അമ്മയായില്ലേ, ഒരുപാട് മുടി നഷ്ടപ്പെട്ടിരിക്കാം; ദീപികയുടെ പുതിയ ലുക്ക് കണ്ട് ആരാധകർ

അമ്മയായതിന്റെ സന്തോഷത്തിലാണ് നടി ദീപിക പദുകോൺ. കരിയറിലെ തിരക്കുകളെല്ലാം തീർത്ത് കുറച്ച് കാലം കുഞ്ഞിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ദീപിക. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ദീപികയ്ക്കും രൺവീർ സിം​ഗിനും ദുവ എന്ന പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖം ഇതുവരെയും ആരാധകരെ കാണിച്ചിട്ടില്ല. 38ാം വയസിലാണ് ദീപിക പദുകോൺ അമ്മയായത്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരിക്കെയാണ് കുഞ്ഞിന് ജന്മം നൽകാനും കുറച്ച് നാൾ കരിയറിൽ നിന്ന് മാറി നിൽക്കാനും ദീപിക തീരുമാനിക്കുന്നത്.

സിനിമകളിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇവന്റുകൾക്കും മറ്റും ദീപിക എത്താറുണ്ട്. അടുത്തിടെ സഭ്യസാചിയുടെ ഫാഷൻ ഷോയിൽ ദീപിക റാംപ് വാക്ക് ചെയ്തിരുന്നു. പിന്നീട് പരീക്ഷ പെ ചർച്ച എന്ന പരിപാടിയിലും അതിഥിയായെത്തി. ഇപ്പോൾ മുംബെെയിലെ മറ്റൊരു ഇവന്റിന് എത്തിയ ദീപികയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

Deepika Padukone

കറുത്ത നിറത്തിലുള്ള കുർത്തയാണ് ദീപിക ഇവന്റിന് ധരിച്ചത്. ഏവരും ശ്രദ്ധിച്ചത് നടിയുടെ ഹെയർ സ്റ്റെെലാണ്. മുടി ഒതുക്കി വെച്ചുള്ള സ്റ്റെെൽ ദീപികയ്ക്ക് ചേരുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു. അതേസമയം ഇതേക്കുറിച്ച് മറ്റ് ചില അഭിപ്രായങ്ങളും വന്നു. അമ്മയായ ശേഷം ദീപികയ്ക്ക് പഴയ മുടി നഷ്ടപ്പെട്ടിരിക്കാം. അത് കൊണ്ടാകാം ഇങ്ങനെയൊരു സ്റ്റെെൽ എന്ന് ചിലർ പറയുന്നു.

ദീപികയ്ക്ക് ഒരുപാട് മുടി നഷ്ടപ്പെട്ടിരിക്കാം. കുഞ്ഞ് പിറന്ന ശേഷം ഇത് സാധാരണയാണ്. പക്ഷെ ഈ ഹെയർസ്റ്റെെൽ അത് പ്രകടമായി കാണിക്കുകയാണ് ചെയ്യുന്നത്. ഒതുക്കി വെക്കാതെയുള്ള സ്റ്റെെൽ ആയിരുന്നെങ്കിൽ മുടിക്ക് ഉള്ളുണ്ടെന്ന് തോന്നിയേനെ. ഒരുപക്ഷെ കുഞ്ഞിന് അസൗകര്യമുണ്ടാകാതാരിക്കാനായിരിക്കും ഈ ഹെയർ സ്റ്റെെൽ എന്ന് ഒരാൾ കമന്റ് ചെയ്തു.

Deepika Padukone

അമ്മയായ ശേഷം ദീപിക ചെറിയ തോതിൽ വണ്ണം വെച്ചിട്ടുണ്ടെന്ന് ആരാധകർ പറയുന്നുണ്ട്. ഓവർ സെെസ് വസ്ത്രങ്ങളാണ് വണ്ണം പ്രകടമായി തോന്നാതിരിക്കാൻ ദീപികയിപ്പോൾ ധരിക്കുന്നത്. അതേസമയം അമ്മയായ ശേഷം ദീപിക കൂടുതൽ സുന്ദരിയായെന്ന് ആരാധകർ പറയുന്നു. കൽക്കി 2898 എഡിയാണ് ദീപികയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

പ്രഭാസ് നായകനായ ചിത്രം വൻ വിജയം നേടി. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ​ഗർഭിണിയാണെന്ന് അറിയിക്കുന്നതിന് മുമ്പ് ദീപികയ്ക്ക് തുടരെ റിലീസുകളുണ്ടായിരുന്നു. പഠാൻ, ജവാൻ, ഫൈറ്റർ എന്നിവയാണ് കൽക്കിക്ക് മുമ്പ് റിലീസ് ചെയ്ത് ദീപികയുടെ സിനിമകൾ. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

2018 ലാണ് ദീപികയും രൺവീർ സിം​ഗും പ്രണയത്തിലാകുന്നത്. രാം ലീല എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ഓഫ് സ്ക്രീനിലും ഒന്നിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X