മകള്‍ക്ക് മുസ്ലീം പേരിടണോ? ബോളിവുഡിലെ ട്രെന്‍ഡിനൊപ്പം പോകാന്‍ നാണമില്ലേ, ദീപികയ്ക്കും രണ്‍വീറിനും വിമർശനം

മകന് തൈമൂര്‍ അലി ഖാന്‍ എന്ന പേരിട്ടതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്ന നടിയാണ് കരീന കപൂര്‍. പിന്നാലെ മക്കളുടെ പേരുകളുടെ പേരില്‍ ബോളിവുഡിലെ പല താരങ്ങളും വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴിതാ താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ് മകള്‍ക്ക് പേരിട്ടതിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനായിരുന്നു ദീപികയും രണ്‍വീറും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനത്തിനുശേഷം താരദമ്പതിമാര്‍ കൂടുതല്‍ വിശേഷങ്ങളൊന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ മകളുടെ പേരടക്കം വെളിപ്പെടുത്തി വന്നിരിക്കുകയാണ് താരങ്ങള്‍. ദീപാവലിയോട് അനുബന്ധിച്ച് മകളുടെ കാലുകള്‍ മാത്രം കാണുന്ന ഒരു ഫോട്ടോയാണ് ദീപിക പങ്കുവെച്ചത്.

deepika-padukone

ഇതിന് താഴെ മകള്‍ക്ക് ദുഅ എന്നാണ് പേരിട്ടതെന്നും അതിനര്‍ത്ഥം പ്രാര്‍ത്ഥനയാണെന്നും കാരണം ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമാണ് അവള്‍ എന്നും ദീപിക പറഞ്ഞു. മാത്രമല്ല സ്‌നേഹവും നന്ദിയും കൊണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണെന്നും താരങ്ങള്‍ കുറിച്ചു...

ആലിയ ഭട്ട്, കരണ്‍ ജോഹര്‍, അര്‍ജുന്‍ കപൂര്‍, ദിയ മിര്‍സ തുടങ്ങി ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ കമന്റുമായി എത്തിയിരുന്നു. ബേബി സിംബ എന്നാണ് അര്‍ജുന്‍ ദുഅയെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റ് ഫാന്‍സ് ഗ്രൂപ്പുകളിലേക്ക് പോയതോടെ വലിയ വിമര്‍ശനമാണ് താരദമ്പതിമാര്‍ക്ക് നേരിടേണ്ടതായി വന്നത്. മകളുടെ പേരിനെ ചൊല്ലി ചിലര്‍ വര്‍ഗീയതയുമായി എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

അച്ഛന്റെ പേരിന് മുമ്പ് അമ്മയുടെ പേര് ചേര്‍ത്ത് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ദീപികയും രണ്‍വീറും. ദുഅ പദുക്കോണ്‍ സിംഗ് എന്നാണ് മകളുടെ മുഴുവന്‍ പേര്. എന്നാല്‍ ഹിന്ദുക്കളായ ദീപികയും രണ്‍വീറും മുസ്ലീം പേര് മകള്‍ക്ക് ഇട്ടതിന്റെ കാരണം ചോദിച്ചാണ് ആരാധകര്‍ എത്തിയത്.

'മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഈ പേരിട്ട് ഞാന്‍ കണ്ടിട്ടുണ്ട്. എന്തിനാണ് നിങ്ങള്‍ മുസ്ലീം പേര് മകള്‍ക്കിട്ടത്. ഇക്കാലത്ത് ഹിന്ദുക്കള്‍ മുസ്ലീം പേരുകള്‍ തിരഞ്ഞെടുക്കുന്നത് കൂടി വരികയാണ്. ബോളിവുഡിലെ ട്രെന്‍ഡ് ഇപ്പോള്‍ അതാണ്. എന്നാല്‍ നടി അനുഷ്‌ക ശര്‍മ്മ ഒഴികെ ബോളിവുഡ് മുഴുവന്‍ മുസ്ലീം ആയി മാറി. അനുഷ്‌ക ശര്‍മ്മ തന്റെ മക്കള്‍ക്കായി ഉജ്ജ്വലമായ പേരുകള്‍ തിരഞ്ഞെടുത്തു...

deepika-padukone

ബോളിവുഡില്‍ എല്ലാവര്‍ക്കും മുസ്ലീം പേരുകളോടാണ് പ്രണയം. റാഹ കപൂറിന്റെ അമ്മ മുസ്ലീമാണെന്ന് മനസ്സിലാക്കാന്‍ കഴിയും, പക്ഷേ ഇവരൊക്കെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്... എന്നിങ്ങനെ നീളുകയാണ് വര്‍ഗീയത തുളുമ്പുന്ന കമന്റുകള്‍. എന്നാല്‍ ഹിന്ദുക്കളാണെങ്കില്‍ പോലും ദീപികയും രണ്‍വീറും രണ്ടുപേരും പ്രാര്‍ത്ഥനയ്ക്കാണ് മുന്‍ഗണന നല്‍കിയത്. ഇതാണ് മുസ്ലീം പേരുകളുടെ ശക്തി.

ദുഅ എന്നാല്‍ പ്രാര്‍ത്ഥന എന്നാണെന്ന് അവര്‍ തന്നെ പറഞ്ഞു. ഈ മകള്‍ അവരുടെ പ്രാര്‍ത്ഥനയുടെ ഉത്തരമാണ്. പല കമന്റുകളിലും വെറുപ്പുളവാക്കുന്ന മനോഭാവമാണ്. ഭാഷയ്ക്ക് മതമില്ല, അവര്‍ക്ക് ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാം. ആലിയയും മുസ്ലീം ആചാരങ്ങള്‍ പിന്തുടരുന്നവരല്ല. അവര്‍ റാഹ എന്ന പേര് തിരഞ്ഞെടുത്തത് അവര്‍ക്ക് അത് ഇഷ്ടമായത് കൊണ്ട് മാത്രമാണെന്ന് തുടങ്ങി ദീപികയെയും രണ്‍വീറിനെയും പിന്തുണച്ചും നിരവധി കമന്റുകള്‍ വന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X