For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെയും മകളെയും പോലുണ്ട്; പുതിയ കാമുകിയുടെ കൂടെയുള്ള ഹൃത്വികിന്റെ ചിത്രം കണ്ട് ആരാധകരുടെ വിമര്‍ശനം

  |

  ഇന്ത്യന്‍ യുവാക്കളുടെ മനംകവര്‍ന്ന നായകന്മാരില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. നടന്‍ എന്നതിലുപരി കിടിലന്‍ ഡാന്‍സര്‍ കൂടിയായ ഹൃത്വിക് ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത് പുതിയ പ്രണയത്തിൻ്റെ പേരിലാണ്. സബ ആസാദുമായി ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്ന കഥ ഒരു വര്‍ഷത്തോളമായി പ്രചരിക്കുകയാണ്. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളും മറ്റുമാണ് ഇതിന് കാരണം.

  അടുത്തിടെയും ഒരു റസ്റ്റോറന്റില്‍ നിന്നും കൈകള്‍ കോര്‍ത്ത് ഇറങ്ങി വരുന്ന താരങ്ങളെ പാപ്പരാസികള്‍ കണ്ടുപിടിച്ചിരുന്നു. താരങ്ങളുടെ ചിത്രങ്ങളും പ്രചരിച്ചു. എന്നിട്ടും തങ്ങളുടെ പ്രണയത്തെ കുറിച്ച് ഹൃത്വികോ സബയോ തുറന്ന് പറയാൻ തയ്യാറായിട്ടില്ല. എന്നാല്‍ താരങ്ങളുടെ പ്രായവ്യത്യാസം ചൂണ്ടി കാണിച്ച് കളിയാക്കി കൊണ്ടാണ് ചില വിമര്‍ശകര്‍ എത്തിയിരിക്കുന്നത്.

  കഴിഞ്ഞ മാസം കരണ്‍ ജോഹറിന്റെ അമ്പതാം പിറന്നാളില്‍ പങ്കെടുക്കാന്‍ ഹൃത്വിക് റോഷനും സബ ആസാദും ഒരുമിച്ച് എത്തിയിരുന്നു. ശരിക്കും ദമ്പതിമാരെ പോലെയാണ് താരങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. മാത്രമല്ല വെക്കേഷന്‍ ആഘോഷത്തിനായി വിദേശത്ത് പോയ ചിത്രങ്ങളും സബ പുറത്ത് വിട്ടു. ഇതിന് പുറമേ എയര്‍പോര്‍ട്ടിലൂടെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടന്ന് വരുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി.

  Also Read: 'എബ്രിഡ് ഷൈനിന്റെ അസിസ്റ്റന്റാവാൻ അനുവാദം ചോദിച്ചപ്പോൾ പിരിച്ചുവിട്ടു'; രസകരമായ അനുഭവം പറഞ്ഞ് പേളി മാണി!

  ഹൃത്വിക് പുതിയൊരു ജീവിതത്തിലേക്ക് കടന്നതിനെ അഭിനന്ദിച്ച് കൊണ്ട് ആരാധകരെത്തുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകളാണ് നടക്കുന്നത്. അതിന് പ്രധാന കാരണം സബയെക്കാളും ഹൃത്വികിന് ഒത്തിരി പ്രായവ്യത്യാസം ഉള്ളതാണ്. മുന്‍പ് പ്രായം കുറഞ്ഞ കാമുകനാണെന്ന് പറഞ്ഞ് നടിമാരായ സുസ്മിത സെന്നും മലൈക അറോറയുമൊക്കെ വിമര്‍ശനം നേരിട്ടിരുന്നു. പക്ഷേ നടന്മാര്‍ക്കെതിരെ ഇത്തരം ആരോപണം വളരെ ചുരുക്കമായിട്ടേ ഉണ്ടാവാറുള്ളു.

  Also Read: ലാല്‍ സുഹൃത്ത്, മമ്മൂക്ക ഒരുപാട് പഠിപ്പിച്ച ബിഗ് ബ്രദര്‍; സൂപ്പര്‍ താരങ്ങളെക്കുറിച്ച് സുരേഷ് ഗോപി

  അവള്‍ ഹൃത്വികിന്റെ മകളാണെന്നാണ് കരുതിയതെന്നാണ് ഒരാള്‍ ഹൃത്വികും സബയും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് താഴെ കമന്റിട്ടത്. എന്നാല്‍ സബയ്ക്ക് മുപ്പത്തിയാറ് വയസും ഹൃത്വികിന് 48 വയസുമാണെന്നും ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസമേയുള്ളുവെന്നും മറ്റൊരാള്‍ പറയുന്നു. താരങ്ങളുടെ പ്രായം നോക്കി കളിയാക്കേണ്ട ആവശ്യമില്ലെന്നാണ് സുഹൃത്തുക്കള്‍ക്കും പറയാനുള്ളത്.

  Also Read: 'ചെസ്റ്റ് ഇൻഫക്ഷൻ ഉണ്ടായിരുന്നു, ഇനി തെറ്റുകൾ ആവർത്തിക്കില്ല'; അസുഖത്തെ കുറിച്ച് റോബിൻ!

  Recommended Video

  ബിലാൽ ഒന്ന് തുടങ്ങുവ്വോ മമ്മൂക്ക,ജെറിയെ വടികൊണ്ടടിച്ച് ബാല | Actor Bala Interview | *Interview

  ഹൃത്വിക് റോഷന്‍ രണ്ടാമതും വിവാഹം കഴിക്കുമെന്ന് ഒരു സെലിബ്രിറ്റി ജ്യോതിഷി അടുത്തിടെ പ്രവചിച്ചിരുന്നു. അതുകൊണ്ട് തന്നെ സബയുമായിട്ടുള്ള നടന്റെ വിവാഹം എപ്പോഴായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2000 ത്തിലാണ് ഹൃത്വിക് ആദ്യം വിവാഹിതനാവുന്നത്. സുസന്നെ ഖാനുമായി ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചെങ്കിലും 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. സുസന്നെയും ഇപ്പോള്‍ മറ്റൊരു റിലേഷനിലാണ്. എങ്കിലും മക്കളുടെ ആവശ്യത്തിനായി ഇവര്‍ ഒരുമിച്ചെത്താറുണ്ട്.

  English summary
  Netizens Moke Hrithik Roshan And Saba Azad Relationship, Call Them Father And Daughter Duo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X