ഐശ്വര്യയോട് ബച്ചന്‍ കുടുംബം കാണിക്കുന്നതെന്തെന്ന് മകള്‍ക്കറിയാം! അമ്മയെ ആദ്യം കണ്ടത് പോലെ ആകാംഷയില്‍ ആരാധ്യ

ഐശ്വര്യ റായിയെ കുറിച്ച് ആരാധകര്‍ക്ക് പല മുന്‍വിധികളുമുണ്ട്. ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും സാധാരണക്കാരിയായ വീട്ടമ്മയിലേക്ക് ചുരുങ്ങിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഐശ്വര്യ. മകള്‍ ജനിച്ചതോടുകൂടി കരിയര്‍ വേണ്ടന്ന് വച്ച് മകളുടെ ചുറ്റിനുമൊരു ലോകം സൃഷ്ടിക്കുകയാണ് നടി ചെയ്തത്.

ഇന്ന് അമ്മയ്‌ക്കൊപ്പം വളര്‍ന്ന ആരാധ്യ ബച്ചന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ഐശ്വര്യ റായിയും മകളും സൈമ അവാര്‍ഡ് വേദിയില്‍ ഒരുമിച്ച് എത്തിയിരുന്നു. മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. സദസ്സില്‍ അമ്മയ്‌ക്കൊപ്പമിരിക്കുന്ന താരപുത്രിയുടെ വീഡിയോസും ശ്രദ്ധേയമായി.

aaradhya-bachchan

എന്നാല്‍ ആരാധ്യയുടെ നോട്ടവും ഭാവവും തുടങ്ങി ചെറിയ കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പൊതുവേ മകളെ ക്യാമറയുടെ മുന്നില്‍ നിന്നും മാറ്റി നിര്‍ത്താനും വാര്‍ത്തകളിലേക്ക് തള്ളിയിടാനും തീരെ ഇഷ്ടമില്ലാത്ത ആളാണ് ഐശ്വര്യ. എന്നിരുന്നാലും മകള്‍ക്കൊപ്പം അവാര്‍ഡ് വേദിയിലേക്ക് എത്തിയതോടെ വലിയ വാര്‍ത്ത പ്രധാന്യം ആരാധ്യയ്ക്ക് ലഭിച്ചു.

കുട്ടിയാണെന്ന് പോലും ചിന്തിക്കാതെ പലരും അധിഷേപങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ തന്റെ അടുത്തേക്ക് വരുന്ന അമ്മയെ കണ്ട് താരപുത്രി അതിശയത്തോടെ നോക്കുന്നതും സംസാരിക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്. ആരാധ്യ എന്തിനാണ് അമ്മയെ ആദ്യമായി കാണുന്നത് പോലെ പെരുമാറുന്നതെന്ന ചോദ്യമാണ് വിമര്‍ശകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത്.

എന്നാല്‍ അവാര്‍ഡ് വാങ്ങുമ്പോള്‍ സാധാരണ ഒരു മകള്‍ അമ്മയോട് കാണിക്കുന്ന സ്‌നേഹവും ആവേശവും മാത്രമേ ആരാധ്യയിലും കാണുന്നുള്ളു. അത് മനസ്സിലാക്കാന്‍ കഴിയാത്ത ആളുകളാണ് മണ്ടന്മാരെന്ന് പറയുകയാണ് ആരാധകര്‍. ഇത് തികച്ചും സാധാരണമായ കാര്യമാണ്. മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതും സ്‌നേഹം കാണിക്കുന്നതും സാധാരണമല്ലേ.

ഐശ്വര്യ തന്റെ ജീവിതം മുഴുവനുമായി ആരാധ്യയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. അമ്മയും മകളും നല്ല സുഹൃത്തുക്കളെ പോലെയാണെന്ന് ഇതില്‍ നിന്നും വ്യക്തമാവും. മാത്രമല്ല ബച്ചന്‍ കുടുംബം മുഴുവന്‍ ഐശ്വര്യയോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്ന് മകള്‍ക്ക് അറിയാം.. അതുകൊണ്ടാണ് അവള്‍ അമ്മയെ ശ്രദ്ധിക്കുന്നത്... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

aaradhya-bachchan

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഐശ്വര്യ. ഇരുവരുടെയും വിവാഹമോചനത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങളാണ് ഒരോ ഇടവേളകളിലും വരാറുള്ളത്. അത്തരത്തില്‍ അടുത്തിടെയായി ഗുരുതരമായ ആരോപണങ്ങളാണ് ബച്ചന്‍ കുടുംബത്തിനെതിരെ ഉയര്‍ന്ന് വന്നത്.

മരുമകളായ ഐശ്വര്യയ്ക്ക് പ്രധാന്യം കൊടുക്കാതെ മകള്‍ ശ്വേത ബച്ചനെ ചേര്‍ത്ത് പിടിക്കുന്നുവെന്നാണ് കഥകള്‍. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ അവഗണനയില്‍ നടി മകളെയും കൂട്ടി വീട് വിട്ടിറങ്ങിയതായും മാറി താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. മാത്രമല്ല ഐശ്വര്യയ്ക്കും മകള്‍ക്കുമൊപ്പം പൊതുവേദികളില്‍ നിന്നും മാറി കുടുംബത്തിനൊപ്പം അഭിഷേക് വരുന്നതും അഭ്യൂഹങ്ങളുടെ ആക്കം വര്‍ധിപ്പിച്ചു.

എന്നാല്‍ പ്രചരിക്കുന്നതിലൊന്നും സത്യമില്ലെന്നും ഐശ്വര്യ ഇപ്പോഴും തന്റെ ഭാര്യ തന്നെയാണെന്നും ഇടയ്ക്ക് അഭിഷേക് വ്യക്തമാക്കി. എന്നിരുന്നാലും കുടുംബത്തിന്റെ ഐക്യം പഴയത് പോലെയില്ലെന്നാണ് പ്രചരണം.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X