'സെയ്ഫിനെ കല്യാണം കഴിച്ചത് വിചിത്രമായി തോന്നിയില്ലേ?'; അക്ഷയിയെ കളിയാക്കിയ കരീനയെ ട്രോളി ആരാധകർ!
ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാരിൽ ഒരാളായിരുന്നു കരീന കപൂർ. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ ആക്ടീവാണ് താരം. എല്ലാവർക്കും പ്രിയപ്പെട്ട ബോളിവുഡ് നടിമാരിൽ ഒരാൾ കൂടിയാണ് കരീന കപൂർ. കരീന കപൂറിനെപ്പോലെ തന്നെ എല്ലാവർക്കും സുപരിചിതമാണ് കരീനയുടെ സിനിമകളും സ്വകാര്യ ജീവിതവും എല്ലാം. കരീനയെക്കാൾ പത്ത് വയസ് മൂത്ത രണ്ട് മുതിർന്ന മക്കളുള്ള സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായപ്പോൾ മുതൽ കരീന വാർത്തകളിൽ നിറയാൻ തുടങ്ങിയതാണ്.
അമൃത സിങായിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. ഇരുവരും പിരിഞ്ഞ ശേഷമാണ്കരീനയുമായി സെയ്ഫ് പ്രണയത്തിലായത്. താഷാൻ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരുടേയും പ്രണയം ആരംഭിച്ചത്. 2012ൽ ആണ് കരീനയെ സെയ്ഫ് വിവാഹം ചെയ്തത്. സിനിമയിൽ പ്രേവശിച്ച കാലത്ത് കരീനയുടെ പേരിനൊപ്പം ഏറ്റവും കൂടുതൽ കേട്ടിരുന്ന പേര് നടൻ ഹൃത്വിക്ക് റോഷന്റേതായിരുന്നു. പിന്നീട് ഷാഹിദ് കപൂറുമായി കരീന പ്രണയത്തിലായി. 2004ൽ റിലീസ് ചെയ്ത ഫിദയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.

ബോളിവുഡ് ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള പ്രണയങ്ങളിൽ ഒന്ന് ഷാഹിദ്-കരീന പ്രണയമാണ്. ജെബ് വി മെറ്റ് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഇരുവരും പിരിഞ്ഞത്. ശേഷമാണ് സെയ്ഫ് കരീനയുടെ ജീവിതത്തിലേക്ക് വന്നത്. ഒട്ടനവധി ഹിറ്റുകളുടെ ഭാഗമായിട്ടുള്ള കരീന നടൻ അക്ഷയ് കുമാറിനൊപ്പവും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഐട്രാസ്, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ അക്ഷയ് കുമാറിനൊപ്പമാണ് കരീന അഭിനയിച്ചത്. ഇരുപത് വർഷത്തിലധികമായി ബോളിവുഡ് സിനിമയുടെ ഭാഗമാണ് കരീന കപൂർ. അഭിഷേക് ബച്ചൻ സിനിമ റഫ്യൂജിയായിരുന്നു കരീനയുടെ ആദ്യ സിനിമ. അഭിഷേക് ബച്ചന്റേയും ആദ്യ സിനിമ കൂടിയായിരുന്നു റഫ്യൂജി. ബേവഫ, അജ്നഭി, താഷാൻ, ഗബ്ബാർ ഈസ് ബാക്ക് തുടങ്ങിയവയാണ് കരീനയും അക്ഷയിയും ഒന്നിച്ച് അഭിനയിച്ച മറ്റ് സിനിമകൾ.

അടുത്തിടെ കരീന അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അക്ഷയ്കുമാറിനൊപ്പം അഭിനയിക്കുന്നത് വിചിത്രമായ അനുഭവമാണ് നൽകാറുള്ളത് എന്നാണ് കരീന പറഞ്ഞത്. ട്വിങ്കിൾ ഖന്നയുമായുള്ള അഭിമുഖത്തിനിടെയാണ് അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം കരീന തുറന്ന് പറഞ്ഞത്. ഗുഡ് ന്യൂസ് ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അക്ഷയ്കുമാർ-കരീന ചിത്രം. ട്വീക്ക് ഇന്ത്യ എന്ന പേരിലാണ് ട്വിങ്കിൾ ഖന്ന യുട്യൂബ് ചാനൽ ആരംഭിച്ചത്. അക്ഷയ് കുമാർ ആദ്യ സിനിമ ചെയ്യുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുകയാണ്. അതിനാൽ തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് വിചിത്രമായ അനുഭവമായിട്ടാണ് തോന്നാറുള്ളത് എന്നാണ് കരീന ട്വിങ്കിൾ ഖന്നയോട് പറഞ്ഞത്. കരീന പറഞ്ഞ് തീർന്നതും ട്വിങ്കിൾ ഖന്ന മറുപടിയായി ഇങ്ങനെ പറഞ്ഞു. എന്തുകൊണ്ടോ ആണുങ്ങൾക്ക് കരിയർ ഒരുപാട് നാൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ട് ട്വിങ്കിൾ പറഞ്ഞു.

കരീന ട്വിങ്കിളിനോട് അക്ഷയ് കുമാറിനെ അപമാനിച്ച് സംസാരിച്ചു എന്ന തരത്തിലാണ് ഇപ്പോൾ കരീനയ്ക്കെതിരെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. കരീനയെ ട്രോളിയുള്ള കമന്റുകളിൽ ഏറെയും സെയ്ഫുമായുള്ള പ്രായവ്യത്യാസം ചോദ്യം ചൂണ്ടി കാണിച്ചാണ്. എന്തിനാണ് അക്ഷയ് കുമാറിന്റെ പ്രായത്തെ കുറിച്ച് പറയുന്നത് സ്വന്തം ഭർത്താവിന്റ പ്രായം എത്രയാണെന്ന് ശ്രദ്ധിക്കാറില്ലേ? സെയ്ഫ് അലി ഖാനെ വിവാഹം ചെയ്തപ്പോൾ പ്രായ കൂടുതലും നാണക്കേടും തോന്നിയില്ലേ? തുടങ്ങിയ കമന്റുകളാണ് കരീനയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications