പിതാവിന്റെ രണ്ടാം വിവാഹം കൂടാനെത്തിയ താരപുത്രൻ! ഇനി രണ്ടാനമ്മയുടെ മക്കളുമായി സ്വത്ത് പങ്കിടണമെന്ന് ട്രോളന്മാർ

ബോളിവുഡ് സിനിമാലോകത്ത് വീണ്ടുമൊരു താര വിവാഹം നടന്നിരിക്കുകയാണ്. നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബാസ് ഖാനാണ് രണ്ടാമതും വിവാഹിതനായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അര്‍ബ്ബാസിനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന് കൊണ്ടിരുന്നത്.

നടി മലൈക അറോറയുമായിട്ടുള്ള വിവാഹജീവിതം അവസാനിപ്പിച്ചതിന് ശേഷം അര്‍ബ്ബാസ് ലിവിംഗ് റിലേഷനില്‍ ജീവിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും വിവാഹിതനായത്. ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവരുടെ വീഡിയോസ് പുറത്ത് വരികയും ചെയ്തു. അതിലേറ്റവും ശ്രദ്ധേയം അര്‍ബ്ബാസിന്റെ മകന്‍ ഉണ്ടായിരുന്നു എന്നതാണ്.

 arbaazsshura

ഡിസംബര്‍ ഇരുപത്തിനാല് ഞായറാഴ്ചയായിരുന്നു അര്‍ബ്ബാസ് ഖാനും സഷൂറ ഖാനും തമ്മില്‍ വിവാഹിതരാവുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സഷൂറയും അര്‍ബ്ബാസും സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായവരാണ്. ഒരു വര്‍ഷത്തോളം നീണ്ട ഡേറ്റിങ്ങിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്.

ഇരുവരുടെയും രണ്ടാം വിവാഹമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേ സമയം അര്‍ബ്ബാസ് ഖാന്റെ മകന്‍ അര്‍ഹാന്‍ പിതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ വീഡിയോയാണ് വൈറലാവുന്നത്. അര്‍ഹാന്‍ കാറില്‍ വന്നിറങ്ങുന്നതും അതുപോലെ വിവാഹത്തിന് ശേഷം തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കസിന്‍സിന്റെ കൂടെ ചിരിച്ച് വര്‍ത്തമാനം പറഞ്ഞ് അതീവ സന്തോഷത്തോട് കൂടിയാണ് താരപുത്രന്‍ തിരികെ പോയത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് മറ്റൊരു ബന്ധത്തിലേക്ക് പോയതിനെ സ്വാഗതം ചെയ്യുകയാണ് താരപുത്രന്‍. അതില്‍ എതിര്‍പ്പുകളില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അര്‍ഹാന്‍ പിതാവിന്റെ വിവാഹത്തിന് എത്തിയത്. എന്നാല്‍ താരപുത്രനെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

'മക്കളെ സംബന്ധിച്ച് ഇത് ശുദ്ധ പോക്രിത്തരമാണ്. ശരിക്കും ഇതെന്ത് സംസ്‌കാരമാണ്. പാവം പയ്യന്‍ ഇനിയിപ്പോള്‍ അവന്റെ രണ്ടാനമ്മയുടെ മക്കളുമായി സ്വത്ത് പങ്കിടാന്‍ പോവുകയാണ്. ഇവന്റെ അടുത്ത ലക്ഷ്യസ്ഥാനം, അമ്മയുടെ കല്യാണമായിരിക്കും. പണ്ട് അച്ഛന്‍ മകന്റെ കല്യാണം കണ്ടിരുന്നു, ഇപ്പോള്‍ അത് തലകീഴായി, മകന്‍ അച്ഛന്റെ വിവാഹം കാണാന്‍ എത്തിയിരിക്കുന്നു', എന്ന് തുടങ്ങി അര്‍ഹാനെ കളിയാക്കിയുള്ള കമന്റുകളാണ് വരുന്നത്.

അതേ സമയം അര്‍ഹാനെ പിന്തുണച്ച് കൊണ്ടും നിരവധി പേരെത്തി. അച്ഛന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുക്കുന്ന ഈ ലോകത്തിലെ ആദ്യത്തെ മകനെന്ന മട്ടിലാണ് ആളുകള്‍ അര്‍ഹനെ ട്രോളുന്നത്. അവനൊരു സെലിബ്രിറ്റി കുട്ടിയായി എന്നത് കൊണ്ട് അവനെ ട്രോളാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവകാശമുണ്ടോ? ഒരു കൗമാരക്കാരനോട് മോശമായി പെരുമാറേണ്ടതില്ലെന്നാണ്', അര്‍ഹാനെ പിന്തുണച്ച് ആരാധകര്‍ പറയുന്നത്. നിലവില്‍ യുഎസില്‍ ഉന്നത വിദ്യാഭ്യാസത്തിന് പോയിരിക്കുകയാണ് അര്‍ഹാന്‍.

More from Filmibeat

Read more about: arbaaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X