ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയെ നിഷ്പ്രഭമാക്കി ഐശ്വര്യ; അമ്പതിനോടടുത്തിട്ടും ജ്വലിക്കുന്ന സൗന്ദര്യം
ഇന്ത്യൻ സിനിമയിൽ ഒട്ടനവധി നായിക നടിമാർ ഉണ്ടെങ്കിലും സൗന്ദര്യത്തിന്റെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെട്ട നടി ഐശ്വര്യ റായ് ആണ്. അന്നും ഇന്നും ഐശ്വര്യയെന്നാൽ സൗന്ദര്യത്തിന്റെ പ്രതീകമാണ്. ഇത്രത്തോളും സൗന്ദര്യമുള്ള മറ്റൊരു നടി ഇല്ലെന്നാണ് ആരാധകർ പറയുന്നത്. പ്രായം അമ്പതിനോട് അടുത്ത ഐശ്വര്യ ഇന്നും തന്റെ സൗന്ദര്യത്താലാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. 1994 ൽ ലോക സുന്ദരിപട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശ്രദ്ധയാകർഷിച്ചു.
മോഡലിംഗ് രംഗത്ത് പുത്തൻ തരംഗം സൃഷ്ടിച്ച ഐശ്വര്യ വൈകാതെ അഭിനയ രംഗത്തേക്ക് കടന്ന് വന്നു. മണിരത്നത്തിന്റെ ഇരുവർ ആണ് നടി ആദ്യമായി അഭിനയിച്ച സിനിമ. പിന്നീട് ബോളിവുഡിലെ തിരക്കേറിയ താരമായി ഐശ്വര്യ മാറി. ചില ഹോളിവുഡ് സിനിമകളിലും താരം അഭിനയിച്ചു. സിനിമകളിൽ തിരക്കേറിയ സമയത്തും ഐശ്വര്യ ഫാഷൻ രംഗത്തെ ശക്തമായ സാന്നിധ്യമായി തുടർന്നു.

പാരീസ് ഫാഷൻ വീക്കിൽ പങ്കെടുത്ത ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗോൾഡൻ നിറത്തിനുള്ള ഗൗൺ ധരിച്ചാണ് ഐശ്വര്യ റാംപിലെത്തിയത്. ആത്മവിശ്വാസത്തോടെയുള്ള ഐശ്വര്യയുടെ ഐശ്വര്യയുടെ റാംപ് വാക്കിനെ ഏവരും പ്രശംസിച്ചു. ഈ പ്രായത്തിലും എന്ത് സുന്ദരിയാണ് ഐശ്വര്യയെന്ന് പലരും കമന്റ് ചെയ്തു. ലോറിയൽ ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ പാരീസ് ഫാഷൻ വീക്കിലെത്തിയത്. വർഷങ്ങളായി ഈ ബ്രാൻഡിന്റെ മുഖങ്ങളിലൊന്നാണ് ഐശ്വര്യ.
അതേസമയം നടിയുടെ പുതിയ ചിത്രത്തെ വിമർശിക്കുന്നവരും ഉണ്ട്. സ്റ്റെെലിംഗ് നന്നായില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി ഐശ്വര്യയുടെ ആരാധകർ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. 49 വയസിൽ വണ്ണം കുറയ്ക്കുകയെന്ന ശ്രമകരമാണ്, സ്വന്തം വണ്ണത്തെ അംഗീകരിച്ച് കൊണ്ട് ഐശ്വര്യ മികച്ച സ്റ്റെെലിൽ ഫാഷൻ വേദിയിലെത്തിയെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

ഐശ്വര്യയെ ഇന്നും പഴയ ഇരുപതുകാരിയായാണ് പലരും കാണുന്നത്. നടിയുടെ പ്രായം മനസിലാക്കണമെന്നും ഈ പ്രായത്തിൽ ലോകത്തിലെ ഏതെങ്കിലും നടിക്ക് ഇത്രയും സൗന്ദര്യമുണ്ടോയെന്ന് ആരാധകർ ചോദിക്കുന്നു. ഒരു മാസത്തിനുള്ളിൽ നടിക്ക് 50 വയസ് തികയും.
ഐശ്വര്യയെക്കൂടാതെ ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയായ നവ്യ നവേലിയും പാരീസ് ഫാഷൻ വീക്കിൽ പങ്കെടുത്തിട്ടുണ്ട്. നവ്യ ആദ്യമായാണ് ഈ അന്താരാഷ്ട്ര ഫാഷൻ വേദിയിലെത്തുന്നത്. 25 കാരിയായ നവ്യ നവേലി പോലും ഐശ്വര്യയുടെ മുന്നിൽ നിഷ്പ്രഭമായെന്ന് ആരാധകർ പറയുന്നു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഐശ്വര്യ റായ്. നന്ദിനി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഐശ്വര്യ ഏറെ പ്രേക്ഷക പ്രശംസ നേടി. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ നടിയുടെ പുതിയ സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പൂർണമായും സിനിമാ തിരക്കുകളിലേക്ക് നീങ്ങാൻ ഐശ്വര്യ ഇപ്പോൾ താൽപര്യപ്പെടുന്നില്ല. മകൾക്കായി സമയം നീക്കി വെക്കേണ്ടതിലാണ് നടി സിനിമാ തിരക്കുകൾ കുറച്ചത്. ആരാധ്യ ബച്ചൻ പിറന്ന ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യയാണെന്നും അത് കൊണ്ടാണ് തനിക്ക് സിനിമകളിൽ അഭിനയിക്കാൻ പറ്റുന്നതെന്നും താരത്തിന്റെ ഭർത്താവ് അഭിഷേക് ബച്ചൻ അടുത്തിടെ പറയുകയുണ്ടായി.


Click it and Unblock the Notifications