'ഇത്രയേറെ ഉപദ്രവിച്ച മുൻ ഭർത്താവിനെ വീണ്ടും എന്തിന് കരിഷ്മ കാണാൻ പോയി?'; നടിയുടെ വീഡിയോയ്ക്ക് കമന്റുകൾ!
അഭിഷേക് ബച്ചനുമായുള്ള പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് കരിഷ്മ കപൂര്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. ഇരു വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം ആര്‍ഭാടകരമായിരുന്നു
ബോളിവുഡിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ കുടുംബത്തിൽ നിന്നും അഭിനയത്തിലേക്ക് വന്ന് ഒരു കാലത്ത് രാഞ്ജിയായി വാണിരുന്ന നടിയാണ് കരിഷ്മ കപൂർ. അക്കാലത്ത് കരിഷ്മയ്ക്ക് കേരളത്തിൽ വരെ ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായിരുന്നു. തൊണ്ണൂറുകളിൽ ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും കരിഷ്മയായിരുന്നു.
എന്നാൽ സിനിമാ ജീവിതം സക്സസ് ഫുള്ളായിരുന്നുവെങ്കിലും കരിഷ്മയുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ഒരു വിവാഹം കൊണ്ട് തന്നെ ഒരു സ്ത്രീ അനുഭവിക്കേണ്ടതിന്റെ അങ്ങേയറ്റം കരിഷ്മ അനുഭവിച്ചിരുന്നു.

അഭിഷേക് ബച്ചനുമായുള്ള പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് കരിഷ്മ കപൂര്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. ഇരു വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം ആര്‍ഭാടകരമായിരുന്നു. 2003ല്‍ ആയിരുന്നു കരിഷ്മയുടെയും സഞ്ജയിയുടേയും വിവാഹം നടന്നത്.
എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ 2014ല്‍ ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞു.
പരസ്പരം കുറ്റങ്ങള്‍ പഴിചാരിയും ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും വളരെ മോശമായ വേര്‍പിരിയലായിരുന്നു കരിഷ്മ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും.
സഞ്ജയിയും അമ്മ റാണിയും തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു എന്നായിരുന്നു കരിഷ്മയുടെ ആരോപണം. മാത്രമല്ല കോടതിയില്‍ വാദം നടക്കുന്നതിനിടെ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ കൂടെ കരിഷ്മ കപൂര്‍ നടത്തിയിരുന്നു.
അമ്മായിയമ്മ റാണി തനിക്കൊരു വസ്ത്രം സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ ആ വേഷം എനിക്ക് ഇണങ്ങുന്നുണ്ടായിരുന്നില്ല. ഇത് കണ്ട് സഞ്ജയ് അമ്മയോട് തന്നെ തല്ലാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു കരിഷ്മ കോടതിയില്‍ വെളിപ്പെടുത്തിയത്.
സഞ്ജയുടെ ജീവിത രീതിയും ശരിയല്ല എന്ന് കരിഷ്മ കോടതിയില്‍ പറഞ്ഞിരുന്നു. മറ്റ് ചില സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ടെന്നും മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ട് എന്നുമൊക്കെയായിരുന്നു കരിഷ്മയുടെ ആരോപണങ്ങള്‍.
താനുമായുള്ള വിവാഹശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായി ശാരീരിക ബന്ധത്തിലാണെന്ന കരിഷ്മയുടെ തുറന്ന് പറച്ചിലും ഞെട്ടിക്കുന്നതായിരുന്നു. ഇരുവരുടെയും മോശമായ വിവാഹ മോചന ആരോപണങ്ങള്‍ക്ക് മക്കള്‍ സാക്ഷിയാണ്.
പിന്നീട് കരിഷ്മ കപൂര്‍ സഞ്ജയ് കപൂറും 2014ല്‍ ഔദ്യോഗികമായി വിവാഹമോചനം നേടി. കരിഷ്മയില്‍ നിന്നും വേര്‍പിരിഞ്ഞ സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം ചെയ്തു.

കരിഷ്മ ഇപ്പോഴും തനിച്ചാണ്. തന്റെ കൂട്ടുകാർക്കൊപ്പം കിടക്ക പങ്കിടാൻ തന്റെ മുൻ ഭർത്താവ് നിർബന്ധിച്ചിരുന്നുവെന്നും കരിഷ്മ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത കരിഷ്മയും താരത്തിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂറും വീണ്ടും വാർത്തകളിൽ നിറയുകയാണ്.
കാരണം വളരെ നാളുകൾക്ക് ശേഷം ഇരുവരും ഒരുമിച്ച് പാപ്പരാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നതാണ്. സഞ്ജയ് കപൂറിനൊപ്പം ഒരു ലഞ്ച് ഡേറ്റിനാണ് കരിഷ്മ എത്തിയത്. മക്കളും കരിഷ്മയ്ക്കൊപ്പമുണ്ടായിരുന്നു. രണ്ട് മക്കളേയും കരിഷ്മയാണ് വിവാഹമോചനത്തിന് ശേഷം സംരക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം കരിഷ്മയുടേയും സഞ്ജയിയുടേയും മകൻ കിയാൻ കപൂറിന്റെ ജന്മദിനമായിരുന്നു. അതുകൊണ്ടാണ് ഇരുവരും മകന് വേണ്ടി ഉച്ചഭക്ഷണത്തിനായി ഒരുമിച്ച് എത്തിയത്. മുൻ ഭർത്താവിനൊപ്പമുള്ള കരിഷ്മയുടെ വീഡിയോ വൈറലായതോടെ നിരവധി ആരാധകർ കമന്റുമായി എത്തി.
ഇത്രയേറെ ഉപദ്രവിച്ച മുൻ ഭർത്താവിനെ വീണ്ടും എന്തിന് കരിഷ്മ കാണാൻ പോയി? എന്നാണ് ഭൂരിഭാഗം ആളുകളും കമന്റിലൂടെ ചോദിക്കുന്നത്. ബോളിവുഡിൽ പൊതുവെ ദമ്പതികൾ പിരിഞ്ഞാലും മക്കളുടെ കാര്യം വരുമ്പോൾ തിരിക്ക് മാറ്റിവെച്ച് ഒരുമിച്ച് എത്താറുണ്ട്.
മലൈക അറോറയും അർബാസ് ഖാനും അത്തരത്തിൽ മകന് വേണ്ടി സമയം കണ്ടെത്തി പ്രവർത്തിക്കുന്ന ദമ്പതികളാണ്.


Click it and Unblock the Notifications











