'ബോടോക്സ് ഗൗരിയുടെ മുഖം മാറ്റി, ഷാരൂഖിന് പ്രായം മറയ്ക്കാൻ രാത്രിയും പകലും സൺ ഗ്ലാസ്'; സോഷ്യൽ മീഡിയ ചർച്ച
ബോളിവുഡിൽ നിരവധി താര പത്നിമാരുണ്ടെങ്കിലും ഇവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത് ഗൗരി ഖാനാണ്. കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ഭാര്യയാണ് ഗൗരി ഖാൻ. താര രാജാവിന്റെ പ്രിയതമ മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. മുംബൈയിൽ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനർ കൂടിയാണ് ഗൗരി ഖാൻ. 1991 ലാണ് ഗൗരിയും ഷാരൂഖും വിവാഹിതരാകുന്നത്. അന്ന് ഗൗരിയുടെ പ്രായം 21 ഉം ഷാരൂഖിന്റെ പ്രായം 26 ഉം. കടുത്ത പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
ഷാരൂഖ് അന്ന് സിനിമാ താരമായി വളർന്നിട്ടില്ല. ഷാരൂഖ് താരമാകുന്നതിൽ ഗൗരിക്ക് അന്ന് താൽപര്യമുണ്ടായിരുന്നില്ല. ഭർത്താവിനൊപ്പം സ്വകാര്യ ജീവിതമാണ് ഇവർ ആഗ്രഹിച്ചത്. എന്നാൽ ദമ്പതികളുടെ ജീവിതം മറ്റൊരു ദിശയിലേക്ക് നീങ്ങി. ഷാരൂഖ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ആരാധകരുടെ ഹരമായി നടൻ മാറി. പിന്നീടിങ്ങോട്ട് ഷാരൂഖ് ബോളിവുഡിലെ താര സിംഹാസനം സ്വന്തമാക്കുന്നതാണ് ആരാധകർ കാണുന്നത്.

ഷാരൂഖിനൊപ്പം ഗൗരിയിലേക്കും ജനശ്രദ്ധ വന്നു. താരത്തെക്കുറിച്ച് ഗോസിപ്പുകൾ വന്നപ്പോഴൊന്നും ഇവരുടെ വിവാഹ ബന്ധത്തെ അതൊന്നും ബാധിച്ചില്ല. മുംബൈയിൽ ആഡംബര ജീവിതമാണ് ഗൗരി നയിക്കുന്നത്. പാർട്ടികളും ആഘോഷങ്ങളും യാത്രകളും മറ്റുമായി താരപത്നി ജീവിതം ആഘോഷിക്കുന്നു. ഇപ്പോഴിതാ ഗൗരി ഖാന്റെ മുഖത്ത് വന്ന മാറ്റമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഗൗരി പങ്കുവെച്ച പുതിയ വീഡിയോയിൽ താരപത്നിയുടെ മുഖത്ത് പ്രകടമായ മാറ്റം തോന്നുന്നുണ്ട്. മുഖത്ത് ബോടോക്സ് ഉപയോഗിച്ചത് കൊണ്ടായിരിക്കാം ഈ മാറ്റം തോന്നുന്നതെന്ന് കമന്റുകൾ വന്നു. ബോടോക്സല്ല ഫില്ലറുകൾ കാരണമുള്ള മാറ്റമാണെന്നും കമന്റുകളുണ്ട്. ഫോട്ടോഷോപ്പില്ലാതെ ഗൗരിയുടെ മുഖം കാണാൻ ഇങ്ങനെയായിരിക്കാമെന്നും അഭിപ്രായങ്ങൾ വന്നു.

പ്രായത്തെ മറയ്ക്കാനുള്ള ശ്രമമെന്ന് പറഞ്ഞ് പരിഹാസ കമന്റുകളും വരുന്നുണ്ട്. 54 കാരിയാണ് ഗൗരി ഖാൻ. ഷാരൂഖിന്റെ പ്രായം 59 ഉം. ഷാരൂഖ് പ്രായം മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. സൺ ഗ്ലാസില്ലാതെ നടനെ ഇന്ന് അപൂർവമായേ പൊതുവേദികളിൽ കാണാറുള്ളൂ. പ്രായം മറയ്ക്കാൻ വേണ്ടിയാണിതെന്ന് നേരത്തെ കമന്റുകൾ വന്നിരുന്നു.
ഷാരൂഖ് ഖാന് പ്രായം ഉൾക്കൊള്ളാനാകുന്നില്ലെന്ന് പറഞ്ഞ് ഒരിക്കൽ റെഡ്ഡിറ്റിൽ നടന്ന ചർച്ചകളും ശ്രദ്ധ നേടി. ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയ താരങ്ങളെല്ലാം പ്രായത്തെ അംഗീകരിക്കുന്നു. എന്നാൽ ഷാരൂഖ് ഖാൻ അതിന് തയ്യാറാകുന്നില്ലെന്ന് അന്ന് വിമർശകർ വാദിച്ചു. ചീകിയൊതുക്കാതെയിട്ടിരിക്കുന്ന നീണ്ട മുടി, പകലും രാത്രിയും സൺ ഗ്ലാസ് ധരിക്കുന്നു, ജെൻ സി സ്കൂൾ കുട്ടിയെ പോലെ ഡ്രസ് ചെയ്യുന്നു. പ്രായം അറുപതിനോടടുത്തെന്ന് താരം മനസിലാക്കേണ്ടതുണ്ടെന്ന് അന്ന് അഭിപ്രായം വന്നു. ഷാരൂഖിന്റെ സിനിമകളിൽ പ്രായം തോന്നാതിരിക്കാൻ ഇപ്പോൾ വലിയ തോതിൽ വിഎഫ്എക്സ് ഉപയോഗിക്കുന്നുണ്ടെന്നും വാദം വന്നു.


Click it and Unblock the Notifications











