ഇത്രയും അഹങ്കാരം കാണിക്കണോ? അടുത്ത ജയ ബച്ചനാണ്! പാപ്പരാസികളിൽ നിന്നും രക്ഷപ്പെട്ട് കാജോളിനെതിരെ ട്രോളന്മാർ
ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് കാജോള്‍. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി നിറഞ്ഞ് നിന്ന നടി ഇപ്പോള്‍ കുടുംബിനിയായി ജീവിക്കുകയാണ്. നടന്‍ അജയ് ദേവ്ഗണുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് കാജോള്‍ അഭിനയത്തില്‍ നിന്നും ഗ്യാപ്പ് എടുക്കുന്നത്.
പിന്നാലെ രണ്ട് മക്കളുടെ അമ്മ കൂടിയായി. അങ്ങനെ വീട്ടിലെ ഉത്തരവാദിത്തങ്ങളുമായി ജീവിക്കുമ്പോഴും ഇടയ്ക്കിടെ അഭിനയത്തിലേക്ക് മടങ്ങി വന്നിരുന്നു. ഇടയ്ക്ക് പൊതുവേദികളിലും സെലിബ്രിറ്റി പാര്‍ട്ടികളിലുമൊക്കെ കാജോള്‍ സജീവ സാന്നിധ്യമാണ്. ഏറ്റവും പുതിയതായി പാപ്പരാസികളുടെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും ഓടി രക്ഷപ്പെടുന്ന നടിയുടെ വീഡിയോയാണ് വൈറലാവുന്നത്.

കഴിഞ്ഞ ദിവസം ഒരു സലൂണിലേക്ക് കാറില്‍ വന്നിറങ്ങുന്ന കാജോളാണ് വീഡിയോയിലുള്ളത്. ക്യാമറയുമായി ആളുകള്‍ നില്‍ക്കുന്നത് കണ്ടതോടെ അവരെ ഗൗനിക്കാതെ അകത്തേക്ക് കയറി പോവുകയാണ്. ലിഫ്്റ്റിന് കാത്ത് നിന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം വന്നതോടെ നടി സ്‌റ്റെയര്‍കേസിലൂടെ നടന്ന് പോവുകയുമാണ് ചെയ്തിരിക്കുന്നത്. ഇതോടെ നടി അഹങ്കാരിയാണെന്നും ജാഡ കാണിച്ചെന്നുമൊക്കെ പറഞ്ഞ് നിരവധി കമന്റുകളും വന്നു.
എന്തിനാ ഇത്ര മനോഭാവം കാണിക്കുന്നതെന്നാണ് കാജോളിനോട് ആരാധകര്‍ ചോദിക്കുന്നത്. ഇത് മനോഭാവമല്ല അപകര്‍ഷതയാണ്. തനിക്ക് ശ്രദ്ധ നഷ്ടപ്പെടുകയാണെന്ന് തോന്നുമ്പോള്‍ താരങ്ങള്‍ ആറ്റിറ്റിയൂഡ് കാണിക്കാറുണ്ട്. ഇത്രയും ദേഷ്യം കാണിക്കുന്നത് എന്തിനാണ്. അജയ് ദേവ്ഗണിനെ മറ്റാരുടെയെങ്കിലും കൂടെ കണ്ടിട്ടാണോ?
അടുത്ത ജയ ബച്ചനാണെന്ന കമന്റാണ് കാജോളിന്റെ വീഡിയോയുടെ താഴെ ഏറ്റവും കൂടുതലായി വരുന്നത്. എന്നാല്‍ ജയ ബച്ചനില്‍ നിന്നും കാജോള്‍ വളരെ വ്യത്യസ്തയാണ്. അവരെ ജയയുമായി താരതമ്യം ചെയ്യരുതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
ആദ്യം ആളുകള്‍ കാജോളിനെ കുറ്റപ്പെടുത്തി സംസാരിച്ചെങ്കിലും നടിയെ അനുകൂലിച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. തിടുക്കത്തില്‍ നടന്ന് പോയി എന്നേയുള്ളു. അല്ലാതെ അവര്‍ ദേഷ്യപ്പെടുന്നതല്ല. ചോദ്യങ്ങള്‍ക്ക് മുന്നില്‍ നടി പുഞ്ചിരി മറയ്ക്കാന്‍ പോലും ശ്രമിക്കുന്നുണ്ട്.

ഇനി ചിലപ്പോള്‍ തന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നത് കൊണ്ടോ, ഈ രൂപത്തില്‍ ഫോട്ടോ എടുക്കാതിരിക്കാനോ മറ്റോ ശ്രമിച്ചതായിരിക്കും. അല്ലാതെ കാജോള്‍ ഈ കാണിക്കുന്നത് മനോഭാവമൊന്നുമല്ല.
കാജോളും വളരെ സാധാരണക്കാരിയാണ്. അങ്ങനൊരു സാധാരണ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെ നിങ്ങള്‍ ക്യാമറയുമായി അവളുടെ മുഖം പകര്‍ത്തുകയാണെങ്കില്‍ ചിലപ്പോള്‍ അവരുടെ രോഷാകുലമായ ഭാവങ്ങള്‍ കൂടി പകര്‍ത്താന്‍ തയ്യാറാകേണ്ടി വരും.
ദൈവത്തെ ഓര്‍ത്ത് അവരെ വെറുതെ വിടൂ. അവര്‍ സാധാരണ ജീവിതം നയിക്കട്ടെ. സ്‌ക്രീനില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവരുടെ പിന്നാലെ കൂടുക. അല്ലാതെ അവരുടേതായ വ്യക്തി ജീവിതത്തിലേക്ക് കടന്ന് വന്ന് ഓരോ ചലനങ്ങളും പകര്‍ത്തി പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നുമാണ് ആരാധകര്‍ ുപറയുന്നത്.


Click it and Unblock the Notifications











