ഐശ്വര്യ റായി ഒളിപ്പിച്ച് വച്ചതൊക്കെ പുറത്ത് വന്നു! ആരാധ്യ ബച്ചന് കൈയ്യടിയും സുഹാനയ്ക്ക് വിമർശനവുമെന്ന് ആരാധകർ

എല്ലാ കാലത്തും ഐശ്വര്യ റായിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയിലാണ് ചര്‍ച്ചയാവാറുള്ളത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടി കുടുംബവിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരുന്നത്. ഇപ്പോള്‍ ഐശ്വര്യയുടെ മകള്‍ ആരാധ്യ ബച്ചനെ കുറിച്ചുള്ള രസകരമായ കഥകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന ആരാധ്യയുടെ ചില വീഡിയോസ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആനുവല്‍ ഡേയുമായി ബന്ധപ്പെട്ട് താരപുത്രി അവതരിപ്പിച്ച സംഗീത നാടകത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. അമ്മയെ പോലും കടത്തിവെട്ടുന്ന താരപുത്രിയുടെ പ്രകടനമെന്ന് പറഞ്ഞ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കറങ്ങി നടക്കുകയാണ്.

aishu-aaradhya

അതേ സമയം ആരാധ്യയ്ക്ക് ആശംസ അറിയിക്കുന്നതിനൊപ്പം ചിലര്‍ ഐശ്വര്യ റായിയെ പരിഹ 10 ലക്ഷം കൊടുത്ത് ജീവന്‍ രക്ഷിച്ച മമ്മൂട്ടി! സഹായം ചെയ്യുന്നത് വിളിച്ച് പറയുന്നത് ഇഷ്ടമല്ല, വൈറൽ കുറിപ്പ്സിക്കുകയും ചെയ്തിരിക്കുകയാണ്. അതില്‍ പ്രധാനം ആരാധ്യയുടെ ലുക്കാണ്. ഇതുവരെ മുടി മുന്നിലേക്ക് മുറിച്ചിട്ട് നെറ്റി കാണാത്ത രീതിയിലുള്ള ഹെയര്‍ സ്റ്റൈലാണ് ഐശ്വര്യ മകള്‍ക്ക് കൊടുത്തിരിക്കുന്നത്. അതിലൊരു മാറ്റം വരുത്തിക്കൂടേ എന്ന് പലപ്പോഴായി ആരാധകര്‍ ചോദിക്കാറുമുണ്ട്.

എന്നാല്‍ സ്‌കൂള്‍ വാര്‍ഷിക ദിനം അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. പരിപാടിയുടെ ഭാഗമായി മേക്കോവര്‍ നടത്തിയ ആരാധ്യയുടെ ഹെയര്‍ സ്‌റ്റൈലും വേറിട്ടതായിരുന്നു. ഒടുവില്‍ ആ തിരുനെറ്റി കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തുടങ്ങി അനേകം കമന്റുകളാണ് വന്നത്.

അതേ സമയം ആരാധ്യയുടെ അഭിനയത്തിന് നൂറ് ശതമാനം പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ്. അമ്മയെയും അച്ഛനെയും പോലെ അഭിനയിക്കാനുള്ള കഴിവ് തീര്‍ച്ചയായിട്ടും ഉണ്ട്. സിനിമാലോകത്ത് തീര്‍ച്ചയായും ആരാധ്യ ബച്ചന്‍ എന്ന പേര് എഴുതി ചേര്‍ക്കാവുന്നതാണെന്നും അതിനുള്ളത് ചെറിയ പ്രായത്തിലെ താരപുത്രി തെളിയിച്ചെന്നുമൊക്കെ കമന്റുകള്‍ വന്നിരുന്നു.

aaradhyabachchan

ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പ്രചരിച്ചിരുന്ന ആരാധ്യയുടെ പ്രകടനത്തിന്റെ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. അതേ സമയം എടുത്ത് പറയേണ്ടത് ബോളിവുഡിലെ മറ്റ് ചില താരപുത്രിമാരുടെ അരങ്ങേറ്റത്തെ കുറിച്ചാണ്. കഴിഞ്ഞ ആഴ്ചയാണ് ഷാരൂഖ് ഖാന്‍ അടക്കമുള്ള താരങ്ങളുടെ മക്കള്‍ ആദ്യമായി അഭിനയിച്ച ചിത്രം പുറത്ത് വരുന്നത്.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, അമിതാഭ് ബച്ചന്റെ കൊച്ചുമകന്‍ അഗസ്ത്യ നന്ദ, ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍ തുടങ്ങി പ്രമുഖരുടെ മക്കള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്‍ച്ചീസ് എന്ന ചിത്രമാണ് പുറത്ത് വന്നത്. ഇതിലെ പ്രകടനത്തിന്റെ പേരില്‍ താരങ്ങള്‍ക്ക് കൂടുതല്‍ നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചത്.

എന്നാല്‍ ഇനി വരാന്‍ പോകുന്ന തലമുറ അതിനെക്കാളും മികവുറ്റ പ്രകടനം കാഴ്ച വെക്കുമെന്നാണ് പറയപ്പെടുന്നത്. ആരാധ്യയ്ക്ക് പുറമേ ഷാരൂഖിന്റെ ഇളയമകന്‍ അബ്രാം, കരീന കപൂറിന്റെ മകന്‍ തൈമൂര്‍ അലി ഖാന്‍, ഷാഹിദ് കപൂറിന്റെ മക്കള്‍, തുടങ്ങി താരങ്ങളുടെ മക്കളെല്ലാവരും പഠിക്കുന്ന സ്‌കൂളാണ് ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍.

അടുത്തൊരു താരതലമുറ ഇവിടെ നിന്നും അഭിനയത്തിലേക്കുള്ള ചുവടുറപ്പിക്കുകയാണ്. ആരാധ്യയുടെ കൂടെ ഷാരൂഖ് ഖാന്റെ മകന്‍ അബ്രാമും നാടകത്തില്‍ പങ്കെടുത്തിരുന്നു. ഷാരൂഖും ഐശ്വര്യയും അഭിനയിച്ചതിന് സമാനമായ രീതിയിലാണ് താരപുത്രിയുടെയും പുത്രന്റെയും പ്രകടനങ്ങളെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X