മകൾ പിറന്നപ്പോൾ വളർത്ത് നായയെ വേണ്ട; എല്ലായിടത്തും കൊണ്ട് നടന്ന ഡയാന ഇന്നെവിടെ?; വിമർശനം

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ ഇന്ത്യയിലെ ഏക നടിയാണ് പ്രിയങ്ക ചോപ്ര. ഐശ്വര്യ റായ് ഉൾപ്പെടെയുള്ളവർക്ക് ഹോളിവുഡിൽ ജനപ്രീതി ഉണ്ടെങ്കിലും ഇവർ ബോളിവുഡിലാണ് ശ്രദ്ധ കൊടുത്തത്. എന്നാൽ പ്രിയങ്ക പൂർണമായും തന്റെ കരിയറിനെ ഹോളിവുഡിലേക്ക് പറിച്ച് നട്ടു. ഇതിന് കാരണം എന്തെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞു.

ബോളിവുഡിൽ നിന്നും തന്നെ മാറ്റി നിർത്തുന്ന സാഹചര്യം ഉണ്ടായെന്ന് പ്രിയങ്ക ചോപ്ര വ്യക്തമാക്കി. കരിയറിനൊപ്പം പുതിയൊരു ജീവിതവും പ്രിയങ്ക അമേരിക്കയിൽ തുടങ്ങി. പോപ് ​ഗായകൻ നിക് ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്. 2018 ലാണ് ഇവർ വിവാഹിതരായത്. സറൊ​ഗസി വഴി ഒരു മകളും പിറന്നു. കുടുംബ ജീവിതത്തിനും കരിയറിനും പ്രിയങ്ക ഇന്ന് തുല്യ പ്രാധാന്യം നൽകുന്നുണ്ട്.

Priyanka Chopra

മകൾക്കൊപ്പം സമയം ചെലവഴിക്കാൻ നടി ഇന്ന് ഇഷ്‌ടപ്പെടുന്നു. അതേ സമയം സിനിമകളും ഷോകളുമായി കരിയറിൽ തിരക്കുമുണ്ട്. പ്രിയങ്കയുടെ വളർത്തു നായ ഡയാനയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സംസാര വിഷയം. രണ്ട് വർഷത്തോളമായി പ്രിയങ്കയ്ക്കൊപ്പം ഡയാനയെ കാണുന്നില്ല. മുമ്പ് എപ്പോഴും വളർത്തു നായക്കൊപ്പമുള്ള ഫോട്ടോ പ്രിയങ്ക പങ്കുവെക്കുമായിരുന്നു. ഡയാനയ്ക്കായി ഒരു ഇൻസ്റ്റ​ഗ്രാം പേജും ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഈ പേജിൽ ഫോട്ടോകളൊന്നും വരുന്നില്ല.

മകൾ പിറന്ന ശേഷമാണ് പ്രിയങ്കയ്ക്കൊപ്പം ഡയാനയെ കാണാതായത്. മകൾ പിറന്നപ്പോൾ മകളെ പോലെ കണ്ട വളർത്തു നായയെ വേണ്ടാതായോ എന്നും ആരാധകർക്ക് ചോദ്യമുണ്ട്. അമേരിക്കൻ ടെലിവിഷൻ ഷോകളിൽ വരെ ‍ഡയാനയ്ക്കൊപ്പം പ്രിയങ്ക വന്നിട്ടുണ്ട്. വളർത്തു നായക്കൊപ്പം പൊതുവേദികളിലെത്തുന്നത് ഹോളിവുഡ് താരങ്ങൾക്കിടയിലും അമേരിക്കൻ ലൈഫ് സ്റ്റെെലിലും പതിവാണ്.

Priyanka Chopra

എന്നാൽ പ്രിയങ്ക ഇന്ന് വളർത്ത് നായയെ അവ​ഗണിക്കുന്നെന്ന് ആരാധകർ ആരോപിക്കുന്നു. വളർത്തു നായക്കൊപ്പം പൊതുവേദികളിലെത്തലും സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങലുമെല്ലാം പ്രിയങ്കയുടെ പിആർ സ്ട്രാറ്റജി ആയിരുന്നോ എന്ന ചോദ്യവും ഉണ്ട്. പ്രിയങ്കയുടെ ഇം​ഗ്ലീഷ് ഉച്ചാരണത്തിൽ വന്ന മാറ്റം നേരത്തെ ട്രോളായിരുന്നു. അമേരിക്കൻ വനിതയാകാൻ നടി പാടു പെടുന്നു എന്നായിരുന്നു പരിഹാസങ്ങൾ. വലിയ തോതിൽ പിആർ വർക്കുകൾ ഉള്ള നടിയാണ് പ്രിയങ്ക ചോപ്ര.

ദീപിക പദുകോൺ, ആലിയ ഭട്ട് തുടങ്ങിയ നടിമാരും പിന്നിൽ അല്ല. സിതാഡെൽ എന്ന സീരീസിലാണ് പ്രിയങ്കയെ അവസാനമായി കണ്ടത്. നടിയുടെ ഒന്നിലധികം പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോളിവുഡിൽ നിന്ന് ഏറെക്കാലമായി നടി മാറി നിൽക്കുകയാണ്. ജീ ലേ സര എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഷൂട്ടിം​ഗ് തുടങ്ങിയിട്ടില്ല.

സഞ്ജയ് ലീല ഭൻ‌സാലിക്കൊപ്പം ഒരു പ്രൊജക്ടിന്റെ ചർച്ച നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. പ്രിയങ്കയെ വീണ്ടും ബോളിവുഡ് സിനിമകളിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ഫാഷൻ, മേരി കോം, ബാജിരാവോ മസ്താനി തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനമാണ് നടി കാഴ്ച വെച്ചത്.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X