അമിതാഭിന്റെ മുന്‍കാമുകിയുമായി ഐശ്വര്യ റായി അടുപ്പം കാണിക്കുന്നു! പ്രശ്‌നങ്ങളുടെ കാരണം ഇതാണോ?

ആനന്ദ് അംബാനിയുടെ വിവാഹാഘോഷം പൊടി പൊടിക്കുകയാണ്. ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയരായ താരകുടുംബം അമിതാഭ് ബച്ചന്റേതാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരകുടുംബമാണ് ബച്ചന്റേത്. എന്നാല്‍ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

നടന്‍ കൂടിയായ അഭിഷേക് ബച്ചനും ഭാര്യയും നടിയുമായ ഐശ്വര്യ റായിയും തമ്മില്‍ അകല്‍ച്ചയിലാണെന്നാണ് അഭ്യൂഹം. കഴിഞ്ഞ കുറേ കാലമായി താരങ്ങളുടെ പേരിനൊപ്പം ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാറുണ്ട്. ഇപ്പോള്‍ അത് സത്യമാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. അംബാനി കല്യാണത്തിന് അഭിഷേക് സഹോദരിയ്ക്കും മാതാപിതാക്കള്‍ക്കും ഒപ്പം എത്തിയതാണ് വാര്‍ത്തകളുടെ അടിസ്ഥാനം.

rekha-aish

അഭിഷേക് മാതാപിതാക്കള്‍ക്കൊപ്പം വന്നപ്പോള്‍ ഐശ്വര്യ മകള്‍ ആരാധ്യയും ഒരുമിച്ചാണ് വന്നത്. ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷം വിവാഹാഘോഷത്തില്‍ പങ്കെടുക്കുകയും മടങ്ങി പോവുകയും ചെയ്തു. ഇതിനിടെ നടി രേഖയും ഐശ്വര്യയും തമ്മില്‍ സ്‌നേഹം പങ്കുവെക്കുന്ന ചില ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചിരുന്നു.

ബോളിവുഡിലെ പ്രമുഖ നടിയായ രേഖയും ഐശ്വര്യ റായിയും തമ്മില്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തേയുള്ള സൗഹൃദം ഇപ്പോഴും തുടര്‍ന്ന് പോരുകയാണ്. വിവാഹസ്ഥലത്ത് ഒരുമിച്ച് എത്തിയ ഐശ്വര്യയും രേഖയും പരസ്പരം കാണുകയും കെട്ടിപ്പിടിച്ച് സ്‌നേഹം കൈമാറുകയും ചെയ്തിരുന്നു.

ഇരുവരും സമാനമായ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ചാണ് എത്തിയിരുന്നത്. ഇതും ശ്രദ്ധേയമായി. പിന്നാലെ നടിമാരെ കുറിച്ച് നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ലെജന്‍ഡ് നടിമാരാണ് ഇരുവരും. രണ്ടാളും ഇനിയും ഒരുമിച്ച് സിനിമയില്‍ വരണമെന്നാണ് ആഗ്രഹം.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേ സമയം രേഖയും ഐശ്വര്യയും തമ്മില്‍ അടുപ്പമുണ്ടെങ്കിലും ബച്ചന്‍ കുടുംബം അകറ്റി നിര്‍ത്തുന്ന നടിമാരില്‍ ഒരാള്‍ രേഖയാണ്. മുന്‍പ് അമിതാഭ് ബച്ചനും രേഖയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇതറിഞ്ഞ ഭാര്യ ജയ ബച്ചന്‍ താരങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുകയും ഇതോടെ അമിതാഭ് ആ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നുമൊക്കെയാണ് കഥകള്‍.

rekha-aish

പിന്നീട് ബച്ചനും രേഖയും തമ്മില്‍ യാതൊരു സൗഹൃദവുമില്ലാതെയായി. എന്നാല്‍ മരുമകള്‍ രേഖയുമായി അടുപ്പം കാണിക്കുന്നതാണോ ജയ ബച്ചനെ ചൊടിപ്പിക്കുന്നതെന്ന് ചോദിക്കുകയാണ് ആരാധകര്‍. മാത്രമല്ല ഭാര്യയെയും മകളെയും ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം നടന്ന അഭിഷേകിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ലോകപ്രശസ്തയായ ഭാര്യയേയും ഏക മകളേയും ഉപേക്ഷിച്ച് അഭിഷേക് അദ്ദേഹത്തിന്റെ അമ്മയുടെയും വിവാഹിതയായ സഹോദരിയുടെയും കൂടെയായിരുന്നു. നിങ്ങള്‍ സൃഷ്ടിച്ച കുടുംബത്തെക്കാള്‍ നിങ്ങള്‍ വളര്‍ന്ന കുടുംബത്തെ തിരഞ്ഞെടുക്കുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നത് മോശം പാരന്റിംഗ് കാരണമാണ്. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുകയാണ്. മക്കള്‍ വളര്‍ന്നാല്‍ മാതാപിതാക്കള്‍ അവരുടേതായ സ്വതന്ത്ര്യം കൊടുക്കണം.

ബച്ചന്‍ കുടുംബത്തിന് യഥാര്‍ത്ഥ വജ്രം നഷ്ടപ്പെട്ടു. അത് ഐശ്വര്യ ആയിരുന്നു. മാത്രമല്ല എന്തിനാണ് വിവാഹിതയായി പോയ മകളും അവളുടെ കുടുംബവും എപ്പോഴും അമിതാഭിന്റെയും അഭിഷേകിന്റെയും കൂടെ വരുന്നു എന്ന് മനസ്സിലാകുന്നില്ല. വിവാഹം കഴിഞ്ഞിട്ടും സ്വന്തം കുടുംബം ഭരിക്കാന്‍ ശ്വേത വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നും ആരാധകര്‍ ആരോപിക്കുന്നു.

More from Filmibeat

Read more about: aiswarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X