For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ കൈയ്യില്‍ തൂക്കി കൊണ്ട് പോകാന്‍ കൊച്ച് കുട്ടിയല്ലല്ലോ; ഐശ്വര്യ റായിയുടെ പുതിയ വീഡിയോയ്ക്ക് വിമര്‍ശനം

  |

  ലോക സുന്ദരിയും ബോളിവുഡിലെ മുന്‍നിര നായികയുമായ ഐശ്വര്യ റായി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ആരാധ്യ ബച്ചന്റെ അമ്മ എന്ന ലേബലിലാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകള്‍ക്ക് ആരാധ്യ എന്ന പേരും നല്‍കി. അവിടുന്നിങ്ങോട്ട് മകളുടെ എല്ലാ കാര്യങ്ങളും സ്വയം ഏറ്റെടുത്ത് ഒരു അമ്മയുടെ കടമകള്‍ ഐശ്വര്യ നിര്‍വഹിച്ചു.

  പിന്നീടിങ്ങോട്ടും ആരാധ്യയെ മാറ്റി നിര്‍ത്തിയൊരു ജീവിതം ഐശ്വര്യയ്ക്ക് ഇല്ല. പല പ്രമുഖ ഫാഷന്‍ ഷോ കളില്‍ പങ്കെടുക്കാനും മറ്റുമൊക്കെ മകളെയും കൂട്ടിയാണ് നടി പോവാറുള്ളത്. എന്നാല്‍ ക്യാമറയുടെ കണ്ണുകളില്‍ നിന്നും ആരാധ്യയെ മാറ്റി നിര്‍ത്തുന്നതാണ്. മകളുടെ കാലിന് എന്തോ കുഴപ്പമുണ്ടെന്ന് മുന്‍പും ആരാധകര്‍ കണ്ടുപിടിച്ചിരുന്നു. ഇപ്പോഴിതാ താരകുടുംബത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ഇതിന് താഴെ നിരവധി സംശയങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.

  2007 ഏപ്രില്‍ ഇരുപതിനാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011 ലാണ് താരങ്ങള്‍ മകള്‍ക്ക് ജന്മം കൊടുക്കുന്നത്. ബച്ചന്‍ കുടുംബത്തെ ഒന്നടങ്കം സന്തോഷത്തിലെത്തിക്കുന്നത് ആരാധ്യയുടെ സാന്നിധ്യമാണ്. എപ്പോഴൊക്കെ ആരാധ്യ പുറത്തിറങ്ങിയോ അന്നേരമൊക്കെ അത് വലിയ വാര്‍ത്തയായി മാറുന്നതും പതിവാണ്. ഇക്കഴിഞ്ഞ നവംബര്‍ പതിനാറിനാണ് ആരാധ്യ ബച്ചന്‍ തന്റെ പത്താം ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ വെച്ചായിരുന്നു താരപുത്രിയുടെ പിറന്നാളാഘോഷം. ശേഷം എയര്‍പോര്‍ട്ടിലെത്തിയ താരകുടുംബത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

  എല്ലായിപ്പോഴും കാറില്‍ നിന്നിറങ്ങുമ്പോഴും എയര്‍പോര്‍ട്ടിലൂടെ നടക്കുമ്പോഴെല്ലാം ആരാധ്യയെ ഐശ്വര്യ ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും. ഇപ്പോഴിതാ വീണ്ടും അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കുമൊപ്പെ എയര്‍പോര്‍ട്ടിലെത്തിയ താരപുത്രിയുടെ വീഡിയോ വൈറലാവുകയാണ്. ഗ്രേ കളര്‍ ട്രാക്ക് സ്യൂട്ടിലാണ് അഭിഷേക് ബച്ചനുള്ളത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ ഐശ്വര്യയും മഞ്ഞ നിറമുള്ള ടീ ഷര്‍ട്ടും പാന്റുമായിരുന്നു ആരാധ്യയുടെ വേഷം. കാറില്‍ നിന്നും പുറത്തിറങ്ങി വരുന്ന മകളെ നടി കൈയ്യില്‍ ചേര്‍ത്ത് പിടിക്കുകയായിരുന്നു. ക്യാമറയില്‍ നിന്നും മകളെ മാറ്റി നിര്‍ത്തി മുന്നോട്ട് പോവുകയാണ് ഇരുവരും ചെയ്തത്.

  വിവാഹമോചന ശേഷം വീട്ടില്‍ താമസിക്കാന്‍ പറ്റുന്നില്ലേ; നടി സാമന്ത സിനിമാ സെറ്റില്‍ തന്നെ താമസിച്ചതിന് കാരണമിതാണ്

  ഒരു ഫോട്ടോയ്ക്ക് എങ്കിലും പോസ് ചെയ്യാന്‍ പറഞ്ഞെങ്കിലും ഐശ്വര്യയോ അഭിഷേകോ അതിന് ശ്രമിച്ചിരുന്നില്ല. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ മകളെ ഐശ്വര്യ റായി നിയന്ത്രിക്കുന്ന രീതി ശരിയില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. പലരും നടിയെ കളിയാക്കി കൊണ്ടാണ് രംഗത്ത് വന്നത്. അവളൊരു കൊച്ച് കൂട്ടിയൊന്നുമല്ലല്ലോ. ഇങ്ങനെ കൈയ്യില്‍ തൂക്കി കൊണ്ട് പോകാന്‍ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. സ്വന്തം മകളെ ഏറ്റവുമധികം കണ്‍ട്രോള്‍ ചെയ്യുന്ന സ്ത്രീ ഐശ്വര്യ റായി ആയിരിക്കും. മകളെ ഇങ്ങനെ മറച്ച് പിടിക്കാനും മാത്രം പ്രശ്നങ്ങളുണ്ടോ, താരങ്ങൾ ഇനിയും അത് മറച്ച് വെക്കുന്നത് എന്തിനാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കമൻ്റുകളായി പലരും ചോദിച്ച് കൊണ്ടിരിക്കുന്നത്. എന്തായാലും ഭാര്യയെയും മകളെയും സംരക്ഷിച്ച് കൊണ്ട് പോകുന്ന അഭിഷേക് ബച്ചന് അഭിനന്ദനങ്ങളും സോഷ്യൽ മീഡിയ രേഖപ്പെടുത്തുന്നു.

  നവ്യ നായര്‍ വിവാഹമോചിതയായി എന്ന വാര്‍ത്ത വരാനുണ്ടായ കാരണം ആ മൂന്ന് കാര്യങ്ങളാണ്; ഒടുവില്‍ പ്രതികരിച്ച് നടി

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഐശ്വര്യയുടെ വീഡിയോ കാണാം

  English summary
  Netizens Again Trolled Aishwarya Rai Bachchan For Holding Her Daughter Hand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X