നും കാണിച്ചിട്ടില്ലെന്നും അഭിപ്രായം വരുന്നുണ്ട്. ദീപിക രൺബീറിനെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട് എന്നതിന് പല തെളിവുകളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. രൺബീർ തനിക്ക് പ്രിയപ്പെട്ടയാളാണെന്ന് ദീപിക പദുകോൺ മിക്ക അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രണയകാലത്ത് രൺബീറിന്റെ പേരിലെ അക്ഷരങ്ങൾ ടാറ്റൂ ചെയ്ത ദീപിക ഏറെക്കാലം ഇത് മാറ്റാൻ തയ്യാറായില്ല.

ദീപികയുടെ വാക്കുകളിലും പ്രവൃത്തികളിലും പഴയ പ്രണയം പ്രകടമാണെന്ന് വിമർശകർ വാദിക്കുന്നു. അടുത്തിടെ ജയ് ജവാനി ഹെ ദീവാനി എന്ന സിനിമ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നപ്പോൾ ദീപികയും രൺബീറും എത്തി. ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നപ്പോൾ വലിയ തോതിൽ ചർച്ചയായി. ഇരുവരെയും ഇത്ര ആഹ്ലാദത്തിൽ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് ഫോട്ടോയ്ക്ക് വന്ന കമന്റുകൾ.
ദീപിക പദുകോണുമായി ബ്രേക്കപ്പായ ശേഷം നടി കത്രീന കൈഫുമായാണ് രൺബീർ അടുത്തത്. ആറ് വർഷം ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇവർ പിരിഞ്ഞു. ഇതിന് ശേഷം ആലിയ ഭട്ടുമായി അടുത്ത രൺബീർ നടിയെ വിവാഹവും ചെയ്തു. രാഹ മകളും താര ദമ്പതികൾക്ക് പിറന്നു. പഴയ ബന്ധങ്ങളുടെ പേരിൽ രൺബീർ ഇപ്പോഴും ബി ടൗണിൽ ചർച്ചയാകാറുണ്ട്. എന്നാൽ നടൻ ഇതൊന്നും കാര്യമാക്കാറില്ല.
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളൊന്നും പൊതുവെ ദീപിക പദുകോണും കാര്യമാക്കാറില്ല. കരിയറിലെ തിരക്കുകളിലാണ് നടി. ഫൈറ്റർ, കൽകി എഡി 2898 എന്നീ സിനിമകളാണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ളത്. ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ അതിഥി വേഷത്തിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ പ്രശംസ നേടി.


Click it and Unblock the Notifications