സ്വര്‍ണ വസ്ത്രവുമായി ഉര്‍വ്വശി റൗട്ടേല; നാല്‍പത് കോടിയുടെ വസ്ത്രമാണെന്ന് നടി തന്നെ പറയും, കളിയാക്കി വിമര്‍ശകർ
വസ്ത്രധാരണത്തിന്റെ പേരിലും ഫാഷന്റെ പേരിലും പലപ്പോഴും താരങ്ങള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടിയും മോഡലുമായ ഉര്‍വ്വശി റൗട്ടേലയുടെ പുതിയ വസ്ത്രത്തെ സംബന്ധിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇന്റര്‍നെറ്റില്‍ സജീവമാവുന്നത്. പുതിയ ഫാഷനിലെ തിരഞ്ഞെടുപ്പുകളില്‍ ഉര്‍വശി ഒരിക്കലും മോശമാവാറില്ല. അറബ് ഫാഷന്‍ വീക്കില്‍ നടക്കുന്ന ആദ്യ ഇന്ത്യന്‍ ഷോ സ്‌റ്റോപ്പറായി ഉര്‍വശി എത്തിയിരിക്കുകയാണ്.
മുന്‍പ് നേടിയെടുത്ത എല്ലാ പ്രശംസകള്‍ക്കും മാറ്റമുണ്ടാക്കാതെ റാംപിലൂടെ അത്യന്തികം ഗ്ലാമറസായി തന്നെയാണ് ഉര്‍വ്വശി നടന്നത്. അതേ സമയം നടിയുടെ പുതിയ വസ്ത്രത്തിന്റെ പ്രത്യേകതകളാണ് ആരാധകരെ പോലും അമ്പരിപ്പിച്ച് കളഞ്ഞത്. 24 കാരറ്റുള്ള സ്വര്‍ണം പൂശിയ വസ്ത്രമാണ് ഉര്‍വ്വശി റൗട്ടേല ധരിച്ചത്. ഒരു സൈഡില്‍ ഓപ്പണിങ് നല്‍കി കൊണ്ട് മനോഹരമായിട്ടുള്ള വസ്ത്രമാണ് നടിയ്ക്ക് വേണ്ടി ഒരുക്കിയത്. ഇതിന് പുറമേ ഗോള്‍ഡന്‍ നിറമുള്ള ജാക്കറ്റും ഗോള്‍ഡ് ചെയിനുകള്‍ കോര്‍ത്തൊരു വിഗും ഉണ്ടായിരുന്നു. ഇതെല്ലാം ചേര്‍ന്ന് ഒരു ഗോള്‍ഡന്‍ സുന്ദരിയുടെ ലുക്കിലാണ് റാംപിലൂടെ ഉര്‍വ്വശി റൗട്ടേല എത്തിയത്.

ഫാഷന്‍ ലോകത്ത് ഉര്‍വ്വശി വലിയ തരംഗം സൃഷ്ടിച്ചെങ്കിലും ആരാധകര്‍ക്കിടയില്‍ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. ഇന്ത്യയിലെ ആദ്യത്തെ ഷോ സ്‌റ്റോപ്പര്‍ നാല്‍പത് കോടിയുടെ വസ്ത്രം ധരിച്ചു എന്ന് സ്വന്തം ബയോയില്‍ നടി ചേര്‍ക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. ഇവരെ ഈ വേഷത്തില്‍ കാണുമ്പോള്‍ രാഖി സാവന്തിനെ പോലെ ഉണ്ടല്ലോ.
ഉര്‍വശി റൗട്ടേല വെറുമൊരു അര്‍ബന്‍ രാഖി സാവന്ത് മാത്രമാണ്. രാഖി ഇവരെ കോപ്പി അടിച്ചതാണെന്ന് തോന്നുന്നു. രണ്ടാളും ഒരുപോലെയുണ്ട്. അവരൊരു വിധി കര്‍ത്താവ് ആണെന്ന് ഞങ്ങല്‍ക്കെല്ലാവര്‍ക്കും അറിയാം. ഇവര്‍ എങ്ങനെയാണ് മിസ് യൂണിവേഴ്‌സ് വിധികര്‍ത്താക്കളില്‍ ഒരാള്‍ ആയതെന്ന് മനസിലാവുന്നില്ല. തുടങ്ങി ഉര്‍വ്വശി റൗട്ടേലയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് എല്ലായിടത്ത് നിന്നും വന്ന് കൊണ്ടിരിക്കുന്നത്.
ബോളിവുഡിലെ നടിയും മോഡലുമൊക്കെയായ ഉര്‍വ്വശി റൗട്ടേല മിസ് ദിവാ യൂണിവേഴ്‌സ് കീരിടം നേടി എടുത്ത സുന്ദരി കൂടിയാണ്. 2015 ലാണ് ഉര്‍വ്വശിയെ തേടി ഈ അംഗീകാരം ലഭിക്കുന്നത്. 2013 മുതല്‍ അഭിനയ രംഗത്ത് സജീവമായിട്ടുള്ള നടി ഇപ്പോഴും അത് തുടര്‍ന്ന് വരികയാണ്. ഇപ്പോള്‍ തെലുങ്കിലേക്ക് കൂടി ചുവട് വെക്കാന്‍ ഒരുങ്ങുകയാണ്. പേര് ഇടാത്തൊരു തമിഴ് സിനിമയിലും ഉര്‍വ്വശി റൗട്ടേല അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
ഉര്‍വശി റൗട്ടേലയുടെ വീഡിയോ കാണാം


Click it and Unblock the Notifications











