ഈ നടി എന്തിനാണ് കോപ്പി അടിക്കാന്‍ നില്‍ക്കുന്നത്; ഗ്ലാമറസ് വസ്ത്രം ധരിച്ചെത്തിയ ദീപികയ്ക്ക് വിമര്‍ശനം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുക്കോണ്‍. പത്മാവത് പോലെയുള്ള സിനിമകളിലൂടെ തിളങ്ങാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ദീപിക പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങാറുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം വസ്ത്രധാരണത്തിന്റെ പേരിലാണ്. ചില വസ്ത്രങ്ങള്‍ വിചാരിച്ചത് പോലെ കംഫര്‍ട്ട് നല്‍കാത്തത് കൊണ്ട് നടി അസ്വസ്ഥത കാണിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ദീപികയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്.
പുതിയ സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളുമായി വന്നതാണെങ്കിലും ദീപികയുടെ വസ്ത്രത്തിന് എല്ലായിടത്ത് നിന്നും വിമര്‍ശനമാണ് കിട്ടിയത്. ഓറഞ്ച് നിറത്തിലുള്ള കട്ടൗട്ട് വസ്ത്രമാണ് നടി ധരിച്ചിരുന്നത്. ലേശം ഗ്ലാമറസ് ലുക്ക് തരുന്ന ഈ വേഷത്തില്‍ അതീവ സുന്ദരിയായിട്ടുണ്ടെങ്കിലും ഇതിനെതിരെ നെഗറ്റീവ് കമന്റുകളാണ് വന്നത്. ചിലര്‍ ഇതൊരു കോപ്പി അടി നടത്തിയിട്ട് കൊണ്ട് വന്ന വസ്ത്രമാണെന്ന് പറഞ്ഞതോടെ ആ രീതിയിലും ചര്‍ച്ചകള്‍ക്ക് കാരണമായി.

ഉര്‍ഫി ജവേദിന്റെ വസ്ത്രങ്ങള്‍ കോപ്പി അടിച്ചാണ് ദീപിക പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു കൂടുതല്‍ പേരും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടത്. സ്വന്തമായി ഡിസൈനര്‍ ഇല്ലാത്തത് കൊണ്ടാണോ, എന്തിനാണ് മറ്റൊരാളുടെ സ്റ്റൈല്‍ കോപ്പി അടിക്കാന്‍ നില്‍ക്കുന്നത്. ദീപിക മാത്രമല്ല അനന്യ പാണ്ഡെയും ഇക്കാര്യത്തില്‍ ഒരുപോലെയുണ്ടെന്നാണ് മറ്റൊരാള്‍ പറയുന്നത്. അവരുടെ കരിയര്‍ പോലെ ഡ്രസ്സിങ് സെന്‍സും പതിയെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്... എന്നിങ്ങനെ അനേകം കമന്റുകളാണ് ദീപികയ്ക്ക് ലഭിക്കുന്നത്.
മുന്‍പും സമാനമായ രീതിയില്‍ വസ്ത്രത്തിന്റെ പേരില്‍ ദീപിക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അന്ന് നടിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിംഗിന്റെ വസ്ത്രം അടിച്ച് മാറ്റി കൊണ്ട് വന്നു എന്നായിരുന്നു ആരോപണം. അതുപോലെ രണ്ട് പേര്‍ക്കും സെയിം തുണിയില്‍ തയ്ച്ച വസ്ത്രങ്ങളും വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. ്അതേ സമയം ഇതൊന്നും തന്നെ ബാധിക്കില്ല എന്ന നിലപാടിലാണ് ദീപിക നിലകൊള്ളുന്നത്.
കഴിഞ്ഞ വര്‍ഷാവസാനം ഇറങ്ങിയ 83 ഹിറ്റായിരുന്നു. ദീപികയും രണ്‍വീറും ഒരുമിച്ച് അഭിനയിച്ചു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. ഇനി ഗെഹ്രിയാന്‍ എന്ന സിനിമയാണ് ദീപികയുടേതായി റിലീസിനൊരുങ്ങുന്നത്. ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ചതൂര്‍വേദിയും അനന്യ പാണ്ഡെയുമാണ് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത്. സിനിമ ഫെബ്രുവരി പതിനൊന്നിന് ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.


Click it and Unblock the Notifications