For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീര്‍ കപൂര്‍ ഉടന്‍ അച്ഛനാവും, കുഞ്ഞിന് വേണ്ടി തയ്യാറെടുത്ത് നടന്‍, ആലിയയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍

  |

  ബോളിവുഡ് താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇടയിലും കൈനിറയെ ആരാധകരുണ്ട്. ഭാഷാ വ്യത്യാസമില്ലാതെയാണ് സിനിമകളെ സ്‌നേഹിക്കുകയും താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കൂപര്‍. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ബോളിവുഡിന് അപ്പുറത്തേയ്ക്ക് കാഴ്ചക്കാരെ നേടുന്നുണ്ട്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയ്‌യാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം. പ്രിയപത്‌നി ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്.

  ranbir -alia

  ആലിയ- രണ്‍ബീര്‍ കോമ്പോ പോലെ സംവിധായകന്‍ അയാന്‍ മുഖര്‍ജിയുമായിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ബോളിവുഡില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. 2022 സെപ്റ്റംബര്‍ 9 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഏറെ പ്രതീക്ഷ നല്‍കി കൊണ്ടാണ് ഈ ചിത്രവും പ്രദർശനത്തിന് ഒരുങ്ങുന്നത്.

  രണ്‍ബീറിന്റെ സിനിമകള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വലിയ വാര്‍ത്തയാവാറുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയ്ക്ക് വഴി വയ്ക്കാറുണ്ട്. ഇതില്‍ ഏറെ രസകരം സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്ടീവല്ലാത്ത ആളാണ് രണ്‍ബീര്‍ എന്നതാണ്.

  ഇപ്പോഴിത വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് രണ്‍ബീറും കുഞ്ഞുമായിട്ടുള്ള ഒരു വീഡിയോയാണ്. കുഞ്ഞിനെ കളിപ്പിക്കുന്ന ആര്‍കെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ കുട്ടി ആരാണെന്നോ നടനുമായിട്ടുള്ള ബന്ധം എന്താണെന്നോ വ്യക്തമല്ല. എന്നാല്‍ വീഡിയോയില്‍ നിന്ന് കുഞ്ഞുങ്ങളോടുള്ള നടന്റെ താല്‍പര്യം വ്യക്തമാണ്.

  രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആലിയ ഇതൊക്കെ കാണുന്നുണ്ടോ എന്നും രണ്‍ബീറിന്റെ ആഗ്രഹം പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ നടന്‍ അച്ഛനാവാന്‍ മനസ് കൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നും ഒരു കൂട്ടര്‍ പറയുന്നു. രണ്‍ബീര്‍ ഉടന്‍ തന്നെ അച്ഛനാവുമെന്നും വീഡിയോ പുറത്ത് വന്നതിന് ശേഷം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ ലാളിക്കുന്ന രണ്‍ബീറിന്റെ വീഡിയോയും ആരാധകരുടെ കമന്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിട്ടുണ്ട്.

  മാസങ്ങള്‍ക്ക് മുമ്പായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം . ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. താരകുടുംബവും ഇവരുടെ അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. വളരെ സിമ്പിളായി രണ്‍ബീറിന്റെ വസതിയില്‍ വെച്ചാണ് വിവാഹം നടന്നത്.

  കല്യാണം കഴിഞ്ഞതിന് പിന്നാലെ തന്നെ ജോലിയില്‍ സജീവമായിട്ടുണ്ട് ആലിയ. പുതുമോടി തീരും മുന്‍പ് തന്നെ ഷൂട്ടിംഗിനായി പോവുകയായിരുന്നു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കേറി നില്‍ക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം.

  നിലവില്‍ രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടി. ഈ ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുമെന്നാണ് സൂചന. യുകെയില്‍ വെച്ച് ചിത്രീകരണം നടത്തുന്ന ഒരു പ്രൊജക്ട് ആലിയ ഉപേക്ഷിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

  ഷൂട്ടിംഗ് തിരക്കായത് കൊണ്ട് തന്നെ കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ആലിയ പങ്കെടുത്തിരുന്നില്ല. കരണുമായി വളരെ അടുത്ത ബന്ധമാണ് നടിയ്ക്കുള്ളത്. കരണിന് മകളെ പോലെയാണ് ആലിയ.

  അമ്മ നീതു കപൂറിന്റെ ഏറ്റവു പുതിയ ചിത്രമായ ജഗ് ജഗ് ജിയോയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് രണ്‍ബീര്‍. സിനിമയുടെ വിജയഘോഷത്തില്‍ അമ്മയ്‌ക്കൊപ്പം നടനും എത്തിയിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം നീതു കപൂര്‍ അഭിനയിക്കുന്ന ചിത്രമാണിത്. അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റു താരങ്ങള്‍.

  കൃത്യമായ ഇടവേള എടുത്ത് സിനിമ ചെയ്യുന്ന ആളാണ് രണ്‍ബീര്‍ കപൂർ. അധികം സിനിമകള്‍ നടന്‍ ചെയ്യാറില്ലെങ്കിലും അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ബ്രഹ്‌മാസ്ത്രയാണ് ഇനി വരാനുള്ള ചിത്രം.

  Read more about: ranbir kapoor alia bhatt
  English summary
  Netizens Feel Ranbir Kapoor Want To Be A Dad Soon, After His Video With Toddler Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X