'സിനിമകളെല്ലാം പൊട്ടുകയല്ലേ? ഇനി കുഞ്ഞിനെ നോക്കിയിരിക്കുന്നതാണ് നല്ലത്'; രൺബീറിനെ പരിഹസിച്ച് ആരാധകർ!

അ‍ഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. ഇപ്പോൾ ഇരുവരും ആദ്യത്തെ കു‍ഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ആലിയയും ​ഗർഭകാലം ആഘോഷിക്കുകയാണ്.

ഇപ്പോൾ സിനിമകളൊന്നും ആലിയ ചെയ്യുന്നില്ല. അടുത്തിടെ രൺബീറിനെ കുറിച്ച് ആലിയ നടത്തിയൊരു വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ട്രോൾ ചെയ്യപ്പെടുകയുമാണ് ഇപ്പോൾ.

കുഞ്ഞ് ജനിച്ചതിന് ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ രൺബീർ തീരുമാനിച്ചെന്നാണ് ആലിയ പറഞ്ഞത്. പ്രസവം കഴിഞ്ഞയുടൻ ആലിയ ജോലിയിൽ തിരിച്ചെത്തുമെന്നും കുഞ്ഞിനെ നോക്കാൻ രൺബീർ വീട്ടിൽ തന്നെയായിരിക്കുമെന്നുമാണ് ആലിയ അടുത്തിടെ പറഞ്ഞത്. 'ഒരു കുഞ്ഞ് വരുന്നതോടെ ജീവിതം കുറച്ചുകൂടി പുതുമയുള്ളതാകും.'

'രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം എന്നോട് പറഞ്ഞത് കുഞ്ഞുണ്ടായിക്കഴിയുന്ന മാസം മുതല്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ്. ഒരു മാസം നീ ജോലിക്ക് പോകുക.'

സിനിമകളെല്ലാം പൊട്ടുകയല്ലേ?

'ആ സമയത്ത് ഞാന്‍ കുഞ്ഞിനെ നോക്കും. അത് കഴിഞ്ഞ് അടുത്ത മാസം ഞാന്‍ ജോലിക്ക് പോകാം. ആ കാലയളവില്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതിയെന്നും രണ്‍ബീര്‍ പറഞ്ഞു. എനിക്ക് വളരെ സന്തോഷം നൽകിയ വാക്കുകളായിരുന്നു അത്.'

'ഉത്തരവാദിത്വങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും രൺബീർ കാണിക്കുന്നില്ല. ഇനി വലിയ ഉത്തരവാദിത്വമാണ് വരാൻ പോകുന്നതെന്ന് അടുത്തിടെ അഭിമുഖത്തിൽ രൺബീർ പറഞ്ഞിരുന്നു. അതിന് അർഥം എനിക്ക് ജോലിക്ക് പോകാമെന്നാണ്.'

ഇനി കുഞ്ഞിനെ നോക്കിയിരിക്കുന്നതാണ് നല്ലത്

'ഞാൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയില്ല', എന്നാണ് ആലിയ പറഞ്ഞത്. ആലിയയുടെ വാക്കുകൾ വൈറലായതോടെ നിരവധിപേരാണ് കമന്റുകളിലൂടെ രൺബീറിനെ പരിഹസിക്കുന്നത്. 'സത്യം പറഞ്ഞാൽ രൺബീർ കപൂർ ആലിയ ഭട്ടിനേയോ രൺവീർ സിങ്ങിനേയോ പോലെ അഭിനയത്തോടും സിനിമയോടും ആവേശമുള്ള വ്യക്തിയല്ല.'

'രൺബീർ അഭിനയം ഉഴപ്പിയാണ് ചെയ്യുന്നത്, കുഞ്ഞിനെ നോക്കാനാണ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് രൺബീർ പറയുമെങ്കിലും സത്യം അതല്ല. ഷംഷേര, ബ്രഹ്മാസ്ത്ര തുടങ്ങിയവയുടെ പരാജയം കാരണം രൺബീർ മനപൂർവം ഇടവേളയെടുക്കാൻ കുഞ്ഞിനെ നോക്കാനെന്ന കാരണം പറഞ്ഞതാകാം, രൺബീറിന്റെ തീരുമാനം മണ്ടത്തരമാണ്.'

രൺബീറിനെ പരിഹസിച്ച് ആരാധകർ

'2013ന് ശേഷം രൺബീറിന്റെ കരിയർ വളരെ മോശമായിട്ടാണ് പോകുന്നത്. ഇനി ശ്രദ്ധിച്ച് സിനിമ ചെയ്തില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും', എന്നൊക്കെയാണ് ആരാധകർ രൺബീറിനെ പരിഹസിച്ച് കുറിക്കുന്നത്. 11ആം വയസില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്കിന്‍റെ ഓഡിഷനെത്തിയപ്പോഴാണ് ആലിയ രണ്‍ബീറിനെ ആദ്യം കാണുന്നത്.

അന്ന് ബന്‍സാലിയുടെ സംവിധാന സഹായിയായിരുന്നു രണ്‍ബീര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം 2017ല്‍ ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെ ഇരുവരും അടുത്തു. പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ചെത്തി വിരാമമിട്ടു.

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഒന്നായവർ

സുഹൃദസംഗമങ്ങളും കുടുംബമേളകില്‍ ഇണപിരിയാത്ത താരജോഡികള്‍ ആരാധകരുടെ ആവേശമായി. ആലിയയുടെ ബേബി ഷവർ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മുംബൈയിലുള്ള അവരുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി. ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ വിവാഹം നടന്നത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

ഇരുവരും ഒന്നിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര അടുത്തിടെയാണ് റിലീസ് ചെയ്തത്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി.

More from Filmibeat

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X