'നാണമില്ലാത്ത സ്ത്രീ എന്നല്ലാതെ ഒന്നും പറയാൻ തോന്നുന്നില്ല'; രാജ്യസഭയിലെ പെരുമാറ്റത്തിന് ജയ ബച്ചന് പരിഹാസം!
അഭിനയരംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് ജയ ബച്ചന്‍. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അഭിനയ ജീവിതത്തിന് അവര്‍ തുടക്കം കുറിച്ചത് 15-ാം വയസിലാണ്. അടുത്തിടെ ശുചിമുറികള്‍ പോലും ഇല്ലാതിരുന്ന പഴയ കാലത്ത് ആര്‍ത്തവ ദിനങ്ങളില്‍ ലൊക്കേഷനിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെ കുറിച്ച് ജയ ബച്ചന്‍ അടുത്തിടെ തുറന്ന് സംസാരിച്ചിരുന്നു.
ഔട്ട്‌ഡോര്‍ ഷൂട്ട് നടക്കുന്നത് ആര്‍ത്തവ ദിനങ്ങളില്‍ ആണെങ്കില്‍ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകള്‍ കണ്ടുപിടിച്ച് അതിന്റെ മറവില്‍ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.

അങ്ങേയറ്റം സങ്കടകവും ലജ്ജാകരവുമായ കാര്യമായിരുന്നു അതെന്നും ജയ പറഞ്ഞിരുന്നു. ജയ ബച്ചൻ എക്കാലത്തേയും ഏറ്റവും കഴിവുള്ളതും ബഹുമുഖ നടിമാരിൽ ഒരാളുമാണ്. സത്യജിത് റേയുടെ മഹാനഗർ എന്ന സിനിമയിൽ ബാലതാരമായാണ് അവർ ആദ്യമായി അഭിനയിച്ചത്.
പിന്നീട് ഷോലെ, സിൽസില, ഗുഡ്ഡി, അഭിമാൻ, സഞ്ജീർ, മിലി, ഉപഹാർ, ഷോർ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ചു. മാത്രമല്ല ദശലക്ഷക്കണക്കിന് ആളുകൾ അവളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.
എന്നിരുന്നാലും ജയാ ബച്ചൻ പലപ്പോഴും അവരുടെ പരുഷവും മുഷിഞ്ഞതുമായ പെരുമാറ്റത്തിന് പരിഹസിക്കപ്പെടാറുണ്ട്. പൊതു ഇടങ്ങളിൽ വെച്ച് പാപ്പരാസികൾ ഫോട്ടോകളും വീഡിയോകളും പകർത്താൻ ശ്രമിക്കുമ്പോൾ ജയ ബച്ചൻ വളരെ പരുഷമായിട്ടാണ് പെരുമാറാറുള്ളത്.
രാഷ്ട്രീയത്തിലും സജീവമായ താരത്തിന്റെ അടുത്തിടെ നടന്ന ഒരു രാജ്യസഭാ സമ്മേളനത്തിൽ നിന്നുള്ള വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. രാജ്യസഭാ നടപടിക്കിടെ സ്പീക്കർക്ക് നേരെ വിരൽ ചൂണ്ടുകയാണ് ജയാ ബച്ചൻ ചെയ്തത്.
ഫെബ്രുവരി 9 ന് നടന്ന രാജ്യസഭാ നടപടിക്കിടെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന് നേരെ സമാജ്‌വാദി പാർട്ടി എംപിയായ ജയ വിരൽ ചൂണ്ടിയത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്ത് വന്നിരുന്നു.
അദാനി കേസുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഉണ്ടായ ബഹളത്തിനിടെ ജയാ ബച്ചൻ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധങ്കറിന് നേരെ വിരൽ ചൂണ്ടി കോപത്തോടെ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
ജയാ ബച്ചൻ ഉപരാഷ്ട്രപതി സ്ഥാനത്തെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം. പാർട്ടി മൂല്യങ്ങൾ പോലെ വിലകുറഞ്ഞ പ്രവർത്തിയാണ് ജയ ബച്ചൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബിജെപി വക്താവ് അനുജ കപൂർ പറഞ്ഞു.
എംപി സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാത്തുസൂക്ഷിക്കണമായിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തെ അപമാനിക്കുകയാണ് ജയാ ബച്ചൻ ചെയ്തതെന്നും അനുജ കപൂർ ആരോപിച്ചു. സംഭവം സോഷ്യൽമീഡിയയിലും വൈറലായതോടെ ജയയുടെ കോപത്തെ ആരാധകരും പരിഹസിച്ചു.

നാണമില്ലാത്ത സ്ത്രീ എന്നല്ലാതെ മറ്റൊന്നും പറയാൻ തോന്നുന്നില്ലെന്നാണ് ചിലർ ജയ ബച്ചനെ വിമർശിച്ച് കുറിച്ചത്. 'ജയയെ അയോഗ്യയാക്കണം, ഭ്രാന്ത് കാണിക്കുന്ന വൃദ്ധയായ അഹങ്കാരിക്ക് ആരോടും ഒരു ബഹുമാനവുമില്ല.'
'ഒരു പാർട്ടിയിലും ആരും ജയ ചെയ്ത പ്രവൃത്തി ചെയ്യാറില്ല' എന്നെല്ലാമാണ് ആരാധകർ ജയയെ വിമർശിച്ച് എഴുതിയത്. അടുത്തിടെ കൊച്ചുമകൾ നവ്യ നവേലി നന്ദയ്ക്കൊപ്പം പാപ്പരാസികൾക്ക് മുന്നിൽപെട്ട ബയ ബച്ചൻ മാധ്യമപ്രവർത്തകരോട് ശാപ വാക്കുകൾ പറഞ്ഞ് തട്ടികയറിയിരുന്നു. ഇപ്പോൾ ജയ ബച്ചൻ അഭിനയത്തിൽ സജീവമല്ല.
1973 ജൂൺ മൂന്നിനാണ് പ്രണയ ജോഡികളായിരുന്ന ജയയും ബച്ചനും താരദമ്പതികളായി മാറിയത്. ഈ വർഷം ജൂണിൽ അമ്പതാം വിവാഹ വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ദമ്പതിമാർ.
എല്ലാ ദിവസവും പണിയെടുക്കുന്ന ഭാര്യയെ വേണ്ടെന്നും സിനിമാ പ്രോജക്ടുകൾ തെരഞ്ഞെടുക്കുമ്പോൾ അത്യധികം ജാഗ്രത പുലർത്തണമെന്നും തുടങ്ങി നിരവധി നിർദേശങ്ങൾ വിവാഹത്തിന് മുമ്പ് ബച്ചൻ തനിക്ക് മുന്നിൽ വെച്ചിരുന്നതായി ജയ ബച്ചൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications